പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
ഏപ്രിൽ 1, 2023 ശനി 1198 മീനം 18 

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em


വാർത്തകൾ

🗞🏵 സംസ്ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ വർധിപ്പിച്ചു. നിർമാണ പെർമീറ്റ് ഫീസിനു പുറമേ അപേക്ഷാ ഫീസ്, സ്ക്രൂട്ട‌്‌നി ഫീസ് എന്നിവയും കൂട്ടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന തദ്ദേശ വകുപ്പ് ഉത്തരവിറക്കി. പുതിയ നിരക്ക് ഏപ്രിൽ 10ന് പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു..

🗞🏵 അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ വീ​​​ണ്ടും കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം. വെ​​​ള്ള​​​മാ​​​രി ഊ​​​രി​​​നു സ​​​മീ​​​പ​​​മാ​​ണു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം ഇ​​​റ​​​ങ്ങി​​​യ​​​ത്. സ്വ​​​കാ​​​ര്യ റി​​​സോ​​​ർ​​​ട്ടി​​​നു​​​ള്ളി​​​ലൂ​​​ടെ എ​​​ട്ട് ആ​​​ന​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന ദൃ​​​ശ്യം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​വും പ്ര​​​ദേ​​​ശ​​​ത്ത് കാ​​​ട്ടാ​​​ന ഇ​​​റ​​​ങ്ങി​​​യി​​​രു​​​ന്നു. ചി​​​ണ്ട​​​ക്കി ഊ​​​രി​​​ലും കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ഒ​​​റ്റ​​​യാ​​​ൻ ജീ​​​പ്പ് കു​​​ത്തി മ​​​റി​​​ച്ചി​​​ട്ടു. ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്കാണ് ജീ​​​പ്പി​​​ലെ നാ​​​ലു ​പേ​​​രും ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. 
 
🗞🏵 പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ റം​സാ​ൻ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഭ​ക്ഷ്യ​വി​ത​ര​ണ പ​രി​പാ​ടി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും അ​ക​പ്പെ​ട്ട് 11 പേ​ർ മ​രി​ച്ചു. എ​ട്ട് സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു ഫാ​ക്ട​റി‌​യു‌​ടെ ഉ​ട​മ പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ ന​ട​ത്തി​യ ഭ​ക്ഷ്യ​വി​ത​ര​ണ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഭ​ക്ഷ്യ​ക്ഷ‍ാ​മം മൂ​ലം രാജ്യത്ത് ക​ടു​ത്ത പ്ര​തി​സ​ന്ധി അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്

🗞🏵 ആ​ർ​എ​സ്എ​സി​നെ 21-ാം നൂ​റ്റാ​ണ്ടി​ലെ കൗ​ര​വ​രെ​ന്ന് വി​ശേ​ഷി​പ്പി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്. ആ​ര്‍​എ​സ്എ​സ് അ​നു​ഭാ​വി​യാ​യ ക​മ​ൽ ഭ​ണ്ഡോ​രി​യ​യാ​ണ് ഹ​രി​ദ്വാ​ര്‍ കോ​ട​തി​യി​ല്‍ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്.

🗞🏵 ക്രി​മി​ന​ൽ വ​ഞ്ച​ന, ത​ട്ടി​പ്പ് കു​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ൾ ഉ​പ​ഭോ​ക്തൃ ഫോ​റ​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. ദേ​ശീ​യ ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തി​ന്‍റെ ഒ​രു വി​ധി റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ജ​സ്റ്റീ​സു​മാ​രാ​യ അ​ജ​യ് ര​സ്തോ​ഗി, ബേ​ല എം. ​ത്രി​വേ​ദി എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

🗞🏵 സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹപരമായ നികുതികള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ ഒന്ന് യുഡിഎഫ് കരിദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും നഗരങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിക്കും. കരിങ്കൊടി ഉയര്‍ത്തിയും പന്തം കൊളുത്തിയും പ്രതിഷേധം അറിയിക്കുമെന്നും ഹസന്‍ വ്യക്തമാക്കി.

🗞🏵 സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മാനനഷ്ട നോട്ടീസിന് മറുപടി നല്‍കി സ്വപ്നാ സുരേഷ്. മാപ്പ് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്വപ്നാ സുരേഷിന്റെ മറുപടി കത്ത്. പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദന്‍ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നു എന്ന് കത്തിലൂടെ സ്വപ്ന സൂചിപ്പിച്ചു.
 
