2024 ഏപ്രിൽ 16 ബുധൻ 1199 മേടം 03
വാർത്തകൾ
🗞️ 👉 എസ്.എം.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു
പൂഞ്ഞാർ : മിശിഹായുടെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും പാവനമായ സ്മരണയിൽ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു. എസ്.എം.വൈ.എം. പൂഞ്ഞാർ ഫൊറോനയുടെയും, എസ്.എം.വൈ.എം. പെരിങ്ങുളം യൂണിറ്റിൻ്റെയും സഹകരണത്തോടെ പെരിങ്ങുളം കാൽവരി മൗണ്ട് കുരിശുമലയിലേയ്ക്കാണ് തീർത്ഥാടനം നടത്തപ്പെട്ടത്. രൂപതയുടെ കീഴിലുള്ള വിവിധ ഫൊറോനകളിൽ നിന്നായി നിരവധി യുവജനങ്ങൾ പങ്കെടുത്തു.
എസ്.എം.വൈ.എം. പാലാ രൂപതാ ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, പെരിങ്ങുളം പള്ളി വികാരി റവ. ഫാ. ജോർജ് മടുക്കാവിൽ, യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് മധുരപ്പുഴ, രൂപത പ്രസിഡന്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ താന്നിമല, സി. ആൻസ് എസ്. എച്ച്., സി. നിർമ്മൽ തേരേസ് എസ്. എം. സി., ജോസഫ് തോമസ്, ബെന്നിസൺ സണ്ണി, എഡ്വിൻ ജെയ്സ്, നിഖിൽ ഫ്രാൻസിസ്, ഫൊറോന – യൂണിറ്റ് ഭാരവാഹികളായ ആഷിൻ ബാബു, ആൻജോ ജോയൻ, അന്നു ബിന്ദു ബിനോയി, റെയ്ച്ചൽ മേരി ചാൾസ് എന്നിവർ നേതൃത്വം നൽകി.
🗞️ 👉 സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി കോളേജിൽ നാലുവർഷ ബിരുദ കോഴ്സിനുള്ള അഡ്മിഷിൻ ആരംഭിച്ചിരിക്കുന്നു
പാലാ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി കോളേജിൽ നാലുവർഷ ബിരുദ കോഴ്സിനുള്ള അഡ്മിഷിൻ ആരംഭിച്ചിരിക്കുന്നു. പ്ലസ്ടുവിന് 45% എങ്കിലും മാർക്ക് നേടിയിട്ടുള്ള ഏതൊരു വിദ്യാർത്ഥിക്കും ഈ കോഴ്സിൽ ചേരാം. ഹോസ്പിറ്റാലിറ്റി മേഖലയെക്കുറിച്ച് പഠിപ്പിക്കുന്ന കേരളത്തിലെ കോളേജുകളിൽ ഏറ്റവും ഗുണനിലവാരം കാത്തുസൂക്ഷിക്കുന്ന കോളേജ് ആയത് കൊണ്ടാണ് സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി കോളേജിന് കഴിഞ്ഞ വർഷം NAAC അക്രഡിറ്റേഷൻ ലഭിച്ചത്. NAAC അക്രഡിറ്റേഷൻ കരസ്ഥമാക്കിയ കേരളത്തിലെ ഏക ഹോട്ടൽ മാനേജ്മെന്റ് കോളേജ് ആണ് സെന്റ് ജോസഫ്സ്. ഇവിടെനിന്ന് നാലു വർഷ BHM ബിരുദ കോഴ്സ് പഠിച്ച് പാസാകുന്ന വിദ്യാർഥികൾക്ക് വിദേശത്ത് മറ്റു കോഴ്സുകൾ ഒന്നും പഠിക്കാതെതന്നെ മികച്ച ശമ്പളത്തിൽ ഉയർന്ന ജോലി നേടാൻ കഴിയും.
🗞️ 👉 അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം
തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം. മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്.
