പ്രഭാത വാർത്തകൾ 2024 ഏപ്രിൽ 08

spot_img

Date:

വാർത്തകൾ

🗞️ 👉 കേരള ലേബർ മൂവ്മെൻറ് കോട്ടയം സോണൽ പാലാ അൽഫോൻസാ കോളേജിൽ

കേരള ലേബർ മൂവ്മെൻറ് കോട്ടയം സോണൽ മീറ്റിങ്ങ് ഇന്ന് 2025 ഏപ്രിൽ 08 ചൊവാഴ്ച രാവിലെ 10 .00 മണിക്ക് പാലാ അൽഫോൻസാ കോളേജിൽ വച്ച് നടത്തപ്പെടുന്നു. പാലാ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വേത്താനത്ത് മീറ്റിങ്ങ് ഉത്ഘാടനം ചെയ്യും. കോട്ടയം സോണൽ ഡയറക്ടർ ഫാ. അഗസ്റ്റിൻ മേച്ചേരി അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയത്താഴത്ത് മുഖ്യപ്രഭാഷണവും രൂപത ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്നുചെരിവുപുരയിടം സ്വാഗതവും സോണൽ സെക്രട്ടറി കെ.ജെ.ജോസഫ് നന്ദിയും അർപ്പിക്കും.

സംസ്ഥന പ്രസിഡന്റ് ജോസ് മാത്യു, ജനറൽ സെക്രട്ടറി ഡിക്സൺ മനീക് എന്നിവർ ക്ലാസുകൾ നയിക്കും. പാലാ, കോട്ടയം, വിജയപുരം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല എന്നീ രൂപതകളിലെ KLM ഡയറക്ടർമാരും, KLM രൂപത പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ എന്നിവരും മേൽപ്പറഞ്ഞ രൂപതകളിലെ സംസ്ഥാന സമിതി അംഗങ്ങളും കൂടാതെ ഓരോ രൂപതയിൽ നിന്നും 5 വനിത പ്രതിനിധികളും സംബന്ധിക്കുന്നതാണ് പ്രസ്തുത മീറ്റിംഗ്.

🗞️ 👉 നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ. 263 പോളിങ് ബൂത്തുകൾ സജ്ജമാക്കും. 59 പുതിയ പോളിങ് ബൂത്തുകൾ ഇതിൽ ഉൾപ്പെടും. ഓരോ ബൂത്തിലേയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതിപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്ത കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശമാണ് നടപ്പാക്കുന്നത്.

🗞️ 👉 ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത

ഹൈദരാബാദിൽ ഗർഭിണിയ്ക്ക് നേരെ ഭർത്താവിന്റെ കൊടും ക്രൂരത. രാത്രി നടുറോഡിൽ ഇട്ട് വയറിൽ ചവിട്ടുകയും സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവതി ഗച്ചിബൗളി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഹൈദരാബാദ് സ്വദേശി ശബാന പർവീണിനെയാണ് ഭർത്താവ് മുഹമ്മദ്‌ ബർസത്ത് ക്രൂരമായി ആക്രമിച്ചത്.

🗞️ 👉 രാജ്യത്ത് പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കൂട്ടി

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും. അതേസമയം ചില്ലറ വില്പനയിൽ വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് കേന്ദ്ര സ‍ർക്കാർ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞതിനാൽ അധിക തീരുവ പൊതുമേഖലാ എണ്ണക്കമ്പനികൾ വഹിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ‍

🗞️ 👉 പാചക വാതക സിലിണ്ടറിന് വിലകൂട്ടി

പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 50 രൂപയാണ് വർദ്ധിപ്പിച്ചത്. ഉജ്വല പദ്ധതി പ്രകാരമുള്ള എൽപിജിയുടെ വില 550 രൂപയാകും. ഉജ്വലയ്ക്ക് കീഴിൽ 14.2 കിലോഗ്രാം എൽപിജിയുടെ വില 500 ൽ നിന്ന് 550 ആയും ഉജ്ജ്വല അല്ലാത്തവർക്ക് 803 ൽ നിന്ന് 853 ആയും ആണ് വർധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.

🗞️ 👉 പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം; എം എ ബേബി

സിപിഐഎം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം എ കെ ജി സെന്ററിലെത്തിയ എം എ ബേബിക്ക് ഗംഭീര സ്വീകരണം. പാർട്ടി ഏൽപ്പിച്ചത് ഒരു വലിയ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പ്രതികരിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചായിരുന്നു പാർട്ടി കോൺഗ്രസിലെ പ്രധാന ചർച്ച. ചർച്ചയായ നയങ്ങൾ നടപ്പിലാക്കുക എന്നതാണ് തന്റെ കടമയെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

🗞️ 👉 ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണമായി തകർന്നു

ഉത്തർപ്രദേശ് പൊലീസിനെതിരെ സുപ്രീംകോടതി. യുപിയിൽ നിയമവാഴ്ച പൂർണമായി തകർന്നുവെന്ന് ചീഫ്‌ ജസ്‌റ്റിസ്‌ സഞ്ജീവ്‌ ഖന്ന. സിവിൽ തർക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനൽ കേസുകളാക്കി മാറ്റുന്നു. ഇത്തരം രീതി തുടർന്നാൽ യുപി സർക്കാരിന്മേൽ പിഴ ചുമത്തേണ്ടി വരുമെന്നും കോടതി. കടം വാങ്ങിയ പണം തിരികെ നൽകാത്ത കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമർശനം.

🗞️ 👉 നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. ഹൈക്കോടതിയിലെ ഹർജിയാണ് പിൻവലിച്ചത്.കേസിൽ എക്സൈസ് നിലവിൽ പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹർജി ഈ മാസം 22 ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു.

🗞️ 👉 വീട്ടിലെ പ്രസവത്തിനിടെ മരണം; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീൻ പൊലീസ് കസ്റ്റഡിയിൽ. നിലവിൽ ആശുപത്രിയിൽ ചികിത്സയിലായ ഇയാളെ മലപ്പുറം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം സിറാജുദ്ദീന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

🗞️ 👉 ഭൂപതിവ് ചട്ടഭേദഗതി എത്രയും വേഗം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

2024 ലെ ഭൂപതിവ് നിയമപ്രകാരം ലഭിച്ച അധികാരത്തെ തുടർന്നുള്ള ചട്ടങ്ങളിൽ കൊണ്ടുവരേണ്ട ഭേദ​ഗതി എത്രയും ​വേ​ഗം നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അഡ്വക്കറ്റ് ജനറലുമായി ചർച്ച ചെയ്ത് നിർദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭൂപതിവ് ഭേദഗതി നിയമം കേരള നിയമസഭ പാസാക്കി ഒന്നരവർഷം കഴിഞ്ഞിട്ടും ചട്ടങ്ങൾക്ക് അംഗീകാരം ആയില്ല എന്ന വാർത്ത ട്വന്റി ഫോർ നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related