പ്രഭാത വാർത്തകൾ 2024 ഏപ്രിൽ 09

spot_img

Date:

വാർത്തകൾ

🗞️ 👉 പഞ്ചകർമ്മ ചികിത്സകൾക്ക് വിപുലമായ സംവിധാനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി.

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള ആയുർവേദ ചികിത്സ വിഭാ​​ഗത്തിൽ പഞ്ചകർമ്മ ചികിത്സയ്ക്ക് വിപുലമായ സംവിധാനങ്ങൾ ക്രമീകരിച്ചു. കൺസൾട്ടന്റ് ഡോ.പൂജ.ടി.അമലിന്റെ നേതൃത്വത്തിൽ ഡോ.അനീഷ് കുര്യാസ്, ഡോ.അനു ഇട്ടി, ഡോ.മേഘ.എസ് എന്നിവരുടെ സേവനം ലഭ്യമാണ്. ആയുർവേദ രം​ഗത്തെ പരിചയസമ്പന്നരായ സർട്ടിഫൈഡ് തെറാപ്പിസ്റ്റുകളും കൂടി ഉൾപ്പെടുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ ആയുർവേദ വിഭാ​ഗം. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ആയുർവേദ ചികിത്സയ്ക്കായി രോ​ഗികൾ എത്തിച്ചേരുന്നുണ്ട്. സൗജന്യ കൺസൾട്ടേഷൻ തുകയിൽ ആയുഷ് വിഭാ​ഗത്തിൽ ചികിത്സ തേടാൻ അവസരം ക്രമീകരിച്ചിട്ടുണ്ടെന്നു ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആയുഷ് വിഭാ​ഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവർ അറിയിച്ചു.

🗞️ 👉 മാർഷ് പുരാൻ കരുത്തിൽ കൊൽക്കത്തക്ക് 239 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി. എന്നാൽ ലക്‌നൗവിന് അതെ നാണയത്തിൽ മറുപടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് KKR ബാറ്റർമാർ ബാറ്റ് വീശിയത്. നിലവിൽ കൊൽക്കത്ത 6 ഓവറിൽ 90 / 1 എന്ന നിലയിലാണ്. സുനിൽ നരേൻ 26(11), അജിൻക്യ രഹാനെ 17(7) എന്നിവരാണ് ക്രീസിൽ. ക്വിന്റൻ ഡി കോക്കിന്റെ വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. ആകാശദീപിനാണ് വിക്കറ്റ്.

🗞️ 👉 സീറോ മലബാർ സഭയില്‍ സമുദായ ശക്തീകരണം അനിവാര്യം: മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

പാലയൂർ: ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സമുദായം സീറോമലബാർ സഭയാണെന്നിരിക്കേ സമുദായ ശക്തീകരണം അനിവാര്യമാണെന്നു സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. 28-ാം പാലയൂർ മഹാതീർഥാടനത്തിന്റെ ഭാഗമായിനടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ തട്ടിൽ.എന്തിനാണ് നമ്മൾ ഇത്രയും പള്ളിക്കുടങ്ങൾ സ്ഥാപിച്ചത്? ഇത്രയുമധികം ആശുപത്രികൾ മറ്റാർക്കാണ് ഉള്ളത്? വൃദ്ധജനങ്ങൾ, ആരോരുമില്ലാത്തവർ തുടങ്ങിയവരെ സംരക്ഷിക്കുന്നത് നമ്മുടെ സമുദായമാണ്. ക്രിസ്തീയത ജീവിക്കുന്നതു പള്ളിക്കകത്തു മാത്രമല്ല, പുറത്തുള്ള സഹോദരങ്ങൾക്കു കാരുണ്യത്തിൻ്റെ കരംകൊടുക്കുന്നതും ശുശ്രൂഷയാണ്. ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സമുദായം സീറോമലബാർ സഭയാണെന്നിരിക്കേ സമുദായ ശക്തീകരണം അനിവാര്യമാണെന്നും മാർ തട്ടിൽ പറഞ്ഞു.

🗞️ 👉 ദീപിക ഫ്രണ്ട്സ് ക്ലബ്‌ രൂപത ഭാരവാഹികളെ തിരഞ്ഞെടുത്തു.

