പ്രഭാത വാർത്തകൾ 2024 ഏപ്രിൽ 18

spot_img

Date:

വാർത്തകൾ

  • കുഞ്ഞിനെ ഉപേക്ഷിച്ച് പോയ സംഭവം; ഏറ്റെടുക്കാൻ താല്പര്യമുണ്ടെന്ന് മാതാപിതാക്കൾ

കൊച്ചിയിലെ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് ഝാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ. കുഞ്ഞിനെ വിഡിയോ കോൾ വഴി കണ്ടു. എറണാകുളം നോർത്ത് പൊലീസിനെയാണ് മാതാപിതാക്കൾ നിലപാട് അറിയിച്ചത്. മാതാപിതാക്കളുടെ സാമ്പത്തിക ശേഷി കൂടി പരിഗണിച്ച് ശേഷമാകും സിഡബ്ല്യുസി തീരുമാനം എടുക്കുക.

  •  മന്ത്രി ശിവൻകുട്ടിയുടെ ആവശ്യത്തിൽ മറുപടിയുമായി എൻസിഇആർടി

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്ന മന്ത്രി ശിവൻകുട്ടിയുടെ ആവശ്യത്തിൽ മറുപടിയുമായി എൻസിഇആർടി. പാഠപുസ്തകങ്ങൾക്ക് സംഗീത ഉപകരണങ്ങളുടെയും രാഗങ്ങളുടെയും പേരുകളാണ് നൽകിയിരിക്കുന്നത്. കുട്ടികളെ ഇന്ത്യൻ പൈതൃകവുമായി കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും എൻസിഇആർടി വ്യക്തമാക്കി

  • എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല: പ്രശാന്ത് ശിവൻ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമവാഴ്ചയെ അട്ടിമറിക്കുന്നുവെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ. പൊലീസിന് നേരെ അക്രമം അഴിച്ചു വിട്ട എംഎൽഎക്ക് എതിരെ കേസ് ഇല്ല. പൊലീസ് സ്റ്റേഷൻ ഉപരോധത്തിലും കേസില്ല. എല്ലാം പൊലീസ് ഒത്താശയോടെയാണോ എന്ന് സംശയിക്കണം. പാലക്കാട്‌ എംഎൽഎയെ വെല്ലുവിളിക്കുന്നു. കാല് വെട്ടും എന്ന പ്രസ്താവന കാണിച്ചു തന്നാൽ മാപ്പ് പറയാൻ തയ്യാർ. ആരും അങ്ങനെ പറഞ്ഞിട്ടില്ല.

  • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രസംഗം; ബിജെപി നേതാക്കൾക്കെതിരെ കേസ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസ് എടുത്തു. ബിജെപി ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ , ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ എന്നിവർക്കെതിരെയാണ് കേസ്. വീഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി. ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു.

  • ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ട

ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്ന് ഗതാഗത കമ്മീഷണർ രാജീവ് ആർ. ഇത്തരത്തിൽ പിഴ ചുമത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഗതാഗത കമ്മീഷണർ നിർദേശത്തിൽ പറയുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related