പ്രഭാത വാർത്തകൾ 2024 ഏപ്രിൽ 16

spot_img

Date:

വാർത്തകൾ

🗞️ 👉 രാഹുലിനും സന്ദീപിനുമെതിരെ ഭീഷണി മുഴക്കി ബിജെപി പ്രവർത്തകർ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും സന്ദീപ് വാര്യർക്കെതിരെയും ബിജെപിയുടെ ഭീഷണി മുദ്രവാക്യം. വിശാല ഖബറിടം ഒരുക്കി വെച്ചോയെന്നാണ് ബിജെപി പ്രവർത്തകരുടെ ഭീഷണി. രാഹുലിനെയും സന്ദീപിനെയും അധിക്ഷേപിച്ചും മുദ്രാവാക്യം വിളികൾ ഉയർന്നു.

🗞️ 👉 മുഖ്യമന്ത്രിയുടെ രാജിക്കായി കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭത്തിലേക്ക്

മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അഴിമതിയില്‍ മുങ്ങിക്കുളിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭത്തിലേക്ക്. മെയ് 6ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റിലേക്കുമാണ് മാര്‍ച്ച് നടത്തുക. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസിസി പ്രസിഡന്റുമാരുടെയും യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

🗞️ 👉 കെ എം എബ്രഹാമിനും എം ആർ അജിത്കുമാറിനും സംരക്ഷണം

കിഫ്ബി സിഇഒ കെ എം എബ്രഹാമിനെയും എഡിജിപി എം ആർ അജിത്കുമാറിനെയും സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ എം എബ്രഹാമിനെതിരെ നിയമപരമായ പോരാട്ടത്തിന്റെ ഒരു ഘട്ടം കൂടിയെത്തുമ്പോൾ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ എം എബ്രഹാം കത്ത് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

🗞️ 👉 ലഹരിക്ക് എതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുന്നു; മുഖ്യമന്ത്രി

സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ വിപുലമായ ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ തലങ്ങളെയും സ്പർശിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സർക്കാർ നടത്തും. മതമോ ജാതിയോ പാർട്ടിയോ ലഹരി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. ഇന്ന് രണ്ടു യോഗങ്ങൾ നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. മത സാമുദായിക യോഗവും സർവകക്ഷി യോഗവും. എല്ലാവരും അകമഴിഞ്ഞ പിന്തുണ അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🗞️ 👉 മുതലപ്പൊഴിയിലെ മണൽ ഒരു മാസത്തിനകം നീക്കും

മുതലപ്പൊഴിയിൽ പൊഴിമുറിക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. നാളെ രാവിലെ മുതൽ പൊഴിമുറിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നീക്കം ചെയ്യുന്ന മണൽ പൊഴിമുഖത്തിന്റെ വലത് ഭാഗത്തേക്ക് നീക്കും. മണൽ നീക്കത്തിന് കൂടുതൽ യന്ത്ര സംവിധാനങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.

🗞️ 👉 സർക്കാർ-എയ്ഡഡ് സ്കൂളുകൾ ഉന്നത നിലവാരത്തിലേക്ക്

തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ സർക്കാർ എയ്ഡഡ് സ്കൂളുകളിലും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനും കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഐടി സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്നതുമായ EDUCARE പദ്ധതി ആരംഭിക്കുന്നു. മണ്ഡലം എംഎൽഎ എംവി ​ഗോവിന്ദനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ കുട്ടിയുടെയും ഓരോ വിദ്യാലയത്തിന്റെയും പുരോഗതിയിൽ ജനപ്രതിനിധി നേരിട്ട് ഇടപെട്ടുകൊണ്ട് ഒരു സ്മാർട്ട് പിടിഎ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുകകയാണ്. ഇതിനായി അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി നിരവധി സവിശേഷതകളുള്ള വെബ് ആൻഡ് മൊബൈൽ ആപ്പ് സജ്ജമായിട്ടുണ്ട്.

🗞️ 👉 വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണം

തമിഴ്നാട് വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് തോട്ടം തൊഴിലാളികൾക്ക് ഗുരുതര പരുക്ക്. ആസാം സ്വദേശികളായ തൊഴിലാളികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇവരെ ആദ്യം വാൽപ്പാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാളുടെ പരുക്ക് ഗുരുതരമായതിനാൽ പൊള്ളാച്ചിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു.

🗞️ 👉 ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു

ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഔദ്യോഗിക വാഹനം എംസി റോഡിൽ
അപകടത്തിൽപെട്ടു. തിരുവനന്തപുരം കൊട്ടാരക്കര റോഡിൽ ലോവർ കരിക്കത്താണ് അപകടമുണ്ടായത്. ഗവർണറെ കൂട്ടിക്കൊണ്ടു വരുന്നതിനുവേണ്ടി തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു വാഹനം. രണ്ട് അകമ്പടി വാഹനങ്ങളും ഒപ്പം ഉണ്ടായിരുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related