പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ ന്യൂസ് 🗞🏵
ഒക്ടോബർ 30, 2023  തിങ്കൾ 1199 തുലാം 13

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ

🗞🏵 കളമശേരി സ്ഫോടനത്തിന്റെ ഉത്ത രവാദിത്വം ഏറ്റെടുത്ത് കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ കീഴടങ്ങിയെങ്കിലും തീ വ്രവാദ സംശയം വിടാതെ പോലീസ്. സ്ഫോടനങ്ങൾക്കു പിന്നിൽ തീവ്രവാദ ഉദ്ദേ ശ്യമുണ്ടെന്ന സംശയത്തിൽ തന്നെയാണ് പോലീസ്. എഫ്ഐആറിൽ ഇത് സംബന്ധി ച്ച സൂചനകളുമുണ്ട്. യുഎപിഎയടക്കമുള്ള വകുപ്പുകൾചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. എന്നാൽ പ്രതിയായി എഫ്ഐആറിൽ ഡൊമിനിക്കിന്റെ പേര് ചേർത്തിട്ടില്ല. കുറ്റം ഏറ്റുപറഞ്ഞ് ഡൊമിനിക് കീഴടങ്ങിയെങ്കിലും ഇയാളുടെ അറസ്റ്റ് രാത്രി വൈകിയും രേഖപ്പെടുത്തിയിട്ടില്ല. അജ്ഞാതൻ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.

🗞🏵 കളമശേരി കൺവെൻഷൻ സെന്റർ സ്ഫോടനത്തിൽ മരണ സംഖ്യ മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസു കാരിയും മരണത്തിനു കീഴടങ്ങി. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്.സ്ഫോടനത്തിൽ 95 ശതമാനം പൊള്ളലേ റ്റ് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുക യായിരുന്നു. തൊടുപുഴ സ്വദേശിനി കുമാരി, ലയോണ പൗലോസ് എന്നിവരാണ് മരണമടഞ്ഞ മറ്റു രണ്ടു പേർ. സ്ഫോടനത്തിൽ പരിക്കേറ്റ 51 പേർ ചികിത്സയിലുണ്ട്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെ ലഭ്യമാക്കുമെന്നും സ്‌ഫോടനത്തിൽ പല കുഞ്ഞുങ്ങൾക്കും മാനസിക ബുദ്ധിമുട്ടുണ്ടായിട്ടുള്ളതിനാൽ ഇതിനുള്ള കൗൺസിലിംഗും ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

🗞🏵 കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ നടന്ന സ്‌ഫോടന കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ആണെന്ന് വ്യക്തമായതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഡൊമിനിക് മാർട്ടിന്റെ പശ്ചാത്തലം അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. ആറ് മാസം മുമ്പ് തന്നെ ഇത്തരമൊരു സ്‌ഫോടനത്തിന് ഡൊമിനിക് മാർട്ടിൻ പദ്ധതിയിട്ടു എന്നും ഇയാൾ ബോംബ് ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് പരിശോധിക്കുകയാണ് എന്നും പോലീസ് സൂചന നൽകി.

🗞🏵 പൊള്ളലേറ്റവർ ചികിത്സയിലുള്ള ആശുപത്രികളിൽ കർശന നിയന്ത്രണം. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കളമശേരി സ്ഫോടനത്തിൽ വിവിധ ആശുപത്രികളിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സെക്കന്ററിതലത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ ബോർഡിന്റെ നിർദേശ പ്രകാരം സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. പൊള്ളലേറ്റവർക്ക് അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം.

🗞🏵 കളമശ്ശേരിയിൽ നടന്ന യഹോവാ സാക്ഷികളുടെ സമ്മേളനത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ശക്തമായി പ്രതിഷേധം അറിയിച്ച് സിപിഎം. കേരളത്തിലെ ജനത സമാധാനപരമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാന രംഗത്ത് ഇന്ത്യയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. നാട്ടിൽ നിലനിൽക്കുന്ന സൗഹാർദപരമായ അന്തരീക്ഷം തകർക്കാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ടെന്ന് സിപിഎം പറഞ്ഞു.
 
