പ്രഭാത വാർത്തകൾ

Date:

  🗞🏵 പാലാ വിഷൻ  ന്യൂസ് 🗞🏵
ഒക്ടോബർ 20, 2023 ' വെള്ളി 1199 തുലാം 3

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.

വാർത്തകൾ

🗞🏵 ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രയേലിലെത്തി. ‘തീവ്രവാദമെന്ന തിന്‍മയ്‌ക്കെതിരേ ഇസ്രയേലിനൊപ്പം നില്‍ക്കും’ – വെള്ളിയാഴ്ച ടെല്‍ അവീവിലെത്തിയതിന് തൊട്ടുപിന്നാലെ ഋഷി സുനക് എക്‌സില്‍ കുറിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയുംസന്ദര്‍ശനം.

🗞🏵 കാലവര്‍ഷം രാജ്യത്തുനിന്ന് വ്യാഴാഴ്ച പൂര്‍ണമായി പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും തുടക്കം ദുര്‍ബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🗞🏵 ഇടുക്കിയില്‍ 229.76 ഏക്കര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചതായി റവന്യൂ വകുപ്പ്. ദേവികുളം താലൂക്കില്‍ ആനവിരട്ടി വില്ലേജില്‍ അനധികൃതമായി കൈവശം വച്ചിരുന്ന 224.21 ഏക്കര്‍ സ്ഥലവും അതിലെ കെട്ടിടവും ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏറ്റെടുത്തു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസില്‍ സര്‍ക്കാരിന് അനുകൂലമായ വിധി ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.
 
🗞🏵 പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തിയതായി  എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി അറിയിച്ചത്. പലസ്തീൻ ജനങ്ങൾക്ക് സഹായം നൽകുന്നത് തുടരും. പ്രദേശത്ത് നിലനിൽക്കുന്ന ഭീകരവാദം, അക്രമം, അരക്ഷിതാവസ്ഥ തുടങ്ങിയവയിൽ ആശങ്കയുണ്ട്. ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘനാളായുള്ള നിലപാട് ആവർത്തിച്ച് വ്യക്തമാക്കി.’’– മോദി കുറിച്ചു.  

🗞🏵 കിടത്തി ചികിത്സ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോളിസി ഉടമക്ക് ഇൻഷുറൻസ് നിഷേധിക്കാനാകില്ലെന്ന് ഉപഭോക്തൃ കോടതി. ആധുനിക ചികിത്സാ സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ ഇൻഷുറൻസ് പരീരക്ഷയ്ക്ക് 24 മണിക്കൂർ ആശുപത്രിവാസം വേണം എന്നത് നിർബന്ധമല്ല. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാകുമെന്നും കോടതി ഉത്തരവിട്ടു. മരട് സ്വദേശി ജോൺ മിൽട്ടൺ നൽകിയ ഹർജിയിലാണ് ഉത്തരവ്. ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ 30 ദിവസത്തിനകം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് കോടതി നിര്‍ദേശിച്ചു. 

🗞🏵 സോഷ്യൽ മീഡിയ ലിങ്കുക ളിലും ആപ്പുകളിലും അനാവശ്യമായ തല വയ്ക്കുന്നതുവഴി വലിയ സാമ്പത്തിക തട്ടി പ്പിന് മലയാളികൾ ഇരയാകുന്നതായി കണക്കുകൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് തട്ടി പ്പിനിരയാകുന്നവരുടെ എണ്ണം ഇരട്ടിയായി വർധിച്ചതായി സൈബർ സെല്ലിൽ ലഭിക്കു ന്ന പരാതികളിൽ നിന്നു വ്യക്തമാകുന്നു. ‘ ലോൺ ആപ്പ്, ഓ ൺലൈൻ ജോബ്, ബാങ്ക് അക്കൗണ്ട് കൈ വശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അഭ്യസ്ത വിദ്യരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്.


 
🗞🏵 കൈതോലപ്പായ വിവാദ ക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. ഉന്നത സിപിഎം നേതാവ് രണ്ടര ക്കോടി രൂപ കടത്തിയെന്ന് ദേശാഭിമാനി മു ൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധര ന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തി ലുള്ള കേസാണ് പൊലീസ് അവസാനിപ്പി ച്ചത്.

🗞🏵 വരുന്ന നിയമസഭാ തെര ഞെഞ്ഞെടുപ്പിലും താൻ തന്നെ കോൺഗ്രസി ന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് സൂചന നൽകി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. തനിക്ക് മുഖ്യമന്ത്രി പദം ഒഴിയാൻ താൽപ ര്യമുണ്ടെങ്കിലും ഈ പദവി തന്നെ വിട്ടു പോകുന്നില്ലെന്നും ഇനി പോകാൻ സാധ്യ തയില്ലെന്നും ഗെലോട്ട് പറഞ്ഞു.
 
