spot_img

പ്രഭാത വാർത്തകൾ

spot_img

Date:

  • ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ ഏ​ഴു ജി​ല്ല​ക​ളി​ലും വോ​ട്ടിം​ഗ് ശ​ത​മാ​നം കു​തി​ച്ചു. ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പു ന​ട​ന്ന കേ​ര​ള​ത്തി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ ഏ​ഴു ജി​ല്ല​ക​ളി​ലു​മാ​യി 76.08 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.  ചൊ​വ്വാ​ഴ്ച ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പു ന​ട​ന്ന ഏ​ഴു തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ 70.91 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു പോ​ളിം​ഗ്.
  • ക്രിസ്തീയ വിശ്വാസത്തെ പ്രതി ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് ചാൾസ് രാജാവ്. കഴിഞ്ഞ ദിവസം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന ആഗമന ശുശ്രൂഷയിൽ പങ്കെടുത്ത ചാൾസ് രാജാവ് ലോകമെമ്പാടുമുള്ള പീഡനങ്ങൾ നേരിടുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥയെ അനുസ്മരിക്കുകയായിരിന്നു. കത്തോലിക്ക, ആംഗ്ലിക്കൻ, ഓർത്തഡോക്സ് പ്രാർത്ഥനകള്‍ ഉള്‍ചേര്‍ത്തു നടത്തിയ ശുശ്രൂഷയില്‍ മതപരമായ വിവേചനത്തിനെതിരെ ചാള്‍സ് രാജാവു മുന്നറിയിപ്പ് നൽകി
  • ലോ​​​ക്സ​​​ഭ​​​യി​​​ലേ​​​ക്കും സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലേ​​​ക്കും ഒ​​​രേ​​​സ​​​മ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഒ​​​രു രാ​​​ജ്യം ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ബി​​​ല്ലു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യു​​​ടെ (ജെ​​​പി​​​സി) കാ​​​ലാ​​​വ​​​ധി നീ​​​ട്ടി. അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന ആ​​​ഴ്ച​​​യു​​​ടെ ആ​​​ദ്യ​​​ദി​​​നം വ​​​രെ​​​യാ​​​ണു കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കഴിഞ്ഞദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച പാര്‍ലമെന്ററിനകത്ത് അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറെ തിരഞ്ഞെടുക്കാനാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയതെങ്കിലും കൂടിക്കാഴ്ച ഇത്രയും നീണ്ടുനില്‍ക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല
  • കി​​​ഴ​​​ക്ക​​​ൻ കോം​​​ഗോ​​​യി​​​ലെ സൗ​​​ത്ത് കി​​​വു പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ 413 നാ​​​ട്ടു​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. റു​​​വാ​​​ണ്ട​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള എം23 ​​​സാ​​​യു​​​ധ ഗ്രൂ​​​പ്പാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.
  • മ്യാ​ൻ​മ​ർ പ​ട്ടാ​ളം ആ​ശു​പ​ത്രി​ക്കു നേ​ർ​ക്കു ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 34 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​ട്ട​ന​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. റാ​ഖൈ​ൻ സം​സ്ഥാ​ന​ത്തെ മ്രൗ​ക്ക്-​യു എ​ന്ന പ​ട്ട​ണ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.
  • പത്തനംതിട്ട:കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പോളിങ് നടന്നതിനേക്കാള്‍ 110 വോട്ടുകള്‍ അധികമായാണ് വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയതെന്നും റീ പോളിങ് നടത്തണമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 449 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍, 559 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുള്ളതായാണ് വോട്ടിങ്ങ് യന്ത്രത്തില്‍ കാണിച്ചത്.
     
