പ്രഭാത വാർത്തകൾ 2024 ഏപ്രിൽ 21

spot_img

Date:

വാർത്തകൾ

🗞️ 👉 യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ എത്തും

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ എത്തും. നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായിട്ടാണ് വാൻസ് കുടുംബത്തോടൊപ്പം എത്തുന്നത്. നാളെ രാവിലെ പാളം എയർപോർട്ട് സ്റ്റേഷനിൽ എത്തുന്ന അദ്ദേഹത്തെ വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥർ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ വൈകീട്ട് കൂടിക്കാഴ്ച നടത്തുന്ന വാൻസ് അത്താഴവിരുന്നിലും പങ്കെടുക്കും.

🗞️ 👉 മണ്ണുമാന്തി യന്ത്രം മറിഞ്ഞ് തൊഴിലാളി മരിച്ചു

പത്തനംതിട്ട പൈവഴിയിൽ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സൂരജ് ആണ് മരിച്ചത്. മണ്ണെടുപ്പിനെതിരെ പ്രതിഷേധം ഉയരുന്ന കടലിക്കുന്ന് മലയിൽ ആയിരുന്നു അപകടം. മണ്ണുമാന്തി യന്ത്രത്തിലെ സഹായിയായിരുന്നു ഇയാൾ. അപകടത്തിൽ സൂരജ് മണ്ണുമാന്ത്രി യന്ത്രത്തിന്റെ അടിയിൽ പെടുകയായിരുന്നു.

🗞️ 👉 ആര്‍സിബി ജയത്തിലേക്ക്, പടിക്കലിന് അർധ സെഞ്ച്വറി

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു ശക്തമായ നിലയിൽ. നിലവിൽ 11 ഓവറിൽ 95/ 1 എന്ന നിലയിലാണ്. ഫിൽ സാൾട്ടിന്റെ വിക്കറ്റാണ് ആർസിബിക്ക് നഷ്ടമായത്. വിരാട് കോലി(41), ഡി പടിക്കൽ(50) എന്നിവരാണ് ക്രീസിൽ. ഇനി ആർസിബിക്ക് ജയിക്കാൻ വേണ്ടത് 54 പന്തിൽ 64 റൺസാണ്. ആർഷദീപ് സിംഗിനാണ് ആദ്യ വിക്കറ്റ് ലഭിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് 20 ഓവറിൽ 158 റണ്‍സെ നേടാനായുള്ളൂ.

🗞️ 👉 പാക് സർക്കാരിലെ ഹിന്ദു മന്ത്രിക്കെതിരെ ആക്രമണം


ഹിന്ദുമത വിശ്വാസിയായ കേന്ദ്രമന്ത്രിക്കെതിരെ പാക്കിസ്ഥാനിൽ ആക്രമണം. സിന്ധ് പ്രവിശ്യയിലാണ് ജലസേചന കനാലിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിസഭയിലെ മതവിശ്വാസകാര്യ മന്ത്രി ഖീൽ ദാസ് കോഹിസ്ഥാനിക്കെതിരെ ആക്രമണം ഉണ്ടായത്. തക്കാളിയും ഉരുളക്കിഴങ്ങും ഉപയോഗിച്ചായിരുന്നു ആക്രമണം.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related