പാലാ വിഷൻ ന്യൂസ് ഫെബ്രുവരി 26, 2023 ഞായർ 1198 കുംഭം 14
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
മാർച്ചിലേക്ക് കടക്കുമ്പോൾ കേരളത്തിൽ കനത്തചൂട്. പലയിടത്തും പകൽച്ചൂട് 38 ഡിഗ്രി സെൽഷ്യസിന് മുകളിലായി. കണ്ണൂർ, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ചിലയിടങ്ങളിൽ ഉച്ചയ്ക്കുശേഷം ചൂട് 40 ഡിഗ്രി കടക്കുന്നുണ്ട്.
ലൈഫ് മിഷൻ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ചോദ്യങ്ങളെ തന്ത്രപരമായി തഴഞ്ഞ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. ഒമ്പതുദിവസം കസ്റ്റഡിയിൽ കിട്ടിയിട്ടും ശിവശങ്കറിൽനിന്ന് തെളിവുമൂല്യമുള്ള മൊഴികളൊന്നും അന്വേഷണസംഘത്തിന് കിട്ടിയില്ല. പതിവുപോലെ ‘ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ല’ എന്ന നിലപാടിലാണ് ഇ.ഡി.പ്രണയ പ്രശ്നങ്ങളെ തുടർന്ന് ഗൗരവമില്ലാത്ത കാര്യങ്ങളുടെ പേരിൽ ഫയൽ ചെയ്യുന്ന പോക്‌സോ കേസുകൾ കോടതികൾക്ക് അമിതഭാരമായി മാറുകയാണെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് അഭിപ്രായപ്പെട്ടു. പഠനത്തിൽ കോടതികളിൽ എത്തുന്ന പോക്‌സോ കേസുകളിൽ 25 ശതമാനത്തോളം പ്രണയബന്ധത്തെ തുടർന്നുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം കേസുകളിൽ കൗമാരക്കാരായ ആൺകുട്ടികൾ തടവിലാകുന്ന അവസ്ഥയുണ്ട്- അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. പിന്തുണയോടെ പുതിയ ക്രൈസ്തവ പാർട്ടി രൂപവത്‌കരിക്കാനുള്ള നീക്കം അന്തിമഘട്ടത്തിൽ. നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാർട്ടി (എൻ.പി.പി.) എന്നാണ് പേരിട്ടിരിക്കുന്നത്. ബി.ജെ.പി. കേന്ദ്രനേതൃത്വമാണ് പേര് നിർദേശിച്ചതെന്നാണ് വിവരം. ചില കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി നടന്നുവരുന്ന ചർച്ചകൾക്കൊടുവിലാണ് പാർട്ടി രൂപവത്കരിക്കാൻ തീരുമാനിച്ചത്.
യുക്രൈനെതിരായ യുദ്ധവാർഷികത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ നടത്തിയ പ്രസംഗത്തെ പരിഹസിച്ച പാർലമെന്റംഗത്തിനെതിരേ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്വേഷണം. പാർലമെന്റംഗമായ മിഖായേൽ അബ്ദൽകിനാണ് വിവാദത്തിലായത്. യുക്രൈൻ അധിനിവേശം വിലയിരുത്തി പുതിൻ നടത്തിയ പ്രസംഗം ചെവിയിൽ നൂഡിൽസണിഞ്ഞ് വീക്ഷിക്കുന്ന അബ്ദൽകിനിന്റവീഡിയോ സാമൂഹികമാധ്യമങ്ങളിൽ തരംഗമായിരുന്നു. മറ്റുള്ളവരെ മണ്ടന്മാരാക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നെന്നാണ് ‘ചെവിയിൽ നൂഡിൽസ് തൂക്കി’ എന്ന റഷ്യൻഭാഷാശൈലിയുടെ അർത്ഥം.
ബിജെപിയെ നേരിടണമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വന്തം പ്രത്യയശാസ്ത്രത്തേക്കുറിച്ചുള്ള വ്യക്തമായ ധാരണ ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പി.യുമായ ശശി തരൂര്‍. ഇന്ത്യയ്ക്കായി കോണ്‍ഗ്രസ് പോരാടുന്നിടത്തോളം രാജ്യത്തിന്റെ ഭാവി ശോഭനമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. റായ്പുരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.
