പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
ഒക്ടോബർ 31, 2023  ചൊവ്വ 1199 തുലാം 14

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision


വാർത്തകൾ

🗞🏵 ഗാസയിൽ വെടിനിർത്തൽ പ്രഖ്യാ പിക്കുക അസംഭവ്യമായ കാര്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർ ത്തുകയാണെങ്കിൽ അത് ഹമാസിനു കീഴങ്ങൽ ആയിരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

ഒക്ടോബർ ഏഴിനു നടന്ന ആക്രമണത്തെത്തുടർ ന്ന് ഹമാസ് ബന്ദികളാക്കി പിടിച്ചു കൊണ്ടുപോയ 230 പേരുടെ മോചനത്തിനായി മറ്റു രാജ്യങ്ങൾ കൂ ടുതൽ സഹായം നൽകണമെന്നും ഒരു പത്രസമ്മേ ളനത്തിൽ നെതന്യാഹു പറഞ്ഞു

🗞🏵 തന്നെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ‘അഴിമതിയും പ്രീണനവും അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തുമ്പോള്‍ വര്‍ഗീയവാദി എന്ന് പറഞ്ഞ് മറയ്ക്കാനാണ് ശ്രമിക്കുന്നത്. ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിച്ചതില്‍ കോണ്‍ഗ്രസും മിണ്ടുന്നില്ല. 

🗞🏵 മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ്. നവംബര്‍ രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്..കഴിഞ്ഞ ഏപ്രിലില്‍ കെജ്‌രിവാളിനെ ഇതേ കേസില്‍ ഒന്‍പത് മണിക്കൂര്‍ സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു..
 
🗞🏵 ഹമാസാണ് പലസ്തീന്‍ ജനതയുടെ ഏറ്റവും വലിയ ശത്രുവെന്ന് ഫ്രാന്‍സിസ് പാപ്പയുടെ സമാധാന ദൂതനും ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മത്തേയോ സൂപ്പി. ഇരു വിഭാഗത്തിന്റേയും അവകാശങ്ങള്‍ ഉറപ്പാക്കുന്ന ഒരു പ്രശ്നപരിഹാരമാണ് ആവശ്യമെന്നും അതിന് ആധികാരികതയുള്ള രാഷ്ട്രീയ നേതൃത്വം പലസ്തീനില്‍ ഉണ്ടാകണമെന്നും വടക്കന്‍ ഇറ്റലിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ കര്‍ദ്ദിനാള്‍ സുപ്പി പറഞ്ഞു.

🗞🏵 റഷ്യൻ വിമാനത്താവളത്തിൽ ഇസ്രയേലിൽ നിന്നുള്ള യാത്രക്കാർക്ക് നേ രെ ആക്രമണം. ഇസ്രയേൽ വിരുദ്ധ മുദ്രാ വാക്യവുമായി വിമാനത്താവളത്തിലേക്ക് ഇ രച്ചുകയറി ആളുകൾ ആക്രമണം നടത്തുക യായിരുന്നു.ടെൽ അവീവിൽ നിന്നുള്ള വിമാനം റഷ്യയി ലെ ഡാഗ്സ്റ്റൻ വിമാനത്താവളത്തിൽ ലാൻ ഡ് ചെയ്തപ്പോൾ പ്രദേശവാസികളാണ് ഇ സ്രയേൽ വിരുദ്ധ മുദ്രാവാക്യവുമായി ഇര ച്ചുകയറിയത്.
 
🗞🏵 ആലുവയിൽ അഞ്ചുവയസുകാരി യെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊ ന്ന സംഭവത്തിൽ കോടതി നവംബർ നാലിന് വിധിപറയും. എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. ബിഹാർ സ്വ ദേശി അസ്ഫാക് ആലമാണ് കേസിൽ പ്ര തി ജൂലൈ 28 നാണ് സംഭവം. ബിഹാർ സ്വദേ ശികളായ ദമ്പതികളുടെ അഞ്ച് വയസുകാ രിയായ മകളെ തൊട്ടടുത്ത മുറിയിൽ താമ സിക്കാൻ വന്ന അസ്ഫാക് ആലം തട്ടി ക്കൊണ്ടുപോയി പീഡിപ്പിച്ചു കൊല്ലുകയായിരുന്നു.