പാലാ :ദീപിക ഫ്രണ്ട്സ് ക്ലബ്‌ (ഡി എഫ് സി )രൂപത ഭാരവാഹികളെ തിരഞ്ഞെടുത്തു. രൂപത പ്രസിഡന്റ്‌ ജയ്സൺ കുഴികോടിയിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലികുന്നുചെരിവുപുരയിടം ആമുഖ സന്ദേശം നൽകി. സംസ്ഥാന പ്രസിഡന്റ് ജോർജ് വടക്കേൽ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകി. ദീപികയുടെ പ്രചരണം വ്യാപകമാക്കുന്നതിനായിരൂപതയെ 5 സോണുകളായി തിരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തീരുമാനിച്ചു. അരുവിത്തുറ, പാലാ, രാമപുരം, കുറവിലങ്ങാട്,, മൂലമറ്റം എന്നിവയാണ് സോണുകൾ.

🗞️ 👉 കാസർകോട് യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം

കാസർകോട് ബേഡകത്ത് യുവതിയെ കടയ്ക്കുള്ളിൽ തീകൊളുത്തി കൊല്ലാൻ ശ്രമം. മുന്നാട് മണ്ണടുക്കത്ത് പലചരക്കുകട നടത്തുന്ന രമിതക്ക് നേരെ ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ രാമാമൃതം എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. മദ്യലഹരിയിലായിരുന്നു ആക്രമണം.

🗞️ 👉 വീട്ടിലെ പ്രസവത്തെപ്പറ്റി സാമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുന്നതാണ്. സംസ്ഥാനത്ത് പ്രതിവര്‍ഷം 400 ഓളം പ്രസവങ്ങള്‍ വീട്ടില്‍ വച്ച് നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ ആകെ 2,94,058 പ്രസവങ്ങളാണ് നടന്നത്. അതില്‍ 382 പ്രസവങ്ങള്‍ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും ആദിവാസി മേഖലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട്. 

🗞️ 👉 കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞു

കണ്ണൂർ കേളകം മലയമ്പാടിയിൽ വാഹനാപകടം. നിയന്ത്രണം വിട്ട ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. ഓടന്തോട് സ്വദേശിനിയായ പുഷ്പ (52) യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് എത്തിക്കവെ വഴിമധ്യേ ആയിരുന്നു മരണപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. മരണവീട് സന്ദർശിച്ചു മടങ്ങിയ ഇവരുടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് 50 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ 6 പേരായിരുന്നു ഉണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

🗞️ 👉 തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തമിഴ്‌നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

🗞️ 👉 എംഎ ബേബിക്ക് കത്തയച്ച് ആശാ വര്‍ക്കേഴ്‌സ്

സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് കത്തയച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍. സമരത്തിനു പിന്നില്‍ വിമോചന സമരക്കാരാണെന്ന പരാമര്‍ശം വേദനിപ്പിച്ചുവെന്നും സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ അമരക്കാരന്‍ എന്ന നിലയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നടപടിയുണ്ടാകണമെന്നും കത്തില്‍ പറയുന്നു.

🗞️ 👉 വഖഫ് നിയമം പ്രാബല്യത്തില്‍

പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനമിറക്കി. നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

🗞️ 👉 കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; കെ രാധാകൃഷ്ണൻ MP യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ രാധാകൃഷ്ണൻ എം പിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഏഴര മണിക്കുറാണ് കെ രാധാകൃഷ്ണനെ ഇ ഡി ചോദ്യം ചെയ്തത്. രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് നടന്ന ഇടപാടുകളിൽ വ്യക്തത വരുത്തുകയായിരുന്നു ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.

🗞️ 👉 കൈയ്യിൽ കർപ്പൂരം കത്തിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ CPO ഉദ്യോഗാർഥികളുടെ പ്രതിഷേധം

നിരാഹാര സമരം ഏഴാം ദിവസം പിന്നിടുമ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സി പി ഒ ഉദ്യോഗാർഥികൾ. കൈയ്യിൽ കർപ്പൂരം കത്തിച്ചുകൊണ്ടായിരുന്നു ഉദ്യോഗാർഥികളുടെ പ്രതിഷേധം.

🗞️ 👉 തൃശൂരിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

തൃശൂരിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഇന്ന് വൈകീട്ട് 4.30 മണിയോടെയായിരുന്നു സംഭവം. പഴയലക്കിടി പള്ളിപറമ്പിൽ വിശ്വജിത്താണ് (12) മരിച്ചത്. പഴയന്നൂർ ചീരക്കുഴി ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിശ്വജിത്ത്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related