2026 മാർച്ച് 23 തിങ്കൾ 1199 മീനം 09
വാർത്തകൾ
📰👉 ഊര്‍ജ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം ചേര്‍ന്നു. പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഹ്രസ്വ – ദീര്‍ഘകാല നടപടികള്‍ യോഗത്തില്‍ വിലയിരുത്തി. സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളിലെ ഇന്ത്യക്കാരെ സംരക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
📰👉 പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ ഇറാൻ ‘മരിച്ചെന്ന്’ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് പരാമർശം. ഇനി അമേരിക്കയുടെ ശത്രു ഡെമോക്രാറ്റിക് പാർട്ടി. 48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന നിർദേശത്തിന് പിന്നാലെ ആണ് പരാമർശം.
📰👉 തന്നെ വീണ്ടും സ്ഥാനാർഥിയാക്കിയത് പാർട്ടി നൽകിയ അംഗീകാരമെന്ന് കെ കെ ശൈലജ. പേരാവൂരിലേക്ക് മാറിയത് സന്തോഷപൂർവം. പേരാവൂർ ജന്മനാട് സന്തോഷത്തോടെ അവിടെ പ്രവർത്തിക്കുന്നു. പേരാവൂർ ജനത വിജയം ഉറപ്പാക്കും.
📰👉 കളമശേരിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. പാലക്കാട് സ്വദേശിയാണ് കളമശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജോലികഴിഞ്ഞ് വരുന്നതിനിടയില്‍ എച്ച്എംടി ജംഗ്ഷന് സമീപത്ത് വച്ച് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. മുഖത്ത് മുണ്ടിട്ട് മൂടി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണവും മൊബൈല്‍ ഫോണും പ്രതി മോഷ്ടിച്ച് കടന്നു കളഞ്ഞു.
📰👉 ഒമാനില്‍ ഉപേക്ഷിക്കപ്പെട്ട മണ്ണ് നിര്‍മിതമായ കെട്ടിടം തകര്‍ന്ന് നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം. റുസ്ഖത് വിലായത്തില്‍ ആണ് സംഭവം. ഏഴു കുട്ടികള്‍ അകത്തുണ്ടായിരുന്നു. മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു. ഇതൊരു പഴയ ഉപേക്ഷിക്കപ്പെട്ട കെട്ടിടമായിരുന്നു. കുട്ടികള്‍ ഇവിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
📰👉 ബിജെപിയിൽ ചേർന്ന സിപിഐഎം വർക്കല ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിതാ സുന്ദരേശനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പുറത്താക്കുന്നുവെന്നാണ് പ്രസ്താവനയിൽ പറയുന്നത്. സ്മിത സുന്ദരേശന്റെ ഇപ്പോഴത്തെ അവസരവാദ രാഷ്ട്രീയം കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള വർക്കലയിലെ ബഹുജനങ്ങൾ അംഗീകരിക്കില്ലെന്നും പ്രസ്ചതാവനയിൽ പറയുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മണമ്പൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പരാജയത്തെ തുടർന്ന് പാർട്ടിയുടെ അന്വേഷണത്തിൽ എൽഡിഎഫ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ സ്മിത ശ്രമിച്ചതായി കണ്ടെത്തിയെന്നും പറയുന്നു.
📰👉 ഷാഫി പറമ്പിൽ എംപിക്കെതിരെ ആരോപണവുമായി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ. ഷാഫി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അയ സമയത്ത് ഒരുപാട് ഫണ്ട് കളക്ഷൻ നടന്നു. ആ ഫണ്ടിനെ കുറിച്ച് യാതൊരു വിവരവും ഇല്ല. സംസ്ഥാന കമ്മിറ്റി ഓഫീസിനായാണ് ഫണ്ട് കളക്ഷൻ നടത്തിയത്. ആ ഓഫീസ് ഇതുവരെ ഉണ്ടായില്ല.
📰👉 ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്. 48 മണിക്കൂറിനുള്ളില്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെ ആണ് ഐആര്‍ജിസിയുടെ പ്രതികരണം. ഇറാന്റെ ഊര്‍ജ മേഖലയെ ലക്ഷ്യം വച്ചാല്‍ ഹോര്‍മുസ് കടലിടുത്ത് പൂര്‍ണമായും അടയ്ക്കുമെന്നാണ് ഭീഷണി.