🗞🏵 വെള്ളിയാഴ്ച ഇസ്രയേൽ കരയാക്രമണം വിപുലമാക്കിയതോടെ ഗാസയിൽ നിശ്ചലമായ ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾ ഞായറാഴ്ച ലഭ്യമായിത്തുടങ്ങി. കുറെപ്പേരുടെ മൊബൈൽ ഫോണുകൾ  പ്രവർത്തിച്ചു തുടങ്ങിയതായാണ് വിവരം.

🗞🏵 ആന്ധ്രപ്രദേശില്‍ പാസഞ്ചർ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി 6 പേര്‍ മരിച്ചു. സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽ പെട്ടത്.

🗞🏵 കൊച്ചി കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിനു തൊട്ടുമുൻപ് വേഗത്തിൽ പുറത്തേക്കു പോയ നീലക്കാറിനെ കുറിച്ചുള്ള ദുരൂഹത തുടരുന്നു. ഈ കാറിന്റെ നമ്പർ വ്യാജമാണെന്നും യഥാർഥ നമ്പർ പത്തനംതിട്ടയിലെ വ്യക്തിയുടെ വെള്ള നിറത്തിലുള്ള കാറിന്റേതാണെന്നും പിന്നീട് മനസ്സിലായി. പൊലീസുകാർ വീട്ടിലെത്തിയും സ്റ്റേഷനിൽ കൊണ്ടുപോയും വിവരങ്ങളെല്ലാം അന്വേഷിച്ചെന്നു യഥാർഥ ഉടമ ചെങ്ങന്നൂർ സ്വദേശി ചന്ദ്രൻ നായർ‌ മാധ്യമങ്ങളോടു പറഞ്ഞു.

🗞🏵 കളമശേരിയിൽ നടന്ന സംഭവം ഏറെ ദൗർഭാഗ്യകരമാണെന്നും ഇതിനു പിന്നിലുള്ളവർ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വിഷയത്തിൽ മാധ്യമപ്രവർത്തകർ സ്വീകരിച്ച നിലപാട് ആരോഗ്യകരമാണെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

🗞🏵 ഇസ്രായേല്‍- ഹമാസ് സംഘർഷത്തിനിടയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസിയുമായി ഫോണില്‍ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളെക്കുറിച്ചും സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇതോടൊപ്പം ഗാസയിലെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇരുവരും സംസാരിച്ചു.
 
🗞🏵 ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെ, തിരിച്ചടിച്ച് ഇന്ത്യ. അതിര്‍ത്തിയോട് ചേര്‍ന്നുള്ള അര്‍ണിയ, ആര്‍എസ് പുര സെക്ടറുകളിലെ പാകിസ്ഥാന്‍ കേന്ദ്രങ്ങള്‍ക്കും അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ബിഎസ്എഫിന്റെ തിരിച്ചടിയില്‍ കനത്ത നാശം സംഭവിച്ചു.

🗞🏵 4ജി കണക്ടിവിറ്റിയിലേക്ക് ചുവടുറപ്പിക്കാൻ ബിഎസ്എൻഎല്ലും എത്തുന്നു. ഈ വർഷം ഡിസംബറോടെയാണ് ബിഎസ്എൻഎൽ 4ജി സേവനം ആരംഭിക്കുക. തുടർന്ന് 2024 ജൂൺ മാസത്തോടെ രാജ്യത്തുടനീളം 4ജി സേവനം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിഎസ്എൻഎൽ സിഎംഡി പി.കെ പുർവാർ പങ്കുവെച്ചിട്ടുണ്ട്. നിലവിൽ, പഞ്ചാബിലെ തിരഞ്ഞെടുത്ത ചില മേഖലകളിൽ 4ജി സർവീസ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പഞ്ചാബിലെ 200 ഓളം സ്ഥലങ്ങളിലാണ് ബിഎസ്എൻഎൽ 4ജി എത്തിയിരിക്കുന്നത്
 
🗞🏵 മുതിർന്ന ആർഎസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനും വാഗ്മിയും പ്രഭാഷകനും ആയിരുന്ന ശ്രീ രംഗ ഹരി (93) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു. ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആണ്. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു.ഇംഗ്ലീഷും ഭാരതത്തിലെ സംസ്‌കൃതം ഉള്‍പ്പെടെയുള്ള മിക്ക ഭാഷകളിലും അദ്ദേഹം പ്രവീണനാണ്. 

🗞🏵 പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടില്‍ മാറ്റില്ലെന്ന് കേന്ദ്രം. ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഒപ്പം ഹമാസിനെതിരെയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതിപക്ഷ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

🗞🏵 തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഛത്തീസ്ഗഡിലെ റായ്പൂരിനടുത്തുള്ള കത്തിയ ഗ്രാമം സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നെൽ കർഷകരെയും തൊഴിലാളികളെയും കണ്ട് സംസാരിച്ച രാഹുൽ ഗാന്ധി, അവർക്കൊപ്പം ചേർന്ന് നെൽ പാടത്ത് സമയം ചെലവഴിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ കർഷകർക്കായി സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ നടത്തിയ പ്രവർത്തനങ്ങളും അദ്ദേഹം വ്യക്തമാക്കി.

🗞🏵 ഹമാസിനെ തകര്‍ക്കണമെങ്കില്‍ അവരുടെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ക്കണമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന. ഇത് സംബന്ധിച്ച് പ്രതിരോധ സേന സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചു.ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കങ്ങളുടെ ദൃശ്യങ്ങളും സേന പങ്കുവെച്ച പോസ്റ്റിനൊപ്പമുണ്ട്. ഗാസയിലെ ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും പള്ളികള്‍ക്കും വീടുകള്‍ക്കും താഴെ ഹമാസ് ഭീകരമായ അധോലോകമാണ് ഒരുക്കിയിരിക്കുന്നത്.

🗞🏵 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി അറസ്റ്റി​ൽ. ബം​ഗാ​ൾ സ്വ​ദേ​ശി അ​ബ്ദു​ള്ള(35)യെയാ​ണ് അറസ്റ്റ് ചെയ്തത്. കാ​ഞ്ഞാ​ർ പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്. ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​ണ് പ്ര​തി. ഭ​ർ​ത്താ​വു​മാ​യ പി​ണ​ങ്ങിക്ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച് അ​വ​രു​ടെ കൂ​ടെ താ​മ​സി​ക്കു​ക​യും മ​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യുമായിരുന്നു ഇയാൾ.

🗞🏵 കളമശ്ശേരി സ്‌ഫോടനത്തിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട്  മുൻമന്ത്രി കെ ടി ജലീൽ. കളമശ്ശേരിയിൽ ഉണ്ടാക്കിയ ബോംബ് സ്‌ഫോടനം അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
 
🗞🏵 ബൗളര്‍മാര്‍ വീണ്ടും മികവിലേക്കുയര്‍ന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിക്കരികില്‍. 230 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലീഷ് നിരയെ 34.5 ഓവറില്‍ 129 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ മികച്ച മാര്‍ജിനിലുള്ള ജയം സ്വന്തമാക്കിയത്.

🗞🏵 കൊച്ചി അന്താരാഷ്ട്ര വിമാ നത്താവളത്തിൽ 33.35 ലക്ഷം രൂപ വിലയു ള്ള സ്വർണാഭരണം പിടികൂടി. ദുബായിൽ നി ന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തി ലെത്തിയ സാദിഖ് മുഹമ്മദ് എന്ന യാത്രക്കാ രന്റെ അഞ്ച് കുടുംബാംഗങ്ങളിൽനിന്നാണ് 488.5 ഗ്രാം സ്വർണാഭരണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
 
🗞🏵 കളമശേരി സ്ഫോടനക്കേസിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് കോ ൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കേരളം സുരക്ഷിതമാണ് എന്ന നമ്മുടെ ആ ത്മവിശ്വാസത്തിനു നേർക്കുള്ള സ്ഫോട നം കൂടിയാണിത്. പോലീസ് സംവിധാനം ഇത്ര ഗുരുതരമായ സ്ഫോടനം അറിഞ്ഞി ല്ലായെന്ന് പറഞ്ഞാൽ ‘ആരാണ് ആ വകുപ്പ് കൈകാര്യം ചെയ്യുന്നത്’ എന്ന് ജനം പുച്ഛ ത്തോടെ ചോദിക്കുമെന്നും രാഹുൽ ഫേ സ്ബുക്കിൽ കുറിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...

ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മുളങ്കുഴയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാക്കിൽ...