2024 ഏപ്രിൽ 03 വ്യാഴം 1199 മീനം 20
വാർത്തകൾ
- പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം
പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ അവധിക്കാല കായിക പരിശീലന ക്യാമ്പിന് തുടക്കമായി. സ്കൂളിലെ പൂർവവിദ്യാർത്ഥിയും, വോളിബോൾ താരവും, പാലാ അർബൻ കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറുമായ കെ. എം. മാത്യു തറപ്പേൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
- സംഗീത പരിപാടിയുടെ പേരില്‍ നിജുരാജ് കബളിപ്പിച്ചു; ഷാന്‍ റഹ്‌മാന്‍
ഉയിരെ സംഗീത പരിപാടിയുടെ പേരില്‍ നിജുരാജ് തന്നെയും സംഘത്തെയും കബളിപ്പിച്ചെന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. തന്റെ മാനേജര്‍ എന്നുളള നിലക്ക് വ്യാജ പ്രചരണം നടത്തി. പാര്‍ട്ട്ണര്‍ ആകാമെന്ന് പറഞ്ഞ് വന്ന നിജു പിന്നീട് ലാഭവിഹിതം ആവശ്യപ്പെട്ടെത്തി. ആകെ തന്ന അഞ്ച് ലക്ഷം രൂപ തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി തിരികെ വാങ്ങിയെന്നും ഷാന്‍ റഹ്‌മാന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
- ബാംഗ്ലൂർ നഗരത്തിൽ ബൈക്ക് ടാക്സി സേവനങ്ങൾക്ക് നിരോധനം
കർണാടക ഹൈക്കോടതിയാണ് ആറ് ആഴ്ചയ്ക്കകം ബംഗളൂരു നഗരത്തിൽ ബൈക്ക് ടാക്സി സേവനം നിർത്താൻ ഉത്തരവിട്ടിരിക്കുന്നത്. മെട്രോ നിരക്കുകൾ 71 ശതമാനം ഉയർത്തിയതും, ബസ് ടിക്കറ്റ് നിരക്ക് 15 ശതമാനം ഉയർത്തിയതിനും പിന്നാലെയാണ് കർണാടക ഹൈക്കോടതിയുടെ വിധി. ബൈക്ക് ടാക്സി സേവനവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് സംസ്ഥാന സർക്കാരിനെ മൂന്നുമാസത്തെ സമയം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.
- നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം
തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് മലയാളിക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിര്‍ (23) ആണ് മരിച്ചത്. പരുക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലും മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
- റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി പൂനം ഗുപ്തയെ നിയമിച്ചു
പൂനം ഗുപ്തയെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി കേന്ദ്ര മന്ത്രിസഭ നിയമിച്ചു. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക് റിസർച്ച് ഡയറക്ടർ ജനറലായി പ്രവർത്തിക്കുകയായിരുന്നു. ജനുവരിയിൽ മൈക്കൽ പത്ര സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ആർബിഐയുടെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് പൂനം ഗുപ്ത എത്തുന്നത്.
- കർണാടകയിൽ 9 ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
കർണാടകയിൽ ഒൻപത് ജില്ലകളിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഏപ്രിൽ മെയ് മാസങ്ങളിലേക്ക് ഉഷ്ണ തരംഗം കണക്കിലെടുത്താണ് മാറ്റം. കലക്കി ഡിവിഷനിലെ 7 ജില്ലകളിലും വിജയപുര, ഭഗൽക്കോട്ട്, ബലഗാവി ഡിവിഷനുകളിലും സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാക്കി.
- വഖഫ് ഭേഗഗതി ബില്ലിനെതിരെ കേരള എംപിമാർ
വഖഫ് നിയമഭേഗഗതി ബില്ലിന്മേലുള്ള ചർച്ച ലോക്സഭയിൽ തുടരുകയാണ്. ബില്ലിലൂടെ മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്താൻ ശ്രമമെന്ന് സിപിഐഎം അംഗം കെ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. വഖഫ് ബില്ലിന് എതിരെ നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിലാകുമെന്ന് സുരേഷ് ഗോപിയും മറുപടി നൽകി. ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.
- പവര്‍പ്ലേ ബാറ്റിങില്‍ തകര്‍ന്നടിഞ്ഞ് ബംഗളുരു
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു പവര്‍ പ്ലേയില്‍ കാഴ്ച്ചവെച്ചത് ദയനീയ പ്രകടനം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിന് പവര്‍ പ്ലേയില്‍ വിരാട് കോലിയെയും ദേവ്ദത്ത് പടിക്കലിനെയും ഫില്‍ സോള്‍ട്ടിനെയും ക്യാപ്റ്റന്‍ രജത് പാട്ടീദാറിനെയും നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ 96ന് അഞ്ച് എന്നതാണ് സ്‌കോര്‍. ലിയാം ലിവിംഗ്സ്റ്റണും 22 ബോളില്‍ നിന്ന് 21 റണ്‍സും രണ്ട് ബോളില്‍ നിന്ന് റണ്‍സ് ഒന്നുമെടുക്കാതെ ക്രുനാല്‍ പാണ്ഡ്യയും ക്രീസിലുണ്ട്. 20 ബോളില്‍ നിന്ന് ജിതേഷ് 33 റണ്‍സും എടുത്ത് ക്രീസിലുണ്ട്. വിരാട് കോലി എഴും ദേവ്ദത്ത് പടിക്കലിന്റെയും നാലും ഫില്‍ സാള്‍ട്ടന്‍ പതിനാലും രജത് പാട്ടീദാര്‍ പന്ത്രണ്ടും ജിതേഷ് 33 റണ്‍സുമെടുത്താണ് പുറത്തായത്.
- പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവം; ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്. 5000 രൂപയാണ് പിഴ ചുമത്തിയത്. കെ സുരേന്ദ്രന് ലൈസന്‍സ് ഇല്ലെന്നാണ് പാലക്കാട് എസ്പിയുടെ മറുപടി. കെ.സുരേന്ദ്രനെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് നിയമനടപടി തുടരുമെന്ന് പരാതിക്കാരന്‍ മുഹമ്മദ് ഫസല്‍ പറഞ്ഞു.