🗞🏵 വനിതാമാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ സുരേഷ്ഗോപിയെ അറസ്റ്റ് ചെയ്യാൻ പോലീസ്. ഇന്നലെ വൈകുന്നേരം മാധ്യമപ്രവർത്തക യുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവം നടന്ന കോഴിക്കോട് കെപിഎം ട്രൻഡ ഹോട്ടലിൽ എത്തി മഹസർ തയാറാക്കുകയും ചെയ്തു. നിലവിൽ നടക്കാവ് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

🗞🏵 മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി സാമാ കൺവൻഷൻസെന്ററിലെ ബോംബ് സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിൻ സ്ഫോടനത്തിനായി ഉപയോഗിച്ചത് 50 ഗുണ്ടുകൾ. ഇവവാങ്ങിയത് തൃപ്പൂണിത്തുറയിലെ പടക്കക്കടയിൽ നിന്നാണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തിയതായി വിവരം.സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് പ്ലാസ്റ്റിക് കവറുകളിലായി കൺവൻഷൻ സെന്ററിൽ രണ്ടിടത്തായി സ്ഥാപിച്ചെന്നും ഡൊമിനിക് മാർട്ടിൻ പോലീസിന് മൊഴി ന ൽകിയതായാണ് അറിയാൻ കഴിഞ്ഞത്.

🗞🏵 പ്രതിപക്ഷസഖ്യത്തിന്റെ ഇന്ത്യ എന്ന പേരിൽ ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി ഹൈ ക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മല ത്തിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാ ക്കിയത്.1951ലെ ജനപ്രാധിനിത്യ നിയമത്തിലെ വ്യ വസ്ഥകൾ പ്രകാരം രാഷ്ട്രീയ പാർട്ടികളു ടെ സഖ്യങ്ങളിൽ ഇടപെടാൻ കമ്മീഷന് അ ധികാരമില്ല. സഖ്യത്തെ നിയന്ത്രിക്കാനോ അതിന്റെ പേര് അടക്കമുള്ള കാര്യങ്ങളിൽ നേരിട്ട് ഇടപടാനോ കമ്മീഷന് കഴിയില്ലെ ന്നും സത്യവാംഗ്മലത്തിൽ പറയുന്നു. ഇ തുസംബന്ധിച്ച് കേരള ഹൈക്കോടതിയു ടെ ഉത്തരവുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.

🗞🏵 ബംഗളൂരു വീരഭദ്ര നഗറിലെ ഗാരേജിന് സ മീപമുള്ള ബസ് ഡിപ്പോയിൽ വൻതീപിടിത്തം. നിർത്തിയിട്ടിരുന്ന ആറോളം ബസുക ൾ കത്തിനശിച്ചതായാണ് വിവരം. അപകട ത്തിൽ ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. തീപി ടുത്തത്തിന്റെ കാരണം ഇതുവരെ കണ്ട ത്താനായിട്ടില്ല. ഗാരേജിൽ നിന്നാരംഭിച്ച തീ പിന്നീട് ബസുകളിലേക്കും പടർന്നതാ യാണ് പ്രാഥമിക നിഗമനം.
 
🗞🏵 കളമശ്ശേരി സ്‍ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ, സ്‌ഫോടക വസ്‌തു നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഗൂഢാലോചനയ്‌ക്കും കൊലപാതകത്തിനും വധശ്രമത്തിനും കേസ് ചുമത്തിയിട്ടുണ്ട്.

🗞🏵 സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയ കോഴഞ്ചേരി സ്വദേശി റിവ തോളൂർ ഫിലിപ്പിനെ പത്തനംതിട്ട പൊലീസ് പൊലീസ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ ജില്ലാ നേതൃത്വമാണു ഇയാൾക്കെതിരെ ജില്ലാ പൊലീസ് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. എസ്ഡിപിഐയാണു കളമശേരി ബോംബ് സ്ഫോടനത്തിനു പിന്നിലെന്നായിരുന്നുപോസ്റ്റ്.
 
🗞🏵 ടാറ്റാ മോട്ടോർസിന് ബംഗാൾ സർക്കാർ 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ട്രൈബ്യൂണൽ വിധി. 2016 മുതലുള്ള 11% പലിശയും നൽകണമെന്നും ഉത്തരവിൽ പറയുന്നു. സിംഗൂരിലെ നാനോ ഫാക്ടറി നിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. 

🗞🏵 സംസ്ഥാനത്ത് ഇന്ന് സ്വകാര്യബസ് പണിമുടക്ക്. നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമിതി ഭാരവാഹികൾ അറിയിച്ചു. സീറ്റ് ബെൽറ്റ്, ക്യാമറ തുടങ്ങി ബസുടമകൾക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം

🗞🏵 കളമശേരിയിലെ കൺവൻഷൻ സെന്ററിൽ സ്ഫോടനം നടത്തിയ ഡൊമിനിക് മാർട്ടിൻ വിദേശത്ത് ജോലി ചെയ്യുമ്പോൾതന്നെ ബോംബ് നിർമാണത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ബോംബ് നിർമാണത്തെക്കുറിച്ച മനസ്സിലാക്കാൻ അമ്പതിലധികം തവണ ഇയാൾ ഇന്റർനെറ്റിൽ പരതിയതായാണ് പൊലീസ് പറയുന്നത്.

