spot_img

പ്രഭാത വാർത്തകൾ 2024 ഏപ്രിൽ 06

spot_img

Date:

വാർത്തകൾ

  • ഒരു മാസത്തിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനില്‍ വിശ്രമജീവിതം തുടരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥയില്‍ വീണ്ടും പുരോഗതി. ഫ്രാൻസീസ് പാപ്പായുടെ ആരോഗ്യം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പരിശുദ്ധ സിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം ഇന്നലെ വെള്ളിയാഴ്ച വ്യക്തമാക്കി. ഫ്രാൻസിസ് പാപ്പയുടെ ശ്വസന -ചലന സംബന്ധമായ കാര്യങ്ങൾ അല്പം കൂടി മെച്ചപ്പെട്ടിട്ടുണ്ട്. രോഗാണുബാധയെ സംബന്ധിച്ച സൂചകങ്ങളില്‍ നേരിയ പുരോഗതി കാണിക്കുന്നതായി സമീപ ദിവസങ്ങളിൽ നടത്തിയ രക്തപരിശോധനകളില്‍ വ്യക്തമായിട്ടുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.
  • ആശാ സമര വിവാദത്തിൽ വിശദീകരണവുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെ നേരിൽ കണ്ടാണ് വിശദീകരണം നൽകിയത്.
  • രാഹുൽ ഗാന്ധി ഭരണഘടന വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണഘടനയെ നുണകൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിന് മുമ്പ് അത് വായിക്കാനും പഠിക്കാനും ശ്രമിക്കണമെന്നാണ് രാഹുൽ ഗാന്ധിയോട് പറയാനുള്ളതെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു .
  • സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ് ചാറ്റ് ജിപിടി-4ഒയുടെ ഇമേജ് ജനറേറ്റർ ഒരുക്കിയ ഗിബ്ലി ചിത്രങ്ങൾ.സംഭവം തരംഗമായതോടെ ആളുകൾ മുഴുവൻ ചിത്രങ്ങൾ നിർമ്മിക്കുന്ന തിരക്കിലാണ് , ഇത്തരത്തിൽ 700 മില്യൺ ചിത്രങ്ങളാണ് ഇതുവരെ ജനറേറ്റ് ചെയ്യപ്പെട്ടതെന്നാണ് പുറത്ത് വരുന്ന കണക്കുകൾ. ഇത് സംബന്ധിച്ച വിവരം ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ തന്നെയാണ് കഴിഞ്ഞ ദിവസം തന്റെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്.
  • ചെന്നൈ സൂപ്പർ കിങ്സിനെതിരെ 25 റൺസിന്റെ ജയമാണ് ഡൽഹി നേടിയത്. ഡൽഹിയുടെ 183 റൺസ് ടോട്ടൽ പിന്തുടർന്ന ചെന്നൈ 163 റൺസാണ് എടുത്തത്. 2019ന് ശേഷം 180ന് മുകളിലുള്ള സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കാൻ ചെന്നൈയ്ക്ക് സാധിച്ചിട്ടില്ല. ചെന്നൈയ്ക്ക് വേണ്ടി വിജയ് ശങ്കർ അർധ സെഞ്ച്വറി നേടി. 54 പന്തിൽ 69 റൺസാണ് താരം നേടിയത്. ധോണി 26 പന്തിൽ 30 റൺസ് നേടി.
  • ലഹരിമാഫിയയ്ക്കെതിരെ കർശന നടപടികൾ തുടർന്ന് എക്സൈസ് സേന. മാർച്ച് മാസത്തിൽ എക്സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതിൽ 1686 അബ്കാരി കേസുകൾ, 1313 മയക്കുമരുന്ന് കേസുകൾ, 7483 പുകയില കേസുകളും ഉൾപ്പെടുന്നു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേർന്ന് നടത്തിയ 362 ഉൾപ്പെടെ 13639 റെയ്ഡുകൾ നടത്തി.
  • വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാൻ സഭാ നേതൃത്വം കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് ചിലർ അപരാധമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി.
  • പാലാ:പ്രൗഢഗംഭീരമായ വിളംബരജാഥയോടെ കെഴുംകുളം ഗുരുദേവക്ഷേത്രത്തിന്റെ 25 -മത് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഏപ്രിൽ ആറിന് തുടക്കം കുറിക്കും.ഏപ്രിൽ 6, 7, 8 ,9 തീയതികളിലായി നടക്കുന്ന പ്രതിഷ്ഠ, വാർഷിക മഹോത്സവത്തോടനുബന്ധിച്ചുള്ള വിളംബര ജാഥയുടെ ഉദ്ഘാടനം മീനച്ചിൽ എസ്എൻഡിപി യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല നിർവഹിക്കും. ആഘോഷ കമ്മിറ്റി രക്ഷാധികാരി പി എൻ ജഗന്നിവാസ് അധ്യക്ഷത വഹിക്കും.
  • കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തേക്ക്. ഈ മാസം ഒമ്പതിന് മന്ത്രി മുനമ്പം സന്ദർശിക്കും. വഖഫ് നിയമ ഭേദഗതി കൊണ്ടുവന്നതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ മുനമ്പം സന്ദർശനം.
  • കൊച്ചിയിലെ മാർക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡനത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. ടാർഗറ്റ് തികയ്ക്കാത്തതിന് ഹിന്ദുസ്ഥാൻ പവർലിങ്ക്സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. അഭിഭാഷകനായ കുളത്തൂർ ജയസിംഗ് നൽകിയ പരാതിയിലാണ് നടപടി.
  • ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 184 റൺസ് വിജയലക്ഷ്യം.51 പന്തിൽ 77 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറര്‍. അഭിഷേക് പോരല്‍ 20 പന്തില്‍നിന്ന് 33 റൺസും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 12 പന്തില്‍നിന്ന് 24 റണ്‍സും നേടി.ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ പതറുന്നു 3 വിക്കറ്റുകൾ നഷ്ടം.നിലവിൽ ചെന്നൈ 6 ഓവറിൽ 45/ 3 എന്ന നിലയിലാണ്.
  • കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസിന്റെ പരീക്ഷാഫല പ്രഖ്യാപനം ഇന്ന്. ഓരോ വിഷയത്തിലും 30 ശതമാനം മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടിവരും.
  • കേന്ദ്ര മന്ത്രിയുടെ നിലവാരത്തിൽ അല്ല പെരുമാറുന്നത്. അദ്ദേഹം കമ്മീഷണർ സിനിമയിലെ പോലെ ആണ് ജീവിക്കുന്നത്. അഹങ്കാരവും ഹുങ്കും നിറഞ്ഞ പ്രവർത്തനമെന്നും ശിവൻകുട്ടി വിമർശിച്ചു. ആശ സമരത്തിൽ രണ്ടു കേന്ദ്ര മന്ത്രിമാർ ഉണ്ട് ഒന്നും ചെയ്‌തില്ല. സുരേഷ് ഗോപി കുറച്ചു കുട വാങ്ങി കൊടുത്തത് അല്ലാതെ ഒന്നും ചെയ്‌തില്ല. സുരേഷ് ഗോപിയുടെ വാർത്ത സമ്മേളനത്തിന് പോകണമെങ്കിൽ പോലീസിന്റെ പ്രൊട്ടക്ഷൻ വാങ്ങി പോകേണ്ട അവസ്ഥ.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related