🗞🏵 കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപി എം നേതാവ് പി.ആർ. അരവിന്ദാക്ഷനെതി രേ ശബ്ദരേഖയുമായി ഇഡി.തട്ടിപ്പിൽ അരവിന്ദാക്ഷന്റെ നേരിട്ടുള്ള പങ്ക് തെളിയിക്കുന്നതാണ് ശബ്ദരേഖയെന്ന് ഇ ഡി കോടതിയിൽ പറഞ്ഞു.ഈ സാഹചര്യത്തിൽ, രേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ കോടതി ഇഡിക്ക് നിർദേശം നൽകി. അരവിന്ദാക്ഷന്റെ ജാമ്യ ഹർജിയിൽ ഈ മാസം 25ന് ഉത്തരവുണ്ടാകും.

🗞🏵 ഇസ്രയേൽ– ഹമാസ് യുദ്ധം കനക്കുമെന്ന പേടി ഇന്നലെയും വിപണികളിൽ ശക്തമായി. ഓഹരി വിപണിയിൽ വലിയതോതിൽ വിൽപന സമ്മർദം നേരിട്ടു. സെൻസെക്സ് 551 പോയിന്റും നിഫ്റ്റി 140 പോയിന്റും ഇടിഞ്ഞു. നിക്ഷേപകർക്ക് ഇന്നലെ മാത്രം 2.4 ലക്ഷം കോടി രൂപയുടെ നഷ്ടം നേരിട്ടു. യുദ്ധഭീതിക്കൊപ്പം കമ്പനികളുടെ രണ്ടാംപാദഫലങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
 
🗞🏵 കേരളത്തിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് മാത്രമായുള്ള ആദ്യ വ്യവസായ പാർക്ക് ഇടുക്കി ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ ആദ്യ ആധുനിക വ്യവസായ പാർക്ക് കൂടിയാണിത്. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉത്പാദനവും വിപണനവും ലക്ഷ്യമിട്ടുകൊണ്ട് 20 ഏക്കറിൽ ആരംഭിച്ച കിൻഫ്ര സ്‌പൈസസ് പാർക്കിന്റെ ആദ്യഘട്ടത്തിന് പുറമെ രണ്ടാം ഘട്ടവും വളരെ പെട്ടെന്ന് നിർമ്മാണം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

🗞🏵 മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ഫിൻലൻഡ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അന്ന മജാ ഹെന്റിക്‌സനും അക്കാദമിക വിദഗ്ദ്ധന്മാർ ഉൾപ്പെടുന്ന സംഘവും. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി സഹകരിക്കുന്നത് സംബന്ധിച്ച് തുടർ ചർച്ചക്കായാണ് ഇവർ കേരളത്തിലെത്തിയത്. ഫിൻലൻഡ് അംബാസിഡർ, കോൺസുലേറ്റ് ജനറൽ, വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷടാവ്, ഫിൻലൻഡ് പ്രൈമറി വിദ്യാഭ്യാസ ഡയറക്ടർ, വിദേശകാര്യ മന്ത്രാലയ ഡയറക്ടർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

🗞🏵 ചക്ക ഉൽപ്പന്നങ്ങളുടെ സംരംഭകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിന് വിവിധ സേവനങ്ങൾ നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. നമ്മുടെ നാട്ടിലെ ചക്കയ്ക്കും ചക്ക ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്. നമ്മുടെ കാലാവസ്ഥയും, മണ്ണും, ഭൂപ്രകൃതിയും അതിന് കൂടുതൽ സാധ്യത നൽകുന്നു. കൂടുതൽ ഇടങ്ങളിൽ പഴവർഗ്ഗ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നയപരമായ തീരുമാനങ്ങൾ സർക്കാർ കൈക്കൊള്ളുകയാണെന്നും മന്ത്രി പറഞ്ഞു.

🗞🏵 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് ഇന്നലെ കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5570 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മെയ് 5 നാണു മുൻപ് സ്വർണവില ഏറ്റവും ഉയരത്തിലെത്തിയത്. 45760 രൂപയായിരുന്നു പവന്റെ വില.

🗞🏵 സിക്കിം മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവർ ഇനിയും ആ ദുരിതത്തിൽ നിന്നും കരകയറിയിട്ടില്ല. ലാൽ ബസാറിൽ താമസിച്ചിരുന്ന ശ്യാം ബാബു പ്രസാദിന് വെള്ളപ്പൊക്കത്തിൽ നഷ്ടമായത് സ്വന്തം ഭാര്യയെ ആണ്. ആ ദിവസത്തെ കുറിച്ചുള്ള നടുക്കുന്ന ഓർമയിലാണ് യുവാവ്. ടീസ്റ്റ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തിരക്കേറിയ മാർക്കറ്റ് ഏരിയയായ ലാൽ ബസാറിലാണ് ശ്യാമും കുടുംബവും താമസിച്ചിരുന്നത്.
 
