2024 ഏപ്രിൽ 19 വ്യാഴം 1199 മേടം 06
വാർത്തകൾ
🗞️ 👉 ദുഃഖവെള്ളി ലോകം മുഴുവന്‍റെയും രക്ഷയുടെ ദിനത്തിന്റെ ഓർമ്മയാണ്
ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി മാത്രമുള്ളതല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിവസത്തിന്റെ ഓർമ്മയാണ്. ലോകം മുഴുവനുമുള്ള സകല മനുഷ്യരും- അവര്‍ ഏതു ജാതിയിലും മതത്തിലും പെട്ടവരാകട്ടെ, അവര്‍ ഈശ്വരവിശ്വാസികളോ നിരീശ്വരവാദികളോ ആകട്ടെ, എല്ലാ മനുഷ്യരും അവരറിയാതെ തന്നെ ഇന്നേ ദിവസം ദൈവത്തിന്റെ മുൻപിൽ ശിരസ്സുനമിക്കുന്നു. ലോകം മുഴുവനും, ഈ ദിവസത്തെയോര്‍ത്ത് ദൈവത്തിനു നന്ദി പറയുന്നു. കാരണം ക്രിസ്തുവിന്‍റെ കുരിശുമരണം കേവലം ക്രിസ്ത്യാനിക്കുവേണ്ടി മാത്രമല്ല, ലോകം മുഴുവനും വേണ്ടിയുള്ള രക്ഷാകര സംഭവമാണ്. ഈ സത്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ എണ്ണം ജറുസലേമിലെ ഒരു ചെറിയ ശിഷ്യഗണത്തില്‍ നിന്നും ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ക്രൈസ്തവ വിശ്വാസ സമൂഹത്തിലേക്ക് വളര്‍ന്നത്.
🗞️ 👉 തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ മലയാളി യുവാവ് മുങ്ങിമരിച്ചു
തമിഴ്നാട് ചിറ്റാർ അണക്കെട്ടിൽ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്. അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ ആറ് യുവാക്കളിൽ ഒരാളാണ്.
🗞️ 👉 യേശുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമണത്തിന്റെയും ഓർമ്മയിൽ വെള്ളികുളം പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു
വെള്ളികുളം:യേശുക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിൻ്റെയും ഓർമ്മയിൽ വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു.രാവിലെ ദേവാലയത്തിൽ വച്ച് നടന്ന തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.സ്കറിയ വേകത്താനം മുഖ്യ കാർമ്മികത്വം വഹിച്ചു .വിശ്വാസികൾ കുരിശു ചുംബനം നടത്തി. കുരിശു മരണത്തിനു മുന്നോടിയായി യേശുവിൻ്റെ പീഡാനുഭവങ്ങളുടെ ഓർമ്മ പുതുക്കി സെൻ്റ് തോമസ് കുരിശുമലയിലേക്ക് കുരിശിന്റെ വഴിനടത്തി. തുടർന്ന് എല്ലാവർക്കും നേർച്ചക്കഞ്ഞി വിതരണം ചെയ്തു.പീഡാനു സന്ദേശം പങ്കുവെച്ചുകൊണ്ട് സെൻ്റ് തോമസ് കുരിശുമലയിലേക്ക് ‘നടത്തിയ ആഘോഷമായ കുരിശിൻ്റ വഴിക്ക് ഫാ.ആശിഷ് കീരംചിറ
എം .എസ് റ്റി. നേതൃത്വം നല്കി.യേശുവിൻ്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് നടന്ന കുരിശിൻ്റെ വഴിയിൽ ധാരാളം പേർ പങ്കെടുത്തു.വികാരി ഫാ.സ്കറിയ വേകത്താനം, വർക്കിച്ചൻ മാന്നാത്ത്, സണ്ണി കണിയാംകണ്ടത്തിൽ, ജയ്സൺ വാഴയിൽ, ജോബി നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
🗞️ 👉 ആർസിബിക്ക് ബാറ്റിംഗ് തകർച്ച; കോലി പുറത്ത് 5 വിക്കറ്റ് നഷ്ടം
ഐപിഎല്ലിൽ ബെംഗളരൂ-പഞ്ചാബ് കിംഗ്സ് പോരാട്ടത്തിൽ ആർസിബിക്ക് ബാറ്റിംഗ് തകർച്ച. മഴമൂലം ഓവറുകള്‍ നഷ്ടമായതിനാൽ മത്സരം 14 ഓവര്‍ വീതമായി വെട്ടിക്കുറച്ചിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആർസിബി 7 ഓവറിൽ 39 / 5 എന്ന നിലയിലാണ്.
🗞️ 👉 ജെഎൻയുവിലെ തെരഞ്ഞെടുപ്പ് നടപടികള്‍ നിർത്തിവെച്ചു
ജെഎൻയു സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് പ്രക്രിയ താൽക്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷം പരിഗണിച്ചാണ് ഇലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.സ്ഥാനാർത്ഥികളുടെ അവസാന പട്ടിക പുറത്തുവിടുന്നതും മാറ്റിവച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും.
🗞️ 👉 മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി; നടപടിക്കായി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം
സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരായ പരാതിയില്‍ നടപടികൾക്കായി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം. മുൻ പാട്ന ഹൈക്കോടതി ജഡ്ജിയാണ് ഡി വൈ ചന്ദ്രചൂഡിനെതിരെ പരാതി നൽകിയത്. പാറ്റ്ന ഹൈക്കോടതി മുൻ ജഡ്ജി രാകേഷ് കുമാറാണ് പരാതിക്കാരൻ.













