2024 ഏപ്രിൽ 14 തിങ്കൾ 1199 മേടം 01
വാർത്തകൾ
🗞️ 👉 ഗവര്‍ണര്‍ ഭരണത്തിന് തടയിടുന്നു ; എം വി ഗോവിന്ദന്‍
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്ത്യയിലെ പ്രതിപക്ഷ സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യമുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
🗞️ 👉 ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു
കോട്ടയം :ലഹരി മാഫിയയുടെ നിയന്ത്രണത്തിൽ അടിമപ്പെട്ടു പോയ കേരളത്തെ മോചിപ്പിക്കുവാൻ സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടുകേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃത്വ ക്യാമ്പ് കെ. ഇ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞️ 👉 ചേർപ്പുങ്കൽ മാർസ്ളീവാ ഫോറോനാ പള്ളി വിശുദ്ധവാര തിരുകർമ്മങ്ങൾ
ചേർപ്പുങ്കൽ : മാർസ്ളീ വാ ഫൊറോന പള്ളിയിലെ വിശുദ്ധ വാര ആചരണം ഓശാന ഞായറാഴ്ചയോടെ ആരംഭിക്കും. തിങ്കൾ മുതൽ ബുധൻ വരെ വൈകിട്ട് 4:30ന് വിശുദ്ധ കുർബാന. തുടർന്ന്നടക്കുന്ന വാർഷിക ധ്യാനം.ഫാ . റോയ് പുലിയുറുമ്പിൽ MCBS നയിക്കും. പെസഹാ വ്യാഴം രാവിലെ 6:30ന് വിശുദ്ധ കുർബാന യും കാൽ കഴുകൽ ശുശ്രൂഷയും. തുടർന്ന് ഉച്ചക്ക് 1:00വരെ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളി
ആചരണം രാവിലെ 6:30ന് ആരംഭിക്കും. തുടർന്ന് പള്ളി ചുറ്റി കുരിശിന്റെ വഴി, ദുഃഖശനിയാഴ്ച രാവിലെ 6:30 ന് വിശുദ്ധ കുർബാനയോടെ തിരുകർമ്മങ്ങൾ ആരംഭിക്കും തുടർന്ന് പുത്തൻ വെള്ളം, പുത്തൻ തീ വെഞ്ചരിപ്പ് തുടങ്ങിയവ നടക്കും. ഉയിർപ്പ് തിരുനാൾ കർമ്മങ്ങൾ വെളുപ്പിന് 3:00മണിക്ക് ആരംഭിക്കും. തുടർന്ന് 5:30നും 6:45നും 8:00നും വിശുദ്ധകുർബാന.
🗞️ 👉 ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പില്‍ ഗുജറാത്ത് സ്വദേശി കീര്‍ത്ത് ഹക്കാനി പിടിയില്‍. തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണിയാള്‍. വ്യാജ ട്രേഡിങ്ങ് ആപ്പ് നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. ആപ്പ് നിര്‍മിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
🗞️ 👉 കോട്ടയത്ത് യുവതിയെ വീട്ടിൽ കയറി മർദിച്ച് അയൽവാസികൾ
കോട്ടയം വൈക്കത്ത് പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. വൈക്കം സ്വദേശിനിയായ പ്രജിത ജോഷിക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ അച്ഛനും മകനും ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ഇരുവരും മദ്യപിച്ചെത്തിയാണ് മർദിച്ചെന്നാണ് വിവരം.
🗞️ 👉 ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി: സുപ്രിംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകാൻ കേന്ദ്രം
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയ പരിധി നിശ്ചയിച്ച സുപ്രിംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ പുനപരിശോധന ഹർജി നൽകിയേക്കും. സമയപരിധി ഉത്തരവ് പുനപരിശോധിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. തുടർ സാധ്യതകൾ തേടാൻ ആഭ്യന്തരമന്ത്രാലയം നീക്കങ്ങൾ ആരംഭിച്ചു.
🗞️ 👉 മഴ ശക്തം; സംസ്ഥാനത്ത് പലയിടത്തും വ്യാപക നാശനഷ്ടം
സംസ്ഥാനത്ത് പലയിടത്തും പെയ്ത വേനൽ മഴയിൽ വ്യാപക നാശനഷ്ടം. തൃശൂർ കുന്നംകുളത്ത് മിന്നൽചുഴലിയിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണ് വീടുകൾ ഭാഗികമായി തകർന്നു. എറണാകുളം വട്ടേക്കുന്നത്ത് മിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു. ഇന്ന് പുലർച്ച ഉണ്ടായ ശക്തമായ മിന്നലിനെ തുടർന്ന് 70 അടിയോളം ഉയരമുള്ള തെങ്ങിനാണ് തീപിടിച്ചത്. വട്ടേകുന്നം സ്വദേശി അബ്ദുൽ ലത്തീഫിന്റെ വീടിനു സമീപമുള്ള തെങ്ങാണ് നിന്ന് കത്തിയത്.
🗞️ 👉 അഭിഭാഷകൻ പി ജി മനു മരിച്ച നിലയിൽ
മുന്‍ സര്‍ക്കാര്‍ അഭിഭാഷകൻ പി ജി മനു മരിച്ച നിലയിൽ. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്.
🗞️ 👉 പാലക്കാട്ടെ ജനങ്ങള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനപ്രതിനിധിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍: വി ഡി സതീശൻ
ആര്‍.എസ്.എസ് ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ബി.ജെ.പിക്കാരനും ഒരു യൂത്ത് കോണ്‍ഗ്രസുകാരനെയും ഭീഷണിപ്പെടുത്തേണ്ട. പാലക്കാട്ടെ ജനങ്ങള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനപ്രതിനിധിയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
🗞️ 👉 ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് പൊലീസ്
ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കായിരുന്നു പ്രദക്ഷിണം ഉദ്ദേശിച്ചിരുന്നത്.