🗞🏵 വായുമലിനീകരണത്തിൽ പൊറുതിമുട്ടി രാജ്യതലസ്ഥാനം. ഈ വർഷത്തെ ഏറ്റവും ഉയർന്ന മലിനീകരണമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വായുമലിനീകരണം ഉണ്ടാകുന്ന നഗരങ്ങളിലൊന്നാണ് ഡൽഹി. മലിനവായു ശ്വസിക്കുന്നതുമൂലം ഡൽഹിയിൽ താമസിക്കുന്നവരുടെ ആയുസ്സ് 10 വയസ്സുവരെ കുറയുന്നുവെന്ന് യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ എനർജി പോളിസി ഓഗസ്റ്റിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 

🗞🏵 കണ്ണൂരിൽ വനംവകുപ്പ് വാച്ചർമാർക്കു നേരെ മാവോവാദികൾ വെടിയുതിർത്തു. കണ്ണൂർ കേളകത്ത് നടന്ന സംഭവത്തിൽ, വനംവകുപ്പ് വാച്ചർമാരെ കണ്ടതോടെ മാവോവാദികൾ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. വന്യജീവി സ​ങ്കേതത്തിനുള്ളിൽ ചാവച്ചിയിലാണ് വെടിവെപ്പുണ്ടായത്.
 
🗞🏵 കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 21 പേരാണ് ചികിത്സയിൽ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

🗞🏵 കളമശ്ശേരി ബോംബ് സ്‌ഫോടന കേസിൽ വിവാദ പരമാർശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി കെപിസിസി. മുൻ ഇടത് എംപി സെബാസ്റ്റ്യൻ പോൾ, ബിജെപി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പരാതി ലഭിച്ചിട്ടുള്ളത്. എല്ലാവരും സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതസ്പർദ്ധയുണ്ടാക്കും വിധം പ്രസ്താവനകൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു.
 
🗞🏵 മഹാരാഷ്ട്രയിൽ മാറാത്ത സംവരണം ആവശ്യപ്പെട്ട് പ്രതിഷേധത്തിനിടെ എൻസിപി എംഎൽഎയുടെ വസതിക്ക് തീയിട്ടു. എൻസിപി എംഎൽഎ പ്രകാശ് സോളങ്കെയുടെ വസതിക്കാണ് പ്രക്ഷോഭകർ തീവച്ചത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവം നടക്കുമ്പോൾ താൻ വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് പ്രകാശ് സോളങ്കെ വ്യക്തമാക്കി. 

🗞🏵 ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. മനീഷ് സിസോദിയയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. നേരത്തെ,സുപ്രീം കോടതി വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ഡല്‍ഹി മന്ത്രി അതിഷി രംഗത്തെത്തിയിരുന്നു.

🗞🏵 24 ദിവസംമാത്രം പ്രായമായ ആൺകുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊന്ന സംഭവത്തിൽ മാതാവ് അറസ്റ്റിൽ. കമ്പം അരിശി ആലൈ തെരുവിൽ മണികണ്ഠന്‍റെ ഭാര്യ സ്നേഹ(19)യാണ്​ അറസ്റ്റിലായത്.
തമിഴ്​നാട്ടിലെ തേനി ജില്ലയിൽ കമ്പത്താണ് ക്രൂര സംഭവം നടന്നത്. കഴിഞ്ഞ 22നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചത്.

🗞🏵 ആന്ധ്രാപ്രദേശിൽ  ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിന്റെ  ലോക്കോ പൈലറ്റും ​ഗാർഡും ഉൾപ്പെടുന്നു. 50 പേർക്ക് പരിക്കേറ്റതായി റെയിൽവേ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഓ

🗞🏵 എ​രു​മേ​ലി ചാ​ത്ത​ൻ​ത​റ​യ്ക്ക് സ​മീ​പം പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് യു​വ​തി​യെ കാ​ണാ​താ​യി. ചാ​ത്ത​ൻ​ത​റ സ്വ​ദേ​ശി​നി ക​രി​ങ്ങാ​മാ​വി​ൽ അ​ര​വി​ന്ദി​ന്‍റെ ഭാ​ര്യ ടെ​സി(29)യെ ആ​ണ് കാണാതായത്. ഇ​ന്നലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. യു​വ​തി വെ​ള്ള​ത്തി​ൽ വീ​ണ​താ​ണോ ചാ​ടി​യ​താ​ണോ എ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പൊ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

🗞🏵 കേരളീയം പരിപാടിയിൽ സുരക്ഷ ഉറപ്പാക്കാൻ ആയിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥർ. തിരുവനന്തപുരം സിറ്റി പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാലു സോണുകളായി തിരിച്ച് ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥർ, 250 ലേറെ വനിതാ പോലീസ് ഉദ്യോഗസ്ഥർ, 400 ലധികം സ്‌പെഷ്യൽ പോലീസ് ഓഫീസർമാർ എന്നിവരെ ഡ്യൂട്ടിക്കായി നിയോഗിച്ചു.
 
