പ്രഭാത വാർത്തകൾ 2024 ഏപ്രിൽ 07

spot_img

Date:

വാർത്തകൾ

🗞️ 👉 മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു – മാര്‍ ജോസഫ് കല്ലറങ്ങാട്ട്

മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതാ കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാ ളാലം പഴയപള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച മദ്യ-ലഹരി വിരുദ്ധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ലഹരി മാഫിയ നമ്മുടെ ചുറ്റുമുണ്ടെന്ന് നമ്മള്‍ കരുതിയിരിക്കണം. വഴികാട്ടികളായി നമ്മുടെ അധ്യാപകരും മതാധ്യാപകരും പൊതുസമൂഹവും മാറണം. നിയമപാലകര്‍ ഗൗരവമായി അവരുടെ ജോലി ചെയ്യേണ്ടതായിട്ടുണ്ട്. വന്‍ലഹരി മാഫിയായെ പിടികൂടാനും ശിക്ഷിക്കാനും കഴിയാത്ത സ്ഥിതിവിശേഷത്തിലേക്ക് നമ്മുടെ ഭരണകൂടം മാറിയിരിക്കുന്നു. ഓരോ പോലീസ് സ്റ്റേഷനിലും പൊതുസമൂഹത്തിന്റെ സഹായത്തോടെ ജനകീയ സമിതികള്‍ ലഹരിക്കെതിരെ രൂപീകരിക്കണം. പുരോഗതിയും വിദ്യാഭ്യാസവും സുഖസൗകര്യവും നാട്ടില്‍ വര്‍ദ്ധിച്ചുവന്നപ്പോള്‍ അവര്‍ അത്രയ്ക്കും വളരേണ്ട എന്നവിധമാണ് സാമൂഹ്യവിപത്തുകള്‍ പിടിമുറുക്കിയത്. ഭാവിയുടെ വാഗ്ദാനങ്ങളായ യുവജനങ്ങളെ വിഴുങ്ങുന്ന വലിയൊരു വിപത്താണ് മയക്കുമരുന്നെന്നും ബിഷപ് സൂചിപ്പിച്ചു.

🗞️ 👉 മയക്കുമരുന്നു സംഘം വലിയ സംഘടിത സ്വഭാവമുള്ളവരാണ് അതിനെതിരെയാണ് നമ്മുടെ സമരം : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കെ.സി.ബി.സി. മദ്യ വിരുദ്ധ സമതിയുടെ ആഭിമുഖ്യത്തിൽ മദ്യ-രാസ ലഹരി വിരുദ്ധ സമ്മേളനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്‌ ഉദ്ഘാടനം ചെയ്തു. രൂപതയിലെ 171 ഇടവകകളിൽ നിന്നും വന്ന ഭാരവാഹികൾ സ്തുത സമ്മേളനത്തിൽ പങ്കെടുത്തു.

🗞️ 👉 വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേ സ്കൂളിൽ വിശ്വാസോത്സവത്തിന് ഇന്ന് തിരി തെളിയും

വെള്ളികുളം:വെള്ളികുളം സെൻറ് ആൻറണീസ് സൺഡേ സ്കൂളിലെ വിശ്വാസോത്സവത്തിന് – ഹൈമാനൂസാ ദ് മെൽസാ – ഇന്ന് ഏപ്രിൽ ഏഴിന് ആരംഭം കുറിക്കും.ഹെഡ്മാസ്റ്റർ ജോമോൻ കടപ്ലാക്കൽ മീറ്റിംഗിൽ അധ്യക്ഷത വഹിക്കും . വിശ്വാസോത്സവത്തിന് മുന്നോടിയായി ഫാ. ജേക്കബ് താന്നിക്കാപ്പാറയിൽ പതാക ഉയർത്തും.

🗞️ 👉 പഠനം ലഹരിയാക്കണം: തോമസ് പീറ്റർ

പാലാ: പഠനം ലഹരിയാക്കി മദ്യത്തെയും മയക്കുമരുന്നുകളെയും ഒഴിവാക്കാൻ വളരുന്ന തലമുറ രംഗത്തിറങ്ങണമെന്ന് പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ആവശ്യപ്പെട്ടു. പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ സെറിബ്രോ എഡ്യൂക്കേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

🗞️ 👉 വഖഫ് ബിൽ: ജോസ് കെ മാണിയുടെ ശരി നിലപാട് കാലം തെളിയിക്കും: ഡാൻ്റീസ് കൂനാനിക്കൽ

പാലാ: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിൻ മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തുകൊണ്ടുള്ള കേരള കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എംപിയുടെ പ്രസംഗം രാഷ്ട്രീയ കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായി മാറിയിരിക്കുന്നതായി കർഷക യൂണിയൻ (എം) സംസ്ഥാന ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു .

🗞️ 👉 കരൂർ പഞ്ചായത്തിലെ എൽ.ഡി.എഫിൻ്റെ പ്രവർത്തനങ്ങൾക്ക്‌ തടസം സൃഷ്ടിക്കുന്നതായി മെമ്പർ വൽസമ്മാ തങ്കച്ചൻ ആരോപിച്ചു

പാലാ: എൽ.ഡി.എഫ് ഭരിക്കുന്ന കരൂർ പഞ്ചായത്തിൻ്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് എൽ.ഡി.എഫ് മെമ്പർ തന്നെ തടസം സൃഷ്ടിക്കുന്നതായി എൽ.ഡി.എഫിലെ തന്നെ മെമ്പർ വത്സമ്മ തങ്കച്ചൻ ആരോപിച്ചു.കേരളാ കോൺഗ്രസ് ,സി.പി.ഐ ,സി.പി.ഐ (എം) കൂട്ട് കെട്ടാണ് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്തുള്ള കരൂർ പഞ്ചായത്ത് ഭരിക്കുന്നത്.

🗞️ 👉 ക്യാൻസർ നിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യം ഏറെ ഗൗരവമേറിയത് : ജില്ലാ കളക്ടർ

പുളിങ്കുന്ന്: സമൂഹത്തിൽ ക്യാൻസർ നിരക്കിന്റെ വർദ്ധനവ് ഏറെ ഗൗരവമേറിയ വസ്തുതയാണെന്നും കൃത്യമായ രോഗനിർണയം ക്യാൻസറിനെ ചെറുത്തു നിർത്താൻ അനിവാര്യമാണെന്നും പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനപള്ളിയുടെയും പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി വലിയപള്ളി പാരിഷ് ഹാളിൽ വച്ച് നടത്തിയ ക്യാൻസർ സുരക്ഷാ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഐ എ എസ് പറഞ്ഞു.

🗞️ 👉 വൈദികന് നേരെയുണ്ടായ മർദനത്തിൽ തുടർനടപടി സ്വീകരിക്കാതെ ഭരണകൂടം

ഒഡീഷയിൽ മലയാളി വൈദികനെ പള്ളിയിൽ കയറി പൊലീസ് മർദിച്ച സംഭവത്തിൽ തുടർനടപടി സ്വീകരിക്കാതെ ഭരണകൂടം. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണമോ പൊലീസ് സേനയിൽ നിന്ന് വിശദീകരണമോ ഇതുവരെയും തേടിയിട്ടില്ല. കഴിഞ്ഞ മാർച്ച്‌ 22 നാണ് ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാദർ ജോഷി ജോർജിനെയും സഹ വൈദികനെയും പൊലീസ് മർദിച്ചത്.

🗞️ 👉 മലപ്പുറത്തെ പറ്റി വെള്ളാപ്പള്ളി പറഞ്ഞത് യാഥാർഥ്യം: കെ സുരേന്ദ്രൻ

മുനമ്പം രാഷ്ട്രീയ വിഷയം ആയല്ല ബിജെപി കാണുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ബിജെപി അവരോട് ഒപ്പം നിൽക്കുന്നത് സത്യതോടൊപ്പം നിൽക്കേണ്ടതിനാൽ. ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും സത്യത്തിനൊപ്പമേ നിൽക്കൂ. ഞങ്ങൾ എടുത്ത നിലപാട് കേന്ദ്രത്തെ ബോധ്യപ്പെടുത്തിയാണ്. വി ഡി സതീശനും, പാണക്കാട് തങ്ങളും മുനമ്പത്തോട് ഒപ്പം ആണെന്ന് പറഞ്ഞു പറ്റിച്ചുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

🗞️ 👉 മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു, ഭർത്താവിനെതിരെ പരാതി

മലപ്പുറം ചട്ടിപ്പറമ്പിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് അഞ്ചാമത്തെ പ്രസവത്തിൽ മരിച്ചത്. പ്രസവത്തിൽ അസ്മ മരിച്ചതിന് പിന്നാലെ ആരെയും അറിയിക്കാതെ രാത്രി തന്നെ ആംബുലൻസ് വിളിച്ച് മൃതദേഹവും നവജാത ശിശുവുമായി സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് പോയി. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

🗞️ 👉 ആശാവർക്കർമാരുടെ സമരത്തിൽ നിലപാട് മയപ്പെടുത്തി ഐഎൻടിയുസി

സമരത്തിനൊപ്പമാണ് സംഘടനയെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ നിലപാട് തിരുത്തി. കെപിസിസി നേതൃത്വത്തിന്റെ താക്കീതിന് ശേഷമാണ് ആർ ചന്ദ്രശേഖരന്റെ മലക്കം മറിച്ചിൽ. ഇന്നലെ കെപിസിസി ഓഫീസിൽ നേരിട്ട് എത്തി വിശദീകരണം നൽകിയ ശേഷമാണ് ആർ. ചന്ദ്രശേഖരന്റെ നിലപാട് തിരുത്തൽ. സമരത്തിനോട് അനുഭാവപൂർണ്ണമായ സമീപനമാണ് ഉള്ളതെന്ന് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.