🗞️ 👉 സെക്ടർ 112 എന്ന ചലച്ചിത്രം യുട്യൂബിൽ ശ്രദ്ധേയമാകുന്നു
വിനയകുമാർ പാലാ സംവിധാനം ചെയ്ത സെക്ടർ 112 എന്ന ചലച്ചിത്രം യുട്യൂബിൽ ശ്രദ്ധേയമാകുന്നു. ജോബി ജോസഫ് തേവർപറമ്പിലാണ് ഈ ചിത്രം നിർമ്മിച്ചത്. ഇതിലെ താരങ്ങളും അണിയ പ്രവർത്തകരും പുതുമുഖങ്ങളാണ് എന്നതാണ് ഈ ചിത്രത്തിൻ്റെ പ്രത്യേകത. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേയനായ ജിൻസ് ഗോപിനാഥ് ആദ്യമായി പാടിയ സിനിമയും സെക്ടർ 112 ആണ്. കുട്ടിക്കാനം പീരുമേട് പാലാ എന്നിവടങ്ങളായി ഷൂട്ട് ചെയ്ത ഈ സിനിമ ‘ തീയറ്ററിൽ പ്രദർശിപ്പിക്കുന്നതിന് ശ്രമിച്ചപ്പോൾ പുതുമുഖങ്ങളായതുകൊണ്ട് സാധിചില്ല എന്ന് സംവിധായകൻ വിനയൻ പറഞ്ഞു രണ്ടു ദിവസം കൊണ്ട് 25000 ആളുകൾ കണ്ട് ഈ സിനിമ ഒരു വൻ വിജയമായി. ഈ സിനിമ എഡിറ്റിംഗ് ചെയ്തത് സിജോ വട്ടക്കനാലും മ്യൂസിക് ചെയ്തത് അസിൻ സലീമുമാണ്. വൈശാഖ് അശോകൻ അസി ഡയറക്ടർ ആയിരുന്നു ജെ. ഫോർ ഡിമ്യൂസിക് ചാനലിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
🗞️ 👉 വെള്ളികുളം സെൻ്റ് ആൻറണീസ് പള്ളിയിൽ വിശുദ്ധവാരാചരണം.
വെള്ളികുളം:വെള്ളികുളം പള്ളിയിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. 17-ാം തീയതി വ്യാഴാഴ്ച 6. 30 am -ന് വിശുദ്ധ കുർബാന കാൽ കഴുകൽ ശുശ്രൂഷ.
ഫാ. വർഗീസ് മൊണോത്ത് എം.എസ്.ടി. 8.30 am മുതൽ 9.30 am വരെ പൊതു ആരാധന. 16-ാം തീയതി ദുഃഖവെള്ളിയാഴ്ച രാവിലെ 6.45 am -പീഡാനുഭവ തിരുക്കർമ്മങ്ങൾ. സന്ദേശം ഫാ. ആശിഷ് കീരഞ്ചിറ, എം.എസ്.റ്റി.
9.00am – ആഘോഷമായ കുരിശിൻ്റെ വഴി സെൻറ് തോമസ് മൗണ്ടിലേക്ക് .തുടർന്ന് നേർച്ചക്കഞ്ഞി വിതരണം . 19 ശനി രാവിലെ 6 .30 am – വിശുദ്ധ കുർബാന, മാമ്മോദീസാ വ്രത നവീകരണം, പുത്തൻ വെള്ളം, പുത്തൻ തീ വെഞ്ചെരിപ്പ്.
20 ഈസ്റ്റർ ഞായറാഴ്ച 3.00 am ഉയിർപ്പ് തിരുക്കർമ്മങ്ങൾ, വിശുദ്ധ കുർബാന .7.00am -വിശുദ്ധ കുർബാന. ഫാ.സ്കറിയ വേകത്താനം വർക്കിച്ചൻ മാന്നാത്ത്, ജയ്സൺ വാഴയിൽ, സണ്ണി കണിയാം കണ്ടത്തിൽ, ജോബി നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും
🗞️ 👉 പാലാ ളാലം പഴയ പള്ളി നേതൃത്വം നൽകുന്ന ടൗൺ കുരിശിൻ്റെ വഴി ദുഃഖവെള്ളിയാഴ്ച നടക്കും
പാലാ ∙ പുണ്യശ്ലോകനായ ഫാ.ഏബ്രഹാം കൈപ്പൻപ്ലാക്കല്‍ ആരംഭിച്ച് ളാലം സെന്റ് മേരീസ് പഴയപള്ളി നേതൃത്വം നല്‍കുന്ന നഗരം ചുറ്റിയുള്ള 67-ാമത് കുരിശിന്റെ വഴിയും ഈശോയുടെ കബറടക്കരൂപം വഹിച്ചുള്ള നഗരികാണിക്കൽ പ്രദക്ഷിണവും ദുഃഖവെള്ളിയാഴ്ച 3 നു നടത്തും. വികാരി റവ.ഫാ ജോസഫ് തടത്തിൽ മുഖ്യ കാർമ്മികത്വം വഹിക്കും’അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ബർസാർ റവ.ഫാ ബിജു കുന്നക്കാട്ട് സന്ദേശം നൽകും . ഉച്ചകഴിഞ്ഞ് 2.30 നു ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തിൽ അർണോസ് പാതിരി രചിച്ച വിഖ്യാതമായ പുത്തൻപാനയുടെ 12-ാം പാദ വായനയ്ക്കു ശേഷമാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്.
