2024 ഏപ്രിൽ 04 വെള്ളി 1199 മീനം 21
വാർത്തകൾ
- പാലാ വെള്ളാപ്പാട് വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവം
പാലാ വെള്ളാപ്പാട് വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ മീനപ്പൂര മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഉത്സവ കമ്മറ്റി ഭാരവാഹികളായ അഡ്വ. രാജേഷ് കുന്നുംപുറം, ഷിബുകാരമുള്ളിൽ; അജിത് പാറയ്ക്കൽ; അരവിന്ദാക്ഷൻ നായർ ടി കെ , അനീഷ് മധുവിനോദ് പുന്നമറ്റത്തിൽ എന്നിവർ പാലാ മീഡിയാ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 6 മുതൽ 10 വരെയാണ് മഹോത്സവം നടക്കുന്നത്.
- NMMS പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെൻ്റ് പോൾസ് സ്കൂളിന് ഉജ്ജ്വല വിജയം
മൂന്നിലവ്: 2024 ഡിസംബർ മാസത്തിൽ 8-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി കേന്ദ്ര ഗവൺമെൻ്റ് നടത്തിയ NMMS സ്കോളർഷിപ്പ് പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെൻ്റ്. പോൾസ് സ്കൂളിലെ 5 വിദ്യാർത്ഥികൾ അർഹരായി. സ്കോളർഷിപ്പ് വിജയത്തിൽ കോട്ടയം ജില്ലയിൽ മുൻനിരയിൽ എത്താനും സ്കൂളിന് സാധിച്ചു. വിജയികളായ ഓരോ വിദ്യാർത്ഥിയ്ക്കും സ്കോളർഷിപ്പ് തുകയായി 48000 രൂപ വീതം ലഭിക്കും.
മാസ്റ്റർ.അർജ്ജുൻ സിബി , മാസ്റ്റർ.വിഷ്ണു രാജീവ്, കുമാരി.അനു ജെയിംസ്, കുമാരി. ആഷ്ലി മേഴ്സി പ്രിൻസ്, കുമാരി. ആഷ്മി നെൽസൺ എന്നീ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.വിജയികളെ സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിൽ, പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡൻ്റ് ശ്രീ.റോബിൻ എഫ്രേം തുടങ്ങിയവർ അഭിനന്ദിച്ചു.
- മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നായതോടെ ബിജെപി ജനങ്ങളെ കബളിപ്പിക്കുന്നു ; കെ സുധാകരന്‍
വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന മുനമ്പം വിഷയത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുകയും ബിജെപിയുടെ പ്രഭാരിയായി അദ്ദേഹം മാറുകയും ചെയ്തുവെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.
- ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി
മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി. ഈ വിഷയത്തില്‍ ശക്തമായി ഇടപെടാനും അക്രമികള്‍ക്കെതിരെ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തീര്‍ത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളികളായ വൈദികരെ പൊലീസുകാരുടെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചതും അത്യന്തം ഹീനമാണ്.
- 100 ന്റെ മികവിൽ ചൂണ്ടച്ചേരി ഹോട്ടൽ മാനേജ്മെന്റ് കോളേജ്
പാലാ : 100 ശതമാനം കുട്ടികളും ജോബ് പ്ലേസ്മെന്റ് ലഭ്യമാക്കി വീണ്ടും ചരിത്രം കുറിച്ച് ചൂണ്ടച്ചേരി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോളേജ് . 84 കുട്ടികളും പ്ലേസ്‌മെന്റും ഏറ്റവും നല്ല ഉയർന്ന 3,60,000 രൂപ ഒരു വർഷം എന്ന നിലയിൽ ഉന്നതമായ ലക്ഷ്യം വീണ്ടും സ്വന്തമാക്കിയത്തിന്റെ സന്തോഷത്തിലാണ് മാനേജ്മെന്റും , കുട്ടികളും , കുട്ടികളുടെ മാതാപിതാക്കളും . ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളിലാണ് പ്ലേസ്മെന്റ് ലഭിച്ചത് എന്നത് കോളേജ് മാനേജ്മെന്റ് കുട്ടികൾക്കു നൽകുന്ന പരിശീലനത്തിന്റെയും , സാധ്യതകളുടെയും വലിയ തെളിവാണ് . അഭിനന്ദനങ്ങളും , ആശംസകളും മാനേജ്മെന്റിനും കുട്ടികൾക്കും .
- പാലായിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ ഇന്നലെ ഉണ്ടായ സംഘർഷത്തിൽ ഗുരുതര ആരോപണങ്ങളുമായി കടയുടമ ജോയി
ഇന്നലെ വൈകുന്നേരം പാലാ ഈരാറ്റുപേട്ട റൂട്ടിൽ പ്രവർത്തിക്കുന്ന ജോയ്സ് ഫാസ്റ്റ് ഫുഡ് കടയിൽ ഭക്ഷണം കഴിക്കാനെത്തിയ എറണാകുളം വരാപ്പുഴ സ്വദേശികളായ വിനോദ സഞ്ചാരികൾ ഭക്ഷണം കഴിച്ചതിനു ശേഷം വീണ്ടും ഭക്ഷണം ഓർഡർ ചെയ്യുകയും, അത് റോഡിൽ പാർക്ക് ചെയ്തിരുന്ന ട്രാവലർ വാഹനത്തിനുള്ളിൽ കൊണ്ട് വെച്ച് കഴിക്കുകയും മദ്യപിക്കുകയും ചെയ്ത ശേഷം പഴകിയ ഭക്ഷണമാണ് എന്ന് കടയുടമയോട് പറയുകയും സ്ത്രീകൾ അടക്കമുള്ളവർ മദ്യലഹരിയിൽ ജീവനക്കാരെയും തന്നെയും ആക്രമിക്കുകയും വെല്ലുവിളിക്കുകയുമായിരുന്നു എന്ന് തട്ടുകട ഉടമ ജോയ് പറയുന്നു,
- ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം
സമരത്തിന്റെ അമ്പത്തിമൂന്നാം ദിനം ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആശാ വര്‍ക്കേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ പഠിയ്ക്കാന്‍ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍ തള്ളി. ചര്‍ച്ചയില്‍ തീരുമാനമായില്ലെന്ന് ആശാവര്‍ക്കേഴ്‌സ് പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നും സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നും ആശാ വര്‍ക്കേഴ്‌സ് വ്യക്തമാക്കി.
- മുഖ്യമന്ത്രി ഒരു നിമിഷം വൈകാതെ രാജിവയ്ക്കണമെന്ന് കെ സുധാകരന്‍
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഒരു നിമിഷം വൈകാതെ പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യം അടിയന്തമായി തീരുമാനിക്കണം.
- അസീറിയൻ ക്രൈസ്തവ ആഘോഷത്തിന് നേരെ ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവിയുടെ ആക്രമണം
വടക്കൻ ഇറാഖിലെ സ്വയംഭരണ മേഖലയായ കുർദിസ്ഥാനില്‍ അസീറിയൻ ക്രൈസ്തവ ആഘോഷത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള തീവ്രവാദിയാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 1 ചൊവ്വാഴ്ചയാണ് ദോഹുക്ക് നഗരത്തില്‍ ആഘോഷത്തിനിടെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമണമുണ്ടായത്. ആക്രമണകാരി സിറിയക്കാരനാണെന്നും ഐഎസിന്റെ തീവ്രവാദ പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ട വ്യക്തിയാണെന്നും കുർദിഷ് അധികൃതർ പറഞ്ഞു.