🗞🏵 ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​വാ​ര്‍​ഡു​ക​ള്‍ വാ​ങ്ങു​ന്ന​തി​ലെ ച​ട്ടം ക​ര്‍​ശ​ന​മാ​ക്കി ചീ​ഫ് സെ​ക്ര​ട്ട​റി. ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ നേ​രി​ട്ട് അ​പേ​ക്ഷ​ക​ൾ ന​ൽ​കി അ​വാ​ര്‍​ഡു​ക​ള്‍ വാ​ങ്ങു​ന്നു​വെ​ന്നും ഇ​ത് ഗു​രു​ത​ര ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ട്ടി.

🗞🏵  പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ന്‍റെ മ​ക​ള്‍​ക്ക് അ​മേ​രി​ക്ക​യി​ല്‍​വ​ച്ച് ഖ​ലി​സ്ഥാ​ന്‍ വാ​ദി​ക​ളു​ടെ വ​ധ​ഭീ​ഷ​ണി​യു​ണ്ടാ​യെ​ന്നും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഡ​ല്‍​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മ​ലി​വാ​ള്‍. ട്വി​റ്റ​റി​ലാ​ണ് സ്വാ​തി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഭ​ഗ​വ​ന്ത് മാ​ന്‍റെ മ​ക​ള്‍​ക്ക് വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യ​താ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടു. ഇ​ത് അ​ങ്ങ​യ​റ്റ​ത്തെ ഭീ​രു​ത്വ​മാ​ണ്. പെ​ണ്‍​കു​ട്ടി​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​താ​യും അ​വ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.
 
🗞🏵 അ​നു​മ​തി​യി​ല്ലാ​തെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല(​കെ​ടി​യു) വൈ​സ് ചാ​ൻ​സ​ല​ർ സ്ഥാ​നം ഏ​റ്റെ​ടു​ത്ത ഡോ. ​സി​സ തോ​മ​സി​നെ​തി​രെ കു​റ്റാ​രോ​പ​ണ മെ​മ്മോ​യു​മാ​യി സ​ർ​ക്കാ​ർ. ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ക്കാ​നാ‌​യി ഒ​രു മ​ണി​ക്കൂ​ർ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് ഡോ. ​സി​സ തോ​മ​സി​നെ​ത്തേ​ടി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മെ​മ്മോ എ​ത്തി​യ​ത്.

🗞🏵 സംസ്ഥാനത്തെ സ്വർണ വ്യാപാരികൾക്ക് ആശ്വാസം നൽകുന്ന വാർത്തയുമായി കേരള ഹൈക്കോടതി. സ്വർണ വ്യാപാരികളുടെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ആഭരണങ്ങളിൽ ഹാൾമാർക്കിംഗ് പതിപ്പിക്കാൻ 3 മാസത്തെ സാവകാശമാണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ ആറക്ക ആൽഫ ന്യൂമറിക് ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ ഉള്ള സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാവൂ എന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി 3 മാസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. ഇതോടെ, സ്വർണ വ്യാപാരികൾക്ക് ആഭരണങ്ങളിൽ ഹാൾമാർക്കിംഗ് പതിപ്പിക്കാൻ 3 മാസത്തെ സാവകാശം കൂടി ലഭിക്കുന്നതാണ്. ഹൈക്കോടതിയുടെ ഈ തീരുമാനം രാജ്യമെമ്പാടും ബാധകമാണ്.

🗞🏵 സംസ്ഥാന സ്‌കൂൾ കലോത്സവ സ്വാഗതഗാനത്തിൽ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചുവെന്ന പരാതിയിൽ ബന്ധപ്പട്ടവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർക്കും മറ്റുപത്തുപേർക്കുമെതിരെ കോടതി നിർദേശ പ്രകാരം നടക്കാവ് പോലീസ് കേസെടുത്തു. സ്വാഗത ഗാനം ഏറെ വിവാദമായിരുന്നു. ഗാനം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്ന് ‘വിവാദ ഗാനം’ അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ് ആരോപിച്ചിരുന്നു. ഇതിന്റെയെല്ലാം പിന്നാലെയാണ് നടപടി.