🗞🏵 നാല് ഇന്ത്യക്കാർ ഗാസയിൽ കുടുങ്ങി കിടക്കുന്നെന്നും നിലവിൽ ഉടനെ ഇവരെ ഒഴിപ്പിക്കാൻ കഴിയുന്ന സാഹചര്യമില്ലെന്നും കേന്ദ്രം. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആണ് ഇക്കാര്യം അറിയിച്ചത്. അനുകൂലമായ ആദ്യ അവസരത്തില്‍തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ – ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

🗞🏵 22 പെൺകുട്ടികളെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ മദ്രസകൾക്ക് മേൽ ബുൾഡോസർ നടപടി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ, ഉദ്ദം സിംഗ് നഗർ ജില്ലയിലെ മൂന്ന് അനധികൃത മദ്രസകൾ ഭരണകൂടം പൊളിച്ചു നീക്കി . കിച്ച പുൽഭട്ടയ്‌ക്ക് സമീപമുള്ള മദ്രസയിൽ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ 22 പെൺകുട്ടികളെ മോചിപ്പിച്ച് രക്ഷിതാക്കൾക്ക് കൈമാറിയിരുന്നു .
 
🗞🏵 ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രധാന പ്രതിയായ ഗൗസ് മുഹമ്മദിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് പോലീസ് അറിയിച്ചു.
നിലവിൽ അജ്‌മേറിലെ അതീവ സുരക്ഷാ ജയിലിലാണ് ഗൗസ് മുഹമ്മദ് ഉള്ളത്.

🗞🏵 ഗാസയിലെ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ നിഷേധിക്കുന്നത് മനുഷ്യത്വരഹിതമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹമാസ് ആക്രമണം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലും പലസ്തീനും തമ്മിലുള്ള ആവർത്തിക്കുന്ന സംഘർഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🗞🏵 സിപിഎം പ്രവർത്തകനായ ചമ്പാട്ട് ചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ട ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു. പന്ന്യന്നൂർ സ്വദേശികളായ എട്ട് ബിജെപി പ്രവർത്തകരെയാണ് വെറുതെ വിട്ടത്. 2009 മാർച്ച്‌ 12 നാണ് ചന്ദ്രനെ വീട്ടിൽ കയറി വെട്ടികൊന്നത്. തുടർന്ന് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഇവരെയാണ് ഇപ്പോൾ കോടതി വെറുതെ വിട്ടത്.

🗞🏵 കോഴിക്കോട് നിപ സ്ഥിരീകരിച്ചിരുന്ന പ്രദേശങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു. കോഴിക്കോട് മരുതോങ്കരയിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ വൈറസ് ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു.

🗞🏵 കാ​ഞ്ഞ​ങ്ങാ​ട് യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ബൈ​ക്ക് ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ ഒ​രു പ്ര​തി പൊലീസ് അ​റ​സ്റ്റി​ൽ. പ​ട​ന്ന​ക്കാ​ട് ക​രു​വ​ള​ത്തെ നാ​സ​റി​നെ(24)യാ​ണ് അറസ്റ്റ് ചെയ്തത്. ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 14-ന് ​രാ​ത്രി 10.45-നാ​ണ് സം​ഭ​വം.

🗞🏵 പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുന്‍ ഭവനത്തില്‍ മിഥുനെ(26)യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കുട്ടിക്ക് ലീഗല്‍ സര്‍വീസസ് അതോറിട്ടി നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശത്തിലുണ്ട്. ആറ് വയസുകാരിയായ പെൺകുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്. 2021 നവംബര്‍ 30-നായിരുന്നു കേസിനാസ്പദമായ സംഭവം.

🗞🏵 സ്കൂൾ വിദ്യാർഥിനിയെ ബസിൽ നിന്ന് പുറത്തേക്കു പിടിച്ചു തള്ളി യെന്ന പരാതിയിൽ സ്വകാര്യ ബസിന്റെ ഫി റ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. കരുനാഗപ്പള്ളി – ഇളമ്പള്ളൂർ റൂട്ടിൽ സർവീ സ് നടത്തുന്ന രാജ എന്ന ബസിനെതിരെ യാണ് കരുനാഗപ്പള്ളി ജോയിന്റ് ആർടിഒ ന ടപടി സ്വീകരിച്ചത്. കഴിഞ്ഞ 12ന് വെളുത്തമണൽ ജംഗ്ഷനു സമീപമാണ് സംഭവം നടന്നത്.

🗞🏵 ഹമാസിന്റെ ആക്രമണത്തെ തുടർന്നു ഒക്ടോബർ ഏഴ് മുതൽ ഗാസയി ൽ  3,785 പലസ്തീനികൾ കൊല്ലപ്പെട്ടു. 12,493 പേർക്ക് പരിക്കേൽക്കുകയും ചെയ്ത തായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 1,524 കുട്ടികളും 1,000 സ്ത്രീകളുമാണെന്ന് മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പറഞ്ഞു.
 
🗞🏵 തീവ്രവാദികള്‍