മൂന്നാം മുന്നണി രൂപീകരണത്തെ വീണ്ടും എതിര്‍ത്ത് കോണ്‍ഗ്രസ്. ബിആര്‍എസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ സ്വപ്‌നം കാണുന്ന മൂന്നാം മുന്നണി യാഥാര്‍ഥ്യമായാല്‍ അത് ബിജെപിയെ മാത്രമാണ് സഹായിക്കുകയെന്ന് ഛത്തീസ്ഗഢിലെ റായ്പുരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യാത്തതിന് സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തരുതെന്നും രവി ശങ്കര്‍ പ്രസാദ് പരിഹസിച്ചു. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സത്യസന്ധമായ ആത്മപരിശോധന നടന്നിട്ടില്ലെന്നും രവി ശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
പുതുക്കാട്, തൃശൂർ സ്റ്റേഷനുകളിലെ നിർമാണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ 27 വരെ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ജനശതാബ്ദി ഉൾപ്പെടെ നാല് ട്രെയിനുകൾ പൂർണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.ഞായറാഴ്ച സർവീസ് നടത്തേണ്ട തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി(12082), എറണാകുളം-ഷൊർണൂർ മെമു(06018), എറണാകുളം-ഗുരുവായൂർ(06448), 27 ന് സർവീസ് നടത്തേണ്ട കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി(12081) എന്നീ ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ എഐസിസിയിൽ പരാതി നൽകി കൊടിക്കുന്നിൽ സുരേഷ്. എഐസിസി അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിൽ പരാതിയുണ്ടെന്നാണ് സുരേഷ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. സംവരണം വഴിയാണ് കൂടുതൽ പേരെ ഉൾപ്പെടുത്തിയതെന്നാണ് പറയുന്നത്. കൂടിയാലോചനകൾ നടത്തി എന്ന വി.ഡി. സതീശന്റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നഗര മേഖലകളിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. കേന്ദ്രസർക്കാറിന്റെ നാഷണൽ സാമ്പിൾ സർവ്വേ പുറത്തുവിട്ട കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായാണ് കുറഞ്ഞത്. മുൻ വർഷം ഇതേ പാദത്തിലെ തൊഴിലില്ലായ്മ നിരക്ക് 8.7 ശതമാനമായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് കഴിഞ്ഞ കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് ഉയരാൻ കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി.
രാജ്യത്തിന്റെ ചെറു ധാന്യങ്ങള്‍ക്ക് കൂടുതല്‍ വിപണി ഒരുക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ചെറു ധാന്യങ്ങള്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. പദ്ധതി വിപുലമാക്കാൻ കേന്ദ്ര സര്‍ക്കാരുമായി ലുലു ഗ്രൂപ്പും കൈകോർക്കുന്നു. 2023നെ ലോകരാജ്യങ്ങള്‍ ചെറുധാന്യങ്ങളുടെ വര്‍ഷമായാണ് ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കയറ്റുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാരും ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും ഒരുമിക്കുന്നത്.
മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്നും രാജേന്ദ്ര തുക്കാറാം ചവാന് എന്ന കർഷകന്റെ ഒരു ദുരവസ്ഥയാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. സോലാപൂർ മാണ്ഡിയിലെ കൃഷിയിടത്തിൽ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ 512 കിലോ ഉള്ളി വിറ്റതിന് അദ്ദേഹത്തിന് ലഭിച്ചത് വെറും രണ്ട് രൂപയാണ്. ഉള്ളിക്ക് ഗുണനിലവാരം തീരെയില്ലെന്ന് പറഞ്ഞായിരുന്നു വെറും രണ്ട് രൂപയ്ക്ക് ഉള്ളി വാങ്ങിയത്. 70 കിലോമീറ്റര്‍ സഞ്ചരിച്ചാണ് രാജേന്ദ്ര സോളാപൂര്‍ കാര്‍ഷിക വിള മാര്‍ക്കറ്റ് കമ്മിറ്റിയില്‍(എപിഎംസി) എത്തി ഉളളി വിറ്റത്.