    * അമേരിക്കയിൽ സ്ഥിര താമസത്തിന് ‘ട്രംപ് ഗോൾഡ് കാർഡ്’ വിസ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കി. വിദേശികൾക്ക് ഒരു മില്യൺ യുഎസ് ഡോളർ(9,01,75,800 ഇന്ത്യൻ രൂപ) നൽകി ട്രംപ് ഗോൾഡ് കാർഡ് സ്വന്തമാക്കിയാൽ അവരുടെ വിസ അപേക്ഷ വേഗത്തിലാക്കാം.
  • വെടിനിർത്തൽ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്തിൽ നടപ്പാക്കിയ ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിക്കവെയാണ് സമാധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത മോദി എടുത്തുപറഞ്ഞത്.
  • 2024-ലെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനുശേഷം ബംഗ്ലാദേശ് ആദ്യമായി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു. അടുത്ത ദേശീയ തിരഞ്ഞെടുപ്പിന്റെ തീയതി ബംഗ്ലാദേശ് മുഖ്യ ഇലക്ഷൻ കമ്മിഷണർ എ.എം.എം. നാസിറുദ്ദീൻ വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ദേശീയചാനൽ വഴി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്
  • അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യയ്ക്കുമേല്‍ ഉയര്‍ന്ന തീരുവ ചുമത്തി മെക്‌സിക്കോയും. ഇന്ത്യയും ചൈനയും അടക്കമുള്ള വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയ്ക്കാണ് മെക്‌സിക്കോ 50 ശതമാനം വരെ തീരുവ ചുമത്തിയത്. ഇതിന് മെക്‌സിക്കോ സെനറ്റ് അംഗീകാരം നല്‍കിയതായും അന്താരാഷ്ട്ര വാര്‍ത്താ നല്‍കിയതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
  • പാകിസ്താന്റെ എഫ്-16 യുദ്ധവിമാനങ്ങള്‍ക്കുള്ള നൂതന സാങ്കേതികവിദ്യ പാകിസ്താന് കൈമാറുന്നതുമായി ബന്ധപ്പെട്ട് 686 മില്യണ്‍ ഡോളറിന്റെ (ഏകദേശം 6,100 കോടി രൂപ)ആയുധ കരാറിന് യുഎസ്എ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്.
  • ജഡ്ജിമാർ വ്യക്തിപരമായ കവചംതീർക്കാനോ വിമർശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള വാളായോ കോടതിയലക്ഷ്യ അധികാരത്തെ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ജഡ്ജിമാരെ ‘ഡോഗ് മാഫിയ’ എന്നുവിളിച്ച് അധിക്ഷേപിച്ച സ്ത്രീക്ക് ഒരാഴ്ച തടവുശിക്ഷ വിധിച്ച ബോംബെ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
  • ഗോവ നിശാക്ലബിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് മുങ്ങിയ ക്ലബ് ഉടമകൾ തായ്ലാൻഡിൽ അറസ്റ്റിൽ. സഹോദരന്മാരായ സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയുമാണ് പിടിയിലായത്. റോമിയോ ലെയ്നിലെ ബിർച്ച് ക്ലബിൽ ശനിയാഴ്ചയാണ് 25 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.
  • ലോക്‌സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കിയത് കടുത്ത പനി പോലും വകവെക്കാതെ. ലോക്‌സഭയില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അമിത് ഷായ്ക്ക് 102 ഡിഗ്രിയോളമായിരുന്നു പനി.
  • അരുണാചല്‍ പ്രദേശില്‍ വാഹനാപകടത്തില്‍ 22 തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്തോ-ചൈന അതിര്‍ത്തിയിലെ ഹയൂലിയാങ്-ചഗ്ലഗാം റോഡിലാണ് വാഹനാപകടമുണ്ടായത്അസമിലെ ടിന്‍സുകിയ ജില്ലയില്‍നിന്നുള്ള ദിവസക്കൂലിക്കാരായിരുന്നു
  • തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പോരാടാൻ ബംഗാൾ സ്ത്രീകളോട് അഭ്യർഥിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വ്യാഴാഴ്ച കൃഷ്ണനഗറിൽ നടന്ന പാർട്ടി റാലിയിലാണ് മമത ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.
  • സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെയാകും അവധിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ രണ്ട് ദിവസങ്ങള്‍ ഉള്‍പ്പെടെയാണ് അവധി.
  • വോട്ട് ചോരി’യില്‍ താന്‍ നടത്തിയ വാർത്താസമ്മേളനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ അമിത് ഷാ ഉപയോഗിച്ചത് മോശം ഭാഷയാണെന്നും അദ്ദേഹം മാനസികമായി സമ്മര്‍ദത്തിലാണെന്നും അതാണ് പാര്‍ലമെന്റില്‍ കണ്ടതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
  • ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന ജെഎന്‍യു മുന്‍ നേതാവ് ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഡിസംബര്‍ 16 മുതല്‍ 29 വരെയാണ് ഡല്‍ഹി കോടതി ഉമര്‍ ഖാലിദിന് ജാമ്യം അനുവദിച്ചത്.
  • ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാർ സംബന്ധിച്ച് അഭ്യൂഹങ്ങൾ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തി. വ്യാഴാഴ്ചയാണ് ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചത്
  • സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള മുൻഗണന പട്ടിക തയ്യാറാക്കി മുദ്ര വച്ച കവറിൽ കൈമാറാൻ ജസ്റ്റിസ് സുധാൻഷു ദുലിയയോട് സുപ്രീം കോടതി നിർദേശിച്ചു. അടുത്ത ബുധനാഴ്ച്ച വൈകീട്ടോടെ പട്ടിക കൈമാറാനാണ് നിർദേശം
  • യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിലെ ചില ഗുരുതരമായ പരാമർശങ്ങൾ കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി  നടപടിയിലേക്ക് സർക്കാർ കടക്കുന്നത്.
  • വ്യാജരേഖയുമായി ശബരിമലയിലും പരിസരങ്ങളിലും എത്തിയവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സേനകൾ. ഇതരസംസ്ഥാനക്കാർ ഉൾപ്പെടെ ഇത്തരത്തിൽ എത്തുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുമെന്ന് സംസ്ഥാന ഇന്റലിജൻസും രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു.
  • കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം പൂവത്തുംമൂടാണ് സംഭവം. പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ വീട്ടില്‍ ദേവദത്താണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍വീണത്. എന്നാല്‍, അഞ്ചുവയസ്സുകാരന്‍ കിണറ്റിലെ കയറില്‍ പിടിച്ചുകിടന്നു
  • കോട്ടയം പുതുപ്പള്ളിയിൽ പുരയിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂളിന് സമീപത്താണ് ദുരൂഹ സാഹചര്യത്തിൽ അസ്ഥികൂടം നാട്ടുകാർ കണ്ടെത്തിയത്
  • മലപ്പുറം: താനൂരില്‍ വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരിച്ചത്. താനാളൂര്‍.ഏഴാംവാർഡ് ഒകെ പാറ മദ്രസയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് വോട്ടുചെയ്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു.
  • കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള മറൈൻ നാവിഗേഷൻ ഉപദേശക സമിതി അംഗമായി ധീവരസഭ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. പൂന്തുറ ശ്രീകുമാറിനെ നിയമിച്ചു. രണ്ടു വർഷമാണ് കാലാവധി.
  • റഷ്യ – യുക്രൈന്‍ ആക്രമണങ്ങള്‍ക്കിടെ യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ 9 ചൊവ്വാഴ്ചയാണ് പാപ്പയുടെ വിശ്രമ വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗന്ധോൾഫോയിൽവെച്ചു കൂടിക്കാഴ്ച്ച നടത്തിയത്. യുക്രൈനിലെ യുദ്ധസാഹചര്യങ്ങളെ കുറിച്ചായിരിന്നു കൂടിക്കാഴ്ചയില്‍ ഉടനീളം ഇരുവരും സംസാരിച്ചത്.
     
    * എല്ലാ അംഗരാജ്യങ്ങളും മറ്റൊരു രാജ്യത്ത് നിയമപരമായി നടത്തുന്ന “സ്വവർഗ വിവാഹങ്ങൾ” അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്ന യൂറോപ്യൻ യൂണിയന്‍ കോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയന്റെ ബിഷപ്പ് കോൺഫറൻസുകളുടെ കമ്മീഷൻ (COMECE). വിധി ഒരു രാജ്യത്തിന്റെ സ്വന്തം നിയമവ്യവസ്ഥയ്ക്ക് കീഴിൽ സാധുതയുള്ളതല്ലെങ്കിൽപ്പോലും സ്വവര്‍ഗ്ഗ ബന്ധങ്ങളുടെ അംഗീകാരം നിർബന്ധമായതിനാൽ, ഈ വിധി ഓരോ രാജ്യത്തിന്റെയും നിയമപരമായ പരമാധികാരത്തെ സ്വാധീനിച്ചേക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി
  • യൂറോപ്പിൽ ക്രിസ്തീയതയുടെ പങ്കിനെ അംഗീകരിക്കേണ്ടതും ക്രിസ്തീയ വേരുകള്‍ കാത്തുസൂക്ഷിക്കേണ്ടതും അനിവാര്യമാണെന്നു ലെയോ പാപ്പ. ഡിസംബർ 10 ബുധനാഴ്ച യൂറോപ്യൻ പാർലമെന്റിലെ മധ്യ വലതുപക്ഷ രാഷ്ട്രീയ വിഭാഗമായി കണക്കാക്കപ്പെടുന്ന യാഥാസ്ഥിതിക, പുരോഗമന ഗ്രൂപ്പിൽനിന്നുള്ള പ്രതിനിധികൾക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിൽ സംസാരിക്കുകയായിരിന്നു പാപ്പ. യൂറോപ്പിന്റെ ക്രൈസ്തവ പാരമ്പര്യം ഉൾപ്പെടെയുള്ള പൈതൃകം ഉയർത്തിക്കാട്ടുന്നത്

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related