🗞🏵 ഗര്‍ഭിണികളായ സ്ത്രീകളെയും, കുട്ടികളെയും ക്രൂരമായ ശിക്ഷാരീതികള്‍ക്ക് വടക്കന്‍ കൊറിയ വിധേയരാക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ദക്ഷിണ കൊറിയന്‍ മന്ത്രാലയം പുറത്ത് വിട്ടു. ഗര്‍ഭിണിയായ സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കി എന്ന ഞെട്ടിപ്പിക്കുന്ന സംഭവവും റിപ്പോര്‍ട്ടിലുണ്ട്. യുവതി ഡാന്‍സ് ചെയ്യുന്ന വീഡിയോ അടുത്തിടെ രാജ്യത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. കൊറിയന്‍ ഭരണാധികാരിയുടെ ചിത്രം വീഡിയോയില്‍ കാണാനായതാണ് അധികാരികളെ പ്രകോപിപ്പിച്ചത്. ഭിന്നശേഷിക്കാരായ ആളുകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുന്ന നടപടിയെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

🗞🏵 കർണാടകയിൽ വീണ്ടും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് എഡ്യൂപ്രസ് ഗ്രൂപ്പ് നടത്തിയ അഭിപ്രായ സർവേ ഫലം. 110 മുതൽ 120 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് സർവെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കോൺ​ഗ്രസിന് 70 മുതൽ 80 സീറ്റുകൾ വരെ മാത്രമേ നേടാവനാകൂ എന്നും ഈ സർവെ റിപ്പോർട്ടിൽ പറയുന്നു. ജെഡിഎസിന് പരമാവധി 15 സീറ്റുകളും മറ്റുള്ളവർക്ക് നാല് മുതൽ 9 വരെ സീറ്റുകളുമാണ് എഡ്യൂപ്രസ് പ്രവചിക്കുന്നത്.
 
🗞🏵 സിദ്ദിഖ്‌ കാപ്പൻ സമർപ്പിച്ച വിടുതൽ ഹർജി ലഖ്നൗ എൻഐഎ കോടതി മാറ്റി. ഏപ്രിൽ 11 ലേക്കാണ് മാറ്റിയത്. പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാണ് സിദ്ദിഖ്‌ കാപ്പൻ്റെ ആവശ്യം. 27 മാസം നീണ്ട ജയിൽവാസത്തിന് ശേഷമായിരുന്നു മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.

🗞🏵 ഫ്രാന്‍സിസ് മാര്‍പാപ്പ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് രോഗസൗഖ്യം ആശംസിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യത്തിനും വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുഎന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തുഈ മണിക്കൂറുകളില്‍ ലഭിച്ച നിരവധി സന്ദേശങ്ങള്‍ എന്നെ വല്ലാതെ സ്പര്‍ശിക്കുന്നു, ഒപ്പം അടുപ്പത്തിനും പ്രാര്‍ത്ഥനയ്ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
 
🗞🏵 വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവം വർദ്ധിച്ചതോടെ കടുത്ത നടപടിയുമായി ദക്ഷിണ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നവർക്ക് അഞ്ച് വർഷം വരെയാണ് തടവുശിക്ഷ ലഭിക്കുക. അടുത്തിടെ തെലങ്കാനയിൽ ട്രെയിനുകൾക്കു നേരെ കല്ലെറിഞ്ഞുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ദക്ഷിണ റെയിൽവേ ശിക്ഷാ നടപടികൾ കടുപ്പിച്ചത്.

🗞🏵 ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പിഴ. 25000 രൂപയാണ് ഗുജറാത്ത്‌ കോടതി പിഴ വിധിച്ചത്. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് തേടിയതിനാണ് പിഴ. മുഖ്യവിവരവകാശ കമ്മീഷൻ ഉത്തരവ് ഗുജറാത്ത്‌ ഹൈക്കോടതി റദ്ദാക്കി.ഗുജറാത്ത് യൂണിവേഴ്‌സിറ്റി നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

🗞🏵 മധ്യപ്രദേശ് ഇൻഡോറിലെ ബെലേശ്വർ മഹാദേവ ക്ഷേത്രത്തിലെ പടിക്കിണർ ഇടിഞ്ഞുണ്ടായ അപകടത്തിലെ മരണസംഖ്യ 35 ആയി ഉയർന്നു. 18 ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ആർമി, എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. കൂടുതലാളുകൾ കിണറിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. 