കേന്ദ്രത്തിനെതിരെ ഗൂഢാലോചന നടത്തുകയും ദേശീയ നേതാക്കളെ വധിക്കാന്‍ പദ്ധതിയിടുകയും ചെയ്ത് 8 ഐഎസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ലക്‌നൗവിലെ പ്രത്യേക കോടതി കണ്ടെത്തി. 2017-ല്‍ കാണ്‍പൂര്‍ ഗൂഢാലോചന കേസില്‍ ഐപിസി, യുഎ (പി), ആയുധ നിയമം, സ്ഫോടകവസ്തു നിയമം എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം ഇവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ എന്‍ഐഎ കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും.
പ്രിൻസിപ്പാളിനെ കൊലപ്പെടുത്തി പൂർവ്വ വിദ്യാർത്ഥി. പ്രിൻസിപ്പാളിനോടുള്ള വൈരാഗ്യത്തിൽ കോളേജിലെത്തിയ പൂർവ്വ വിദ്യാർഥി പെട്രോൾ ഒഴിച്ച് പ്രിൻസിപ്പളിനെ തീകൊളുത്തുകയായിരുന്നു. 80 ശതമാനവും പൊള്ളലേറ്റ കോളേജ് പ്രിൻസിപ്പൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മധ്യപ്രദേശിലെ ഇൻഡോറിലെ ബി എം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത ശര്‍മ (54) ആണ് കൊല്ലപ്പെട്ടത്.
മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്നത് വന്‍ ദുരന്തമാണെന്ന് പാകിസ്ഥാനെ ചൂണ്ടിക്കാട്ടി ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍. മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മതത്തിന്റെ പേരില്‍ രാഷ്ട്രമുണ്ടാക്കുക എന്നത് ബ്രിട്ടീഷുകാരാണ് ആദ്യമായി അവതരിപ്പിച്ചത്. അത് പൂര്‍ണ പരാജയമായിരുന്നു. പാകിസ്ഥാന്‍ രൂപീകരിച്ചതു തന്നെ വലിയ അബദ്ധമായിരുന്നു. അത് കഴിഞ്ഞശേഷമാണ് ബുദ്ധിയുദിച്ചത്’,ജാവേദ് അക്തര്‍ ചൂണ്ടിക്കാട്ടി.
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. പുത്തൂർ മുള്ളി സ്വദേശി നഞ്ചനാണ് മരിച്ചത്.പുഴക്കരയിൽ വച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്. വൈകുന്നേരം ആടിനു തീറ്റ വെട്ടാൻ പോയപ്പോൾ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. 31 വയസ് ആയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ ആയിരുന്നു. അഹാന കൃഷ്ണ, ധ്രുവൻ, അജു വർഗീസ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാന്‍സി റാണി എന്നചിത്രം പൂർത്തിയാക്കുന്നതിനു ഇടയിലാണ് സംവിധായകന്റെ അപ്രതീക്ഷിത മരണം.
തിരുവല്ല കുന്നന്താനത്ത് ബൈക്കില്‍ കാലുവച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. വിദ്യാര്‍ത്ഥികളെ കുത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ അഭിലാഷ് സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടു. പരുക്കേറ്റ എല്‍ബിന്‍, വൈശാഖ് എന്നിവര്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പുന്നപ്രയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. ചുങ്കം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി അതുലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലായിരുന്നു കുത്തേറ്റത്. ആലപ്പുഴ പുന്നമടയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെയാണ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതി വർക്കല ഇടവ സ്വദേശി ഷമീറിനെ (ബോംബെ ഷമീർ) മെഡിക്കൽ കോളജ് പൊലീസ് പിടികൂടി.
കഴിഞ്ഞ ശനിയാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ട അമേരിക്കയിലെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായമെത്രാൻ ഡേവിഡ് ഒ കോണലിന്റെ കൊലപാത കേസില്‍ സംശയത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത കാര്‍ലോസ് മെദീന കുറ്റം സമ്മതിച്ചു മെദീനയുടെ ഭാര്യ, ബിഷപ്പ് ഒക്കോണലിന്റെ വസതിയിലെ ജോലിക്കാരിയാണ്. മെദീനയും നേരത്തെ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. ലോസ് ഏഞ്ചലസ് ജില്ലാ അറ്റോര്‍ണി ജോര്‍ജ്ജ് ഗാസ്കോണാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision