2024 ഏപ്രിൽ 11 വെള്ളി 1199 മീനം 28
വാർത്തകൾ
🗞️ 👉 ഇടുക്കി ഉപ്പുതറയിൽ കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ
ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജീവ് ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്.
🗞️ 👉 കേരള പൊലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേന: മുഖ്യമന്ത്രി
ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയിലേക്കാണ് പുതിയ സേനാംഗങ്ങള്‍ കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒട്ടേറെ പേര്‍ പൊലീസ് സേനയുടെ ഭാഗമാകുന്നത് പൊലീസിന്‍റെ മൊത്തത്തിലുള്ള മികവ് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും നല്ല ക്രമസമാധാന രംഗം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സൈബര്‍ കുറ്റകൃത്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് തുടക്കത്തില്‍ തന്നെ സൈബര്‍ രംഗത്ത് നല്ല രീതിയില്‍ ഇടപെടാന്‍ കേരള പൊലീസിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
🗞️ 👉 കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയും ഭർത്താവും കിണറ്റിൽ ചാടി
കോട്ടയം ഏറ്റുമാനൂർ കണപ്പുരയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയും ഭർത്താവും കിണറ്റിൽ ചാടി. ഭാര്യ ചാടിയതിന് പിന്നാലെ ഭർത്താവും ചാടുകയായിരുന്നു. കണപ്പുര സ്വദേശി ബിനുവും ഭർത്താവ് ശിവരാജുമാണ് കിണറ്റിൽ ചാടിയത്.ഫയർ ഫോഴ്സ് എത്തി രണ്ട് പേരെയും രക്ഷപെടുത്തി.വീഴ്ചയിൽ ബിനുവിന്‍റെ കാലിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ ബിനു ആശുപത്രിയിൽ ചികിത്സ തേടി.
🗞️ 👉 മുഖ്യമന്ത്രിക്കുള്ള മറുപടി കിരൺ റിജിജു മുനമ്പത്ത് നൽകും, രാജീവ് ചന്ദ്രശേഖർ
വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി നുണകൾക്ക് മേൽ നുണകൾ പറഞ്ഞ് ഇനിയും മുനമ്പം ജനതയെ വഞ്ചിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായി കള്ളം പറയുകയാണ് ചെയ്യുന്നത്. പകരം, അടിയന്തിരമായി മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രിക്കുള്ള മറുപടി പതിനഞ്ചാം തീയതി കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്ത് നല്കുമെന്നും രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.
🗞️ 👉 പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ
പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ നാശ നഷ്ടം സംഘടനയുടെ സ്വത്തു വകകൾ വില്പന നടത്തി ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്. 3,94,97,000 രൂപ ഈടാക്കാൻ ആണ് ഉത്തരവ്. പോപ്പുലർ ഫ്രണ്ടിൻ്റെ ദേശീയ, സംസ്ഥാന, പ്രാദേശിക ഭാരവാഹികളുടെ സ്വത്ത് വകകൾ വിറ്റ് ഈടാക്കാമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ക്ലെയിംസ് കമ്മിഷണർ നിശ്ചയിക്കുന്ന തുക നഷ്ട്ടം സംഭവിച്ചവർക്ക് നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു
🗞️ 👉 ചെന്നൈയെ ധോണി നയിക്കും, ഋതുരാജ് ഗെയ്ക്‌വാദ് പുറത്ത്
ഐപിഎല്ലിൽ ഇനിയുള്ള ചെന്നൈയുടെ മത്സരങ്ങൾ ധോണി നയിക്കും. ചെന്നൈ നായകൻ ഋതുരാജ് ഗേക് വാദ് പരുക്കിനെ തുടർന്ന് ഐപി എല്ലിൽ നിന്ന് പുറത്ത്. കൈമുട്ടിനേറ്റ ഒടിവ് കാരണം സ്ഥിരം നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് ഐപിഎല്ലിൽ നിന്ന് പുറത്തായതോടെ മഹേന്ദ്ര സിംഗ് ധോണിയെ വീണ്ടും ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ഇനിയുള്ള മത്സരങ്ങൾ ധോണി നയിക്കും, സിഎസ്‌കെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു.
🗞️ 👉 കൊല്ലത്ത് യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു
കൊല്ലത്ത് യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. കൊല്ലം, കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. യൂത്ത്കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി ഷാഫി മുരുകാലയത്തിനാണ് കുത്തേറ്റത്. അയൽവാസി കൂടിയായ അൻസാറാണ് കുത്തിയത്. ഷാഫിയെ കുത്തിയ ശേഷം പ്രതി സ്വയം കീഴടങ്ങി. അൻസർ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു . ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചത്.
🗞️ 👉 മാളയിൽ കാണാതായ ആറു വയസുകാരൻ മരിച്ച നിലയിൽ
തൃശൂർ മാളയിൽ കാണാതായ ആറു വയസുകാരൻ മരിച്ച നിലയിൽ. താണിശേരി സെന്റ് സേവിയേഴ്സ് സ്കൂളിലെ യുകെജി വിദ്യാർത്ഥി ആബേലാണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. 20 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
🗞️ 👉 പവര്‍ പ്ലേയില്‍ പതറിയ ഡല്‍ഹി മികച്ച നിലയിൽ
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ മത്സരത്തില്‍ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഡല്‍ഹി കാപിറ്റല്‍സ് മികച്ച നിലയിൽ. 15 ഓവറിൽ 121/ 4 എന്ന നിലയിൽ. ഇനി 30 പന്തിൽ ഡൽഹിക്ക് വേണ്ടത് 43 റൺസാണ്.
🗞️ 👉 സീസണിൽ തോൽവിയറിയാതെ ഡൽഹി, ബെംഗളൂരുവിനെ തോൽപ്പിച്ച് നാലാം ജയം
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. 167 റൺസെന്ന വിജയലക്ഷ്യം പതിമൂന്ന് പന്തുകൾ ബാക്കി നിൽക്കെ ഡൽഹി മറികടന്നു. 53 പന്തിൽ ആറു സിക്‌സറും ഏഴ് ഫോറും സഹിതം 93 റൺസ് നേടിയ കെ എൽ രാഹുലാണ് ഡൽഹിയുടെ വിജയം അനായാസമാക്കിയത്. 23 പന്തിൽ 38 റൺസ് നേടിയ ട്രിസ്റ്റൺ സ്റ്റബ്സ് മികച്ച പിന്തുണ നൽകി.