🗞🏵 മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്ന നിലപാടെടുക്കാന്‍ ഡിവൈഎഫ്ഐക്ക് സാധിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. അങ്ങനെയൊരു തീരുമാനം എടുക്കുന്നത് പ്രായോഗികമല്ലെന്നും സനോജ് ചൂണ്ടിക്കാട്ടി.

🗞🏵 കരിപ്പൂരില്‍ രണ്ടുകോടിയുടെ സ്വര്‍ണ വേട്ട. നാലുപേര്‍ പിടിയില്‍. കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളിലും ഹാന്‍ഡ് ബാഗേജിനുള്ളിലും സോക്‌സിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് ഏകദേശം 2 കോടി രൂപ വില മതിക്കുന്ന സ്വർണമാണ്. മൂന്നര കിലോഗ്രാമോളമാണ് ഇതിന്റെ തൂക്കം. നാലു വ്യത്യസ്ത കേസുകളിലായാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഈ സ്വർണം പിടികൂടിയത്.

🗞🏵 ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാറില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വിഷംകഴിച്ചു. പുന്നയാര്‍ സ്വദേശി കാരാടിയില്‍ ബിജു, ഭാര്യ ടിന്റു എന്നിവര്‍ മരിച്ചു. ഇവരുടെ മൂന്ന് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 11 വയസുള്ള പെണ്‍കുട്ടിയും, എട്ടും രണ്ടും വയസുള്ള ആണ്‍കുട്ടികളുമാണ് ആശുപത്രിയില്‍ കഴിയുന്നത്.
 
🗞🏵 ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി. പാപ്പ വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥന അഭ്യര്‍ത്ഥിക്കുന്നതായും സാധിക്കുമെങ്കില്‍ ദിവ്യകാരുണ്യത്തിന്റെ മുന്‍പാകെ പ്രാര്‍ത്ഥിക്കണമെന്നും സഹോദര മെത്രാന്മാരോട് ചേര്‍ന്നു അഭ്യര്‍ത്ഥിക്കുകയാണെന്ന് അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ പറഞ്ഞു. പരിശുദ്ധ പിതാവിന്റെ വേഗത്തിലുള്ളതും പൂർണ്ണവുമായ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതിന് അഭ്യർത്ഥിക്കുകയാണെന്ന് ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ കർദ്ദിനാൾ ബ്ലേസ് കുപ്പിച്ചും പറഞ്ഞു.

🗞🏵 നിക്കരാഗ്വേന്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മതഗല്‍പ്പ രൂപതാ മെത്രാന്‍ റോളണ്ടോ അല്‍വാരെസിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇളം നീലനിറമുള്ള വസ്ത്രം ധരിച്ച വിളറി, മെലിഞ്ഞ് കാണപ്പെട്ട മെത്രാന്‍ തന്റെ സഹോദരിക്കും, സഹോദരനുമൊപ്പം ലാ മൊഡേലോ ജയിലില്‍ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാര്‍ച്ച് 24-നാണ് നിക്കരാഗ്വേന്‍ ടെലിവിഷന്‍ പുറത്തുവിട്ടത്. ഇതോടെ മെത്രാന്‍ ജീവിച്ചിരിപ്പുണ്ടോ? എന്ന നിക്കരാഗ്വേന്‍ ജനതയുടെ ആശങ്കക്ക് അറുതിയായിരിക്കുകയാണ്. രാഷ്ട്രത്തിന്റെ അഖണ്ഡതക്ക് തുരങ്കംവെച്ചു, വ്യാജവിവരങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ അനേകം വ്യാജ ആരോപണങ്ങളുടെ പേരിലാണ് ബിഷപ്പിനെ തടങ്കലിലാക്കിയത്.

🗞🏵 ശ്വാസകോശ അണുബാധയെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതിയുണ്ടെന്നും ശനിയാഴ്ച ആശുപത്രി വിട്ടേക്കുമെന്നും വത്തിക്കാന്‍. ഇന്നലെ രാവിലെ നടന്ന പരിശോധനകളുടെ ഫലമായി, പാപ്പ നാളെ പേപ്പല്‍ വസതിയായ സാന്താ മാർത്തയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്‍ വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....