🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഒക്ടോബർ 28, 2023 ശനി 1199 തുലാം 11
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 കേരളത്തിന് ഒരു വന്ദേഭാരത് ട്രെയിൻ കൂടി ഉടനെത്തും. ദീപാവലിയോട് അനുബന്ധിച്ചാണ് കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുക. ചെന്നൈയിൽ നിന്ന് ബംഗളൂരു, ബംഗളൂരുവിൽ നിന്ന് എറണാകുളം എന്നീ രീതിയിലുള്ള വന്ദേഭാരത് സർവീസ് ശൃഖലയാണ് ഒരുക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ശൃംഖല വഴി എട്ട് സർവീസുകൾ നടത്താനാണ് ദക്ഷിണ റെയിൽവേയുടെ നീക്കം.
🗞🏵 സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു. സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒൻപതു മാസത്തിനിടെ വിവിധ മേഖലകളിലായി റിപ്പോർട്ട് ചെയ്ത ത് 1975 സൈബർ കുറ്റകൃത്യങ്ങളാണ്.
2022 ൽ 815 സൈബർ കുറ്റകൃത്യങ്ങൾ റി പ്പോർട്ടു ചെയ്തു. 2021 ൽ 626 കേസുകളും 2020 ൽ 426 കേസുകളും 2019 ൽ 307 ബർ കേസുകളുമാണ് റിപ്പോർട്ടു ചെയ്തത്.
🗞🏵 മാലദ്വീപിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരോട് തിരിച്ചുപോകാൻ ആവശ്യപ്പെടുമെന്ന് നിയുക്ത പ്രസിഡന്റ് മു ഹമ്മദ് മുയിസു. മാലദ്വീപ് സമ്പൂർണ സ്വാ തന്ത്ര്യം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ സ്വാധീനത്തി നായി ഇന്ത്യയും ചൈനയും മത്സരിക്കുന്ന തിനിടെയാണ് മാലദ്വീപിന്റെ നിലപാട്.
🗞🏵 യുദ്ധം പ്രഖ്യാപിച്ചിട്ടും പൂർണതോതിൽ നടപ്പാക്കുന്നതിന് ഇസ്രയേലിനു വെല്ലുവിളിയാകുന്നതു ഹമാസിന്റെ തുരങ്കങ്ങളാണ്. ‘തുരങ്കതന്ത്ര’വുമായി പ്രതിരോധം തീർക്കുന്ന ഹമാസിനെ നേരിടാൻ ഇസ്രയേലിനു പുതിയ രഹസ്യായുധം ഉണ്ടെന്നാണു റിപ്പോർട്ട്. ‘സ്പോഞ്ച് ബോംബുകൾ’ എന്നു വിളിക്കുന്ന രഹസ്യായുധം ഗാസയിലെ മുന്നേറ്റം വേഗത്തിലാക്കുമെന്നാണ് ഇസ്രയേൽ സേന കരുതുന്നത്.
🗞🏵 വിവാഹേതര ലൈംഗികബന്ധവും സ്വവർഗ ലൈംഗികതയും വീണ്ടും ക്രിമിനൽ കുറ്റമാക്കാൻ പാർലമെന്ററി കമ്മിറ്റി ശുപാർശ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. 2018ൽ സുപ്രീംകോടതി റദ്ദാക്കിയ വകുപ്പുകൾ പുനഃസ്ഥാപിക്കാനാണ് നീക്കം. ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്കു പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയ്ക്കുള്ള കരട് നിയമത്തിൽ പഠനം നടത്തുന്ന സമിതിയാണ് ഈ വിഷയവും ഇതോടൊപ്പം ചേർക്കാൻ പരിഗണിക്കുന്നത്.
🗞🏵 സെൻട്രൽ എക്സൈസ് സബ് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശി ജോൺ പോൾ റൊസാരിയോ(59)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരമായിരുന്ന ജോൺ പോൾ റൊസാരിയോ കേന്ദ്ര സർക്കാർ സർവീസിൽ സെൻട്രൽ എക്സൈസിൽ സബ് ഇൻസ്പെക്ടറായിരുന്നു.
🗞🏵 ശശി തരൂരിനെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ മുഖ്യ പ്രഭാഷകനായി വിളിച്ചത് എന്തിനെന്ന ചോദ്യം ഉന്നയിച്ച് മുൻ സിമി പ്രവർത്തകൻ കെ.ടി ജലീല്‍ എംഎൽഎ. പലസ്തീനികള്‍ക്ക് ഉപകാരം ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഉപദ്രവിക്കാതിരിക്കാനെങ്കിലും ലീഗ് നോക്കേണ്ടതായിരുന്നു. തരൂരിനെ ഉയര്‍ത്തിക്കാട്ടി എന്തു ‘മാങ്ങാതൊലി’യാണ് ലീഗ് ഉണ്ടാക്കാന്‍ പോകുന്നത്?ഇസ്രയേല്‍ ആക്രമണങ്ങളെ ഭീകരതയായി കാണാന്‍ കഴിയാത്തവരെ സമുദായത്തിന്റെ ചെലവില്‍ കോഴിക്കോട് എത്തിച്ചത് എന്തിനെന്നും കെ.ടി ജലീല്‍ ചോദിക്കുന്നു.
🗞🏵 ഹമാസ് ഭീകര സംഘടനയാണെന്ന് മുസ്ലീം ലീഗ് വേദിയില്‍ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. താന്‍ എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്നും തന്റെ പ്രസംഗത്തെ ഇസ്രയേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ടെന്നും ശശി തരൂർ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
🗞🏵 തിരുവനന്തപുരത്ത് മഹല്ല് എംപവര്‍മെന്റ് മിഷന്‍ സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയില്‍ നിന്നും കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ഒഴിവാക്കി. കോഴിക്കോട് മുസ്ലീം ലീഗ് സംഘടിപ്പിച്ച റാലിയില്‍ ശശി തരൂര്‍ ഹമാസ് തീവ്രവാദികളാണെന്ന പരാമര്‍ശം നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ റാലിയില്‍ നിന്നും തരൂരിനെ ഒഴിവാക്കിയത്. തിങ്കളാഴ്ച പാളയത്താണ് തിരുവനന്തപുരം നഗരത്തിലെ 32 മുസ്ലീം ജമാഅത്തുകളുടെ കൂട്ടായ്മയായ മഹല്ല് എംപവര്‍മെന്റ് മിഷന്‍ പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി നടത്താന്‍ തിരുമാനച്ചിരുന്നുത്. ശശി തരൂര്‍ ആയിരുന്നു ഉദ്ഘാടകന്‍.
🗞🏵 ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാജസ്ഥാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോട്ടസാരയുമായും കോണ്‍ഗ്രസ് എംഎല്‍എ ഓം പ്രകാശ് ഹഡ്ലയുമായും ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തി. ഇരുവരുമായും ബന്ധപ്പെട്ട 11 സ്ഥലങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.
ജയ്പൂര്‍, ദൗസ, സിക്കാര്‍ എന്നിവിടങ്ങളിലുള്ള ഇരു നേതാക്കളുടെയും വാസസ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് പരിശോധന നടന്നത്.
🗞🏵 ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ ജവാന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇന്നലെ രാത്രി ജമ്മു കശ്മീരിലെ അര്‍ണിയയിലാണ് സംഭവം. പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു പാകിസ്ഥാനില്‍ നിന്നുള്ള ആക്രമണമെന്ന് ബിഎസ്എഫ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. ഇരു വശത്തും ആക്രമണം പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു.
🗞🏵 ഖത്തറില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കിയ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമെന്ന് റിപ്പോര്‍ട്ട്. നാവികരെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഖത്തറില്‍ എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കിയത് ഞെട്ടിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നാവികസേന ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായി വിദേശകാര്യ മന്ത്രാലയം സംസാരിക്കുന്നുണ്ട്.
🗞🏵 ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾ പാർലമെന്റ് ഉടൻ പാസാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ പീനൽ കോഡ് (ഐപിസി), സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരമുള്ള മൂന്ന് പുതിയ ബില്ലുകളാണ് പാസാക്കുക.
ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ നിയമങ്ങൾ ഇന്ത്യ ഉപേക്ഷിക്കുകയാണെന്നുംആത്മവിശ്വാസത്തോടെയും പ്രതീക്ഷകളോടെയും പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു
🗞🏵 പങ്കാളി ജീവിച്ചിരിപ്പുണ്ടെങ്കില്‍ അസമിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാം വിവാഹത്തിന് അര്‍ഹതയില്ലെന്നും അതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും വ്യക്തമാക്കി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ച് ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരന്‍ രണ്ടാമത് വിവാഹംകഴിച്ചാല്‍ ആ വ്യക്തിക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
🗞🏵 ബുർഹാൻപൂർ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത് കഴുതപ്പുറത്ത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പ്രിയങ്ക് സിംഗ് താക്കൂർ എന്ന ആളാണ് കഴുതപ്പുറത്ത് തഹസിൽദാർ ഓഫീസിലെത്തിയത്. രാഷ്ട്രീയക്കാർ ജനങ്ങളെ കഴുതകളായി കാണുന്നതിൽ പ്രതിഷേധിച്ചാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കഴുതപ്പുറത്ത് എത്തിയതെന്ന് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു.
