2026 ഏപ്രിൽ 01 ബുധൻ 1199 മീനം 18
വാർത്തകൾ
👉📰 എഫ്സിആര്‍എ ബില്ലുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോ മലബാര്‍ സഭ. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന സേവനങ്ങള്‍ തടസപ്പെടുത്തുന്നത് ദ്രോഹമാണെന്നാണ് സഭയുടെ വിമര്‍ശനം. ചെറിയ പിഴവുകള്‍ ചൂണ്ടിക്കാട്ടി ലൈസന്‍സ് റദ്ദാക്കുകയും , ആസ്തികള്‍ കണ്ടു കെട്ടുകയും ചെയ്യാനുള്ള നീക്കം സംശയാസ്പദമാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ വാര്‍ത്താക്കുറിപ്പിലൂടെ വിമര്‍ശിച്ചു. പൊതു നന്മ പരിഗണിച്ച് പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടു.
👉📰 പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങാനിരിക്കെ ആദായ നികുതി രംഗത്ത് നിരവധി മാറ്റങ്ങള്‍. ഇന്ന് മുതല്‍ തന്നെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയ ആദായ നികുതി നിയമമാകും ഇന്ന് മുതല്‍ നടപ്പിലാക്കുക.
👉📰 യുവ നടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ലൈഗീക അതിക്രമ കേസ് ആണിത്. സ്ത്രീത്വത്തെ അപമാനിക്കൽ ലൈംഗികാതിക്രമ വകുപ്പ് തുടങ്ങിയവ ചുമത്തിയാണ് സംവിധായകനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ രജിസ്റ്റർ ചെയ്ത ബംഗാളി നടിയുടെ പരാതി ഉൾപ്പടെയുള്ള രണ്ട് കേസുകളും ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു.
👉📰 തൃപ്പൂണിത്തുറയിലെ NDA സ്ഥാനാർഥി അഞ്ജലി നായർ ഹൈകോടതിയിൽ. വോട്ടിംഗ് മെഷിനിൽ അഞ്ജലി നായർ എന്ന പേര് വേണമെന്ന് ആവശ്യം. പത്രികയിൽ നൽക്കിയിട്ടുള്ള പേര് അഞ്ജലി പി വി എന്നാണ്. അഞ്ജലി പി വി എന്നപേര് വന്നാൽ വോട്ടർമാർക്കിടയിൽ ആശയ കുഴപ്പമുണ്ടാകുമെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി.
👉📰 രാഹുൽ ഗാന്ധിയുടെ പാട്ടിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സോണിയാഗാന്ധിയുടെ കൈയ്യിൽ ഉണ്ണികൃഷ്ണൻ പോറ്റി എന്തോ കെട്ടികൊടുക്കുന്നത് നമ്മൾ കണ്ടല്ലോ എന്താ കെട്ടികൊടുത്തത്? അത് രാഹുൽ ഗാന്ധിയ്ക്ക് വീട്ടിൽ നിന്ന് തന്നെ മനസിലാകുന്ന കാര്യമാണല്ലോ. ഇവിടെ വന്ന് പാട്ട് പാടുമ്പോൾ ഓർക്കണം അതൊക്കെ എം വി ഗോവിന്ദൻ വിമർശിച്ചു.
👉📰 എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ടെന്നും പുനഃപരിശോധന വേണമെന്നും അറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് നിവേദനം നൽകി സിബിസിഐ. അമിത്ഷായ്ക്ക് പുറമെ മുഴുവന്‍ ലോക്സഭ, രാജ്യസഭ എംപിമാര്‍ക്കും നിവേദനം നല്കി. ബില്ല് രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നും സിബിസിഐ വ്യക്തമാക്കി.