പട്ടണം പൂർണമായി ചുറ്റിയുള്ള കുരിശിന്റെ വഴി എന്നതാണ് ഈ കുരിശിൻ്റെ വഴിയുടെ പ്രത്യേകത. പാലായുടെ പരിസര പ്രദേശങ്ങളിൽ നിന്നായി അനേകായിരങ്ങളാണ് കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നത്. ളാലം പഴയ പള്ളിയിൽ പ്രാരംഭ പ്രാർഥനയോടെ ആരംഭിക്കുന്ന കുരിശിന്റെ വഴി പുത്തൻപള്ളിക്കുന്ന് ഇറങ്ങി കൊട്ടാരമറ്റം വഴി ബിഷപ്സ് ഹൗസിനു മുന്‍പിലൂടെ കുരിശുപള്ളി, മഹാറാണി ജംക്‌ഷൻ, കിഴതടിയൂർ ജംക്‌ഷൻ വഴികളിലൂടെ സമാന്തര റോഡ് വഴി തിരികെ പള്ളിയിലെത്തി സമാപിക്കും.
🗞️ 👉 കളമശേരി ഗവ. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
കളമശേരി ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി അമ്പിളിയുടെ മരണത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനും, റൂം മേറ്റ്‌സിനും പങ്കുണ്ടെന്ന് കുടുംബം. മരണശേഷവും അമ്പിളിയുടെ മൊബൈല്‍ ഫോണ്‍ മറ്റാരോ ഉപയോഗിച്ചു. പെണ്‍കുട്ടിയുടെ ഡയറി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അമ്മാവന്‍ പറഞ്ഞു.
🗞️ 👉 കെ കെ രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി
സിപിഎമ്മിന്റെ പുതിയ കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ സെക്രട്ടറി കണ്ണൂരിൽ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ ചേർന്ന നേതൃ യോഗത്തിലായിരുന്നു തീരുമാനം . സിപിഐഎമ്മിന്റെ മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എം. പ്രകാശന്റെ പേരടക്കം ജില്ലാ സെക്രട്ടറി പദത്തിലേക്ക് ഉയർന്ന കേട്ടിരുന്നുവെങ്കിലും അവസാന ഘട്ടത്തിൽ കെ കെ രാഗേഷ് എന്ന യുവ മുഖത്തേക്ക് തീരുമാനം എത്തുകയായിരുന്നു.
🗞️ 👉 ഐപിഎൽ ചരിത്രത്തിലെ പ്രായം കൂടിയ മാന്‍ ഓഫ് ദ് മാച്ച്
ഐപിഎൽ ചരിത്രത്തിൽ മാൻ ഓഫ് ദ മാച്ച് അവാർഡിന് അർഹനാകുന്ന പ്രായം കൂടിയ താരമായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണി. മത്സരത്തിൽ വിക്കറ്റ് കീപ്പറായും ബാറ്ററായും ഒരുപോലെ തിളങ്ങിയാണ് നാൽപ്പത്തിമൂന്നുകാരനായ ധോണി മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. മത്സരത്തിൽ ചെന്നൈയുടെ വിജയത്തിൽ നിർണായകമായതും ധോണിയുടെ പ്രകടനമാണ്.
🗞️ 👉