🗞🏵 സിനിമ– സീരിയൽ നടി രഞ്ജുഷ മേനോൻ (34) തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ രഞ്ജുഷ സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

🗞🏵 തൃശൂര്‍ കല്ലുംപുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസ് എടുത്തു. മരിച്ച സബീനയുടെ(25) കുടുംബം നല്‍കിയ പരാതിയിലാണ് കേസ്. കല്ലുംപുറം പുത്തന്‍പീടികയില്‍ സൈനുല്‍ ആബിദിനെതിരെ ഗാര്‍ഹിക പീഡന പരാതിയാണ് സബീനയുടെ മാതാപിതാക്കള്‍ നല്‍കിയിരുന്നത്. ഈ മാസം 25ന് ആണ് ഭര്‍തൃവീട്ടിലെ അടുക്കളയില്‍ സബീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

🗞🏵 മലപ്പുറത്ത് കൈക്കൂലി വാങ്ങുന്ന തിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ. വഴി ക്കടവ് വില്ലേജ് ഓഫീസർ കാളികാവ് സ്വദേ ശി മുഹമ്മദ് സമീർ ആണ് അറസ്റ്റിലായത്.കൈവശാവകാശരേഖ നൽകുന്നതിനായി ആയിരം രൂപയാണ് ആവശ്യപ്പെട്ടത്. തുടർ ന്ന് പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് കൈക്കൂലി പണം വാങ്ങുന്നതിനി ടെ വിജിലൻസ് എത്തി ഇയാളെ പിടികൂടു കയായിരുന്നു.
 
🗞🏵 കര്‍ത്താവായ യേശുവിനെ പുകഴ്ത്തിക്കൊണ്ട് അമേരിക്കയിലെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ലൂസിയാനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി മൈക്ക് ജോണ്‍സന്റെ ആദ്യ പ്രസംഗം. “അധികാരത്തിലുള്ളവരെ ഉയര്‍ത്തുന്നത് ദൈവമാണ്” എന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം ഹൗസ് ചേംബറില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. “ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന അമേരിക്കയുടെ ദേശീയ മുദ്രാവാക്യം പരാമര്‍ശിച്ച സ്പീക്കര്‍, എല്ലാവരെയും തുല്യരായാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

🗞🏵 പൈശാചിക വേഷവിധാനങ്ങളും, ക്രൈസ്തവ ബിംബങ്ങളെ അവഹേളനപരമായ രീതിയിൽ അവതരിപ്പിക്കുന്ന രൂപഭാവങ്ങളും അണിഞ്ഞുകൊണ്ടുള്ള പ്രച്ഛന്ന വേഷങ്ങൾ ഉപയോഗിച്ചുള്ള ഹാലോവീൻ ദിനാഘോഷത്തിൽനിന്ന് ക്രൈസ്തവ സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍. കത്തോലിക്കാ വിശ്വാസത്തെയും, ക്രൈസ്തവ മൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതൊന്നും നമ്മുടെ വിദ്യാലയങ്ങളിൽ സംഭവിക്കാതിരിക്കട്ടെയെന്നും ക്രൈസ്തവ സമൂഹവും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ജാഗ്രത കമ്മീഷന്‍ പ്രസ്താവിച്ചു.

🗞🏵 തിരുസഭയില്‍ സ്ത്രീകളുടെയും അൽമായരുടെയും ഭാഗഭാഗിത്വം, മെത്രാന്മാരുടെയും, വൈദികരുടെയും ഡീക്കന്മാരുടെയും പ്രേഷിത ദൗത്യം, ദരിദ്രരുടെയും കുടിയേറ്റക്കാരുടെയും പ്രാധാന്യം, ഡിജിറ്റൽ പ്രേഷിതത്വം, എക്യുമെനിസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രതിപാദിച്ച് വത്തിക്കാനില്‍ നടന്ന സിനഡിന്റെ സമന്വയ റിപ്പോർട്ട്. ഒക്ടോബർ നാലാം തിയതി തുടങ്ങിയ സിനഡാലിറ്റിയെക്കുറിച്ചുള്ള പതിനാറാമത് പൊതുസമ്മേളനത്തിന്റെ സമാപനത്തിൽ പ്രസിദ്ധീകരിച്ച സംഗ്രഹ റിപ്പോർട്ടിൽ ലോകത്തെ കുറിച്ചും സഭയെക്കുറിച്ചും വിവിധ വിഷയങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. നാലാഴ്ച നീണ്ട ആഴമായ ചർച്ചകൾക്കു ശേഷമാണ് സിനഡിന്റെ ആദ്യ സമ്മേളനം ഇക്കഴിഞ്ഞ ശനിയാഴ്ച സമാപിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...