2024 ഏപ്രിൽ 13 ഞായർ 1199 മീനം 30
വാർത്തകൾ
🗞️ 👉 വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംസർഗഞ്ചിലാണ് സംഭവം. അക്രമത്തിൽ അച്ഛനും മകനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രൂപപ്പെട്ട പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് മുർഷിദാബാദ് ജില്ലയിലെ സംഘർഷബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.
🗞️ 👉 നെറ്റ് വര്‍ക്ക് കവറേജ് മാപ്പുകൾ പുറത്തുവിട്ട് ടെലികോം കമ്പനികൾ
പുതിയ സിം എടുക്കുമ്പോൾ അതിന് റേഞ്ച് ഉണ്ടോ എന്ന് കൂടി പരിശോധിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ അല്ലെ .എടുക്കുന്ന സിമ്മിന് നമ്മുടെ വീട്ടിലോ,ജോലിസ്ഥലത്തോ നെറ്റ്‌വർക്ക് സ്പീഡും ,റേഞ്ചും ഇല്ലാത്ത അവസ്ഥ പലപ്പോഴും ഉണ്ടാക്കാറുണ്ട്.എന്നാൽ ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ടെലികോം സേവനദാതാക്കൾ. 2024 ൽ ട്രായ് പുറത്തിറക്കിയ സേവന നിലവാര നിയന്ത്രണങ്ങൾ പ്രകാരം ടെലികോം കമ്പനികൾ അവരുടെ നെറ്റ്‌വർക്ക് കവറേജ് മാപ്പുകൾ പുറത്തുവിട്ടിരിക്കുകയാണ്.
🗞️ 👉 ജിസിസി കപ്പ് 2025 ഫുട്ബോൾ
പവർ ഗ്രൂപ്പ് യു എ ഇ യുടെ നേതൃത്വത്തിൽ ദുബായ് പൊലീസിന്റെ പോസറ്റിവ് സ്പിരിറ് കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന ജി സി സി കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മാൾട്ട, ഒമാൻ, ഷാർജ, അജ്‌മാൻ എന്നിവിടങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾക്ക് വിജയം.
🗞️ 👉 സുപ്രീംകോടതിയുടെ വിധി പ്രതീക്ഷ നൽകുന്നത്; എംഎ ബേബി
നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരള ഗവർണർ രാജേന്ദ്ര അർലേക്കറിന്റെ പ്രസ്താവന സുപ്രീംകോടതി വിധിയുടെ സ്പിരിറ്റ് ഉൾക്കൊള്ളുന്നതല്ലെന്ന് എംഎ ബേബി പറഞ്ഞു.
🗞️ 👉 നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. നേതാക്കള്‍ കോഴിക്കോട് പ്രഥമിക കൂടിയാലോചനകള്‍ നടത്തി. ആര്യാടന്‍ ഷൗക്കത്തിന് മുന്‍തൂക്കം. വിഎസ് ജോയിയുടെ പേരും പരിഗണനയില്‍. കോണ്‍ഗ്രസിന് അനുകൂല സാഹചര്യം എന്നാണ് വിലയിരുത്തല്‍.
🗞️ 👉 തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തും
തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണ നിലവാരം ഉറപ്പുവരുത്തുമെന്നും, സർക്കാർ കോടതിയെ അറിയിച്ചു. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തൃശൂർ തിരുവമ്പാടി സ്വദേശി വെങ്കിടാചലം നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്.
🗞️ 👉 ജി സുധാകരനെ ഉദ്ഘാടകനാക്കി കെപിസിസിയുടെ പരിപാടി
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ ഉദ്ഘാടകനാക്കി കെപിസിസിയുടെ പരിപാടി. കെപിസിസിയുടെ പബ്ലിക്കേഷന്‍സ് ആയ പ്രിയദര്‍ശനി സംഘടിപ്പിക്കുന്ന എം കുഞ്ഞാമന്റെ എതിര് എന്ന പുസ്തക ചര്‍ച്ച-സര്‍ഗസംവാദത്തിലാണ് ജി സുധാകരനെ ഉദ്ഘാടകനാക്കിയത്.
🗞️ 👉 തഹാവൂര്‍ റാണയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍ഐഎ
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിക്കാന്‍ എന്‍ഐഎ. അന്വേഷണസംഘത്തിന്റെ പക്കല്‍ ഉള്ള ഓഡിയോ റാണയുടേതാണെന്ന് ഉറപ്പാക്കുന്നതിനാണ് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുന്നത്.
🗞️ 👉 വൈറ്റ് ഹൗസ് സെക്രട്ടറിയുടെ പ്രാര്‍ത്ഥനാദൃശ്യങ്ങള്‍ വൈറല്‍
മാധ്യമങ്ങളെ കാണുന്നതിന് മുന്‍പ് യേശുവിനോട് സഹായം തേടി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നടത്തുന്ന പ്രാര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ വൈറല്‍. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ‘എക്‌സി’ൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പ്രസിഡന്റിന്റെ പ്രത്യേക സഹായിയും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവുമായ മാർഗോ മാര്‍ട്ടിനാണ് വൈറ്റ് ഹൗസിലെ നിര്‍ണ്ണായക ഉത്തരവാദിത്വമുള്ള കരോളിന്റെ വിശ്വാസ തീക്ഷ്ണത സാക്ഷ്യപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചത്.
🗞️ 👉 രാഹുല്‍ മാങ്കൂട്ടത്തിന് പാലക്കാട് കാലുകുത്താന്‍ സമ്മതം കാക്കേണ്ടതില്ല ; കെ സുധാകരന്‍
പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബിജെപിയുടെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള കൊലവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
🗞️ 👉 അട്ടപ്പാടിയിലെ ആശുപത്രിയിൽ നിന്ന് കാണാതായ 4 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി
പാലക്കാട് അട്ടപ്പാടിയിലെ ആശുപത്രിയിൽ നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തി. കോട്ടത്തറ ആശുപത്രിയിൽ നിന്നും കാണാതായ നാലുമാസം പ്രായമായ പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. ഇന്ന് ഉച്ച മുതലാണ് കുഞ്ഞിനെ കാണാതായത്.
🗞️ 👉 സാമ്പത്തിക ബാധ്യത തീര്‍ത്തുതരാമെന്ന് പറഞ്ഞ നേതാക്കള്‍ തിരിഞ്ഞു നോക്കുന്നില്ല; പരാതിയുമായി എന്‍എം വിജയന്റെ കുടുംബം
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയില്‍.. നേതൃത്വം ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നു കുടുംബം. സാമ്പത്തിക ബാധ്യത തീര്‍ത്തുതരാമെന്ന് വാഗ്ദാനം ചെയ്ത നേതൃത്വം വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.