🗞️ 👉 പിണറായി അനുകൂലിച്ചു, എം എ ബേബി സെക്രട്ടറി

ഇഎംഎസിനു ശേഷം കേരളത്തിൽ നിന്നുള്ള ഒരാൾ സിപിഐഎമ്മിനെ നയിക്കാനെത്തിയിരിക്കുന്നു. എം എ ബേബി സിപിഐഎം ജനറൽ സെക്രട്ടറി ആകുമെന്ന് പാർട്ടി കോൺഗ്രസിന് മുൻപുതന്നെ ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ബംഗാൾ ഘടകം ബേബി പക്ഷത്തായിരുന്നില്ല. അശോക് ധാവളെ സെക്രട്ടറിയാവണമെന്നായിരുന്നു പശ്ചിമബംഗാളിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളുടേയും കേന്ദ്രകമ്മിറ്റി അംഗങ്ങളുടേയും ആഗ്രഹം. മുതിർന്ന അംഗമായ രാഘവലുവിന്റെ പേരും സെക്രട്ടറി പദത്തിലേക്ക് ഉയർന്നു കേട്ടതോടെ നേതാക്കൾ പല തട്ടിലായി.

🗞️ 👉 പരുക്ക് ഭേദമായി ബുംറ തിരിച്ചെത്തി

പരുക്ക് ഭേദമായി ഐപിഎല്ലിലേക്ക് ജസ്പ്രീത് ബുംറ തിരിച്ചെത്തി. അടുത്ത മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ആയി ഇറങ്ങും. ബോർഡർ ഗാവസ്കർ പരമ്പരയ്ക്കിടെയാണ് ഇന്ത്യൻ പേസർ ബുംറക്ക് പുറത്തിന് പരുക്കേറ്റത്. മുംബൈ ഇന്ത്യൻസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 13ന് ഡൽഹിക്ക് എതിരായ മത്സരത്തിൽ തിരിച്ചെത്തും.

🗞️ 👉 “ഇത് ബര്‍ത്ത്‌ഡേ ഗിഫ്റ്റ്” സി പി ഐ എമ്മിനെ നയിക്കാന്‍ ഇനി എം എ ബേബി

സി പി ഐ എം ദേശീയ ജനറല്‍ സെക്രട്ടറിയായി മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എം എ ബേബി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അത് ബേബിക്കുള്ള ജന്മദിന സമ്മാനം കൂടിയാവുകയാണ്. 1954 ഏപ്രില്‍ അഞ്ചിനാണ് എം എ ബേബിയുടെ ജനനം.

🗞️ 👉 പുതിയ കേന്ദ്ര കമ്മറ്റിയിൽ 85 അംഗങ്ങൾ ; പ്രത്യക ക്ഷണിതക്കളായി 7 പേർ

പുതിയ 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് 24 -ാം പാര്‍ട്ടി കോൺഗ്രസിന്റെ അംഗീകാരം. ടിപി രാമകൃഷ്ണൻ,പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ തുടങ്ങി 3 പേരാണ് കേരളത്തിൽ നിന്ന് പുതുതായി കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നത്. സീനിയറായ പികെ സൈനബയെ തഴഞ്ഞാണ് സലീഖയെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി, എസ് രാമചന്ദ്രൻ പിള്ള, ബിമൻ ബസു, ഹനൻ മോള്ള എന്നിവരാണ് കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളായിട്ടുള്ളത്. മന്ത്രിമാരായ എം ബി രാജേഷിനും മുഹമ്മദ് റിയാസിനും കേന്ദ്ര കമ്മിറ്റി അംഗത്വം ലഭിച്ചില്ല.

🗞️ 👉 ഇന്ത്യൻ രാഷ്ട്രീയത്തിൽ CPIMന് സജീവമായി ഇടപെടാൻ സാധിക്കും; എംഎ ബേബി

രാജ്യം നേരിടുന്നത് വലിയ വെല്ലുവിളികളെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായി സിപിഐഎമ്മിന് ഇടപെടാൻ സാധിക്കും. പാർട്ടി കോൺഗ്രസിൽ കൈക്കൊണ്ട തീരുമാനങ്ങൾ പൂർണമായും നടപ്പാക്കുമെന്ന് എംഎ ബേബി വ്യക്തമാക്കി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related