🗞🏵 കോയമ്പത്തൂരില്‍ നടത്തിയ ഹമാസ് അനുകൂല റാലിക്കിടെ മേല്‍പ്പാലത്തില്‍ പലസ്തീന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ്. എം.എസ്.സബീര്‍ അലി, അബുത്തഗീര്‍ എം.ജെ.കെ, റഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേരല്‍, അന്യായമായി തടഞ്ഞു നിര്‍ത്തല്‍, പൊതുശല്യം ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
🗞🏵 തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാവ് പ്രകടന പത്രിക പുറത്തിറക്കി. വെള്ളിയാഴ്ച്ച ഐസ്വാളിലെ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് നദ്ദ ‘വിഷൻ ഡോക്യുമെന്റ് 2023’ പുറത്തിറക്കിയത്.എല്ലാ സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുമെന്നും മിസോറം സ്‌പോർട്‌സ് അക്കാദമിയിലും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തുമെന്നും ബിജെപി പ്രതിജ്ഞയെടുത്തു.
🗞🏵 പുലിനഖ ലോക്കറ്റ് ധരിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പിടിയിൽ. ചിക്കമംഗളൂരു ജില്ലയില്‍ കലസയിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു ദര്‍ശനാണ് പുലിനഖ ലോക്കറ്റ് ധരിച്ച സംഭവത്തില്‍ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചയോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ദര്‍ശനെ വനം വകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.
🗞🏵 തെലങ്കാനയിൽ ബിജെപി അധികാരത്തില്‍ വന്നാല്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ദുര്‍ബല വിഭാഗങ്ങളെ ബിആര്‍എസ് സര്‍ക്കാര്‍ വഞ്ചിക്കുകയാണ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു.
🗞🏵 ആഹാരത്തിൽ എലിവിഷം ചേർത്ത് ഭാര്യയേയും മകളേയും കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കല്ലമ്പലത്താണ് നടുക്കുന്ന സംഭവമുണ്ടായത്. കേസിൽ പുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാനെ (59) പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ നേരത്തെ പാകം ചെയ്ത് വെച്ച ഭക്ഷണത്തിൽ സുലൈമാൻ വിഷം കലർത്തി. ഇതറിയാതെ ഭക്ഷണം കഴിച്ച സുലൈമാന്റെ ഭാര്യ റസിയയും മകൾ നിഷയും അവശനിലയിലാകുകയായിരുന്നു.
🗞🏵 ഇസ്രയേൽ സൈന്യം ഗാസയിൽ വ്യോമാക്രമണം ശക്തമാക്കിയതിന് പിന്നാലെ നഗരത്തിൽ സ്ഫോടനങ്ങൾ തു ടർച്ചയാകുന്നതായി റിപ്പോർട്ട്. യുദ്ധം ആ രംഭിച്ച് ഇതുവരെയുള്ളതിൽ കനത്ത വ്യോ മാക്രമണമാണ് ഗാസയിൽ നടക്കുന്നതെ ന്നും ഇവിടത്തെ വാർത്താവിനിമയ സംവി ധാനങ്ങൾ തകർന്നുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇസ്രയേൽ ഇന്റർനെറ്റ് ബന്ധം വി ച്ഛേദിച്ചുവെന്ന് ഹമാസ് ആരോപിച്ചു.
🗞🏵 ന്യൂയോർക്ക് തട്ടിപ്പ് കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മക്കളും മൊഴി നൽകണം. തട്ടിപ്പു കേസിൽ ട്രംപും ആൺമക്കളും മൊ ഴി നൽകണമെന്ന് ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ ഓഫീസിൽ നിന്ന് നേരത്തെ ത ന്നെ അറിയിച്ചിരുന്നു.എന്നാൽ ഇപ്പോൾ ട്രംപിന്റെ മകൾ ഇവാൻ കയും സാക്ഷി മൊഴി നൽകണമെന്നാണ് അറ്റോർണി ജനറലിന്റെ ഓഫീസ് അറിയി ച്ചിരിക്കുന്നത്.
🗞🏵 നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തെലങ്കാനയിൽ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. മുൻ എംപിയും ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസറുദീൻ അടക്കമുള്ളവർ പട്ടികയിലുണ്ട്. ജൂബിലി ഹിൽസിൽ നിന്നാണ് അസറുദീൻ മത്സരിക്കുക.
🗞🏵 ദൈവത്താൽ ഒരുമിച്ച് കൂട്ടപ്പെട്ടതും വിളിക്കപ്പെട്ടതുമായ ഒരു സമൂഹമായാണ് താൻ സഭയെക്കുറിച്ച് ചിന്തിക്കുന്നതെന്നും വിശുദ്ധരും പാപികളുമടങ്ങുന്ന സമൂഹമാണ് സഭയെന്നും ഫ്രാൻസിസ് പാപ്പ. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പൊതുസമ്മേളനത്തിൽ ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി നടത്തിയ പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇത് വിശുദ്ധരുടെയും പാപികളുടെയും ഒരു കൂട്ടായ്‌മയാണ്. തന്റെ ഭൂമിയിലെ ജീവിതകാലത്ത് നിലനിന്നിരുന്ന പൊതുവായ മോഡലുകൾ ഒന്നുമല്ല ക്രിസ്തു സഭയ്ക്കായി എടുക്കുന്നത്. മറിച്ച് ദൈവജനമായ ഇസ്രയേലിന്റെ മാതൃകയാണ്: “
🗞🏵 ആഭ്യന്തര യുദ്ധവും നിരന്തരമായ പ്രശ്നങ്ങളും മൂലം ദുരിതത്തിലായ സിറിയയില്‍ നിന്നുള്ള നാല്പത്തിയാറ് അഭയാർത്ഥികളെ കൂടി ഏറ്റെടുത്ത് ഇറ്റലി. ബെയ്‌റൂട്ടിൽനിന്ന് നാല്പത്തിയാറ് സിറിയൻ അഭയാർത്ഥികൾ കൂടി റോമിലെത്തിയതായി അല്‍മായ കത്തോലിക്ക സംഘടനയായ സാൻ എജിദിയോ സമൂഹം അറിയിച്ചു. ലെബനോനിലെ ആക്കാർ പ്രദേശം, ബെക്കാ താഴ്‌വാരം, ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഏറെ നാളുകളായി ക്യാമ്പുകളിൽ കഴിഞ്ഞുവന്നിരുന്ന സിറിയക്കാരാണ് ഒക്ടോബർ ഇരുപത്തിയഞ്ച് ബുധനാഴ്ച രാവിലെ റോമിൽ ഫ്യുമിച്ചീനോയിലുള്ള ലെയനാർഡോ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഇറ്റലിയിലെത്തിയത്.
🗞🏵 സ്ലോവാക്യയിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ പുതിയ ആർച്ച് ബിഷപ്പായി മോൺ. ജോസഫ് ജോനാസ് നിയമിതനായി. പ്രിസോവ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി ജോസഫ് ജോനാസിനെയാണ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. സ്ലോവാക് ഗ്രീക്ക് കത്തോലിക്ക സഭയുടെ കേന്ദ്രമായ അതിരൂപതയാണ് പ്രിസോവ്. യുക്രൈനിൽ സേവനം തുടരുന്നതിനിടയിലാണ് ഫ്രാൻസിസ് മാർപാപ്പ പുതിയ ദൗത്യത്തിലേക്ക് ജോനാസിനെ നിയമിച്ചിരിക്കുന്നത്.
🗞🏵 സ്ത്രീകളുടെ പൗരോഹിത്യം അസാധ്യമായ കാര്യമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. പൗരോഹിത്യം പുരുഷന്മാർക്ക് മാത്രമായി മാറ്റിയിട്ടുള്ളതാണെന്നും അതിനാല്‍ തന്നെ ആദിമ സഭയിലെ ചില സ്ത്രീകൾ ഡീക്കൻ പദവിയുള്ളവരോ ബിഷപ്പുമാരുടെ ഏതെങ്കിലും തരത്തിലുള്ള സഹായികളോ ആയിരുന്നോ എന്ന ചോദ്യം പ്രസക്തമല്ലായെന്നു പാപ്പ പറഞ്ഞു. കഴിഞ്ഞ ജൂൺ മാസം സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിലാണ് സ്ത്രീകളുടെ സഭയിലെ ഭാഗധേയത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മാർപാപ്പ നൽകിയ ഉത്തരങ്ങളില്‍ വനിത പൗരോഹിത്യവും പ്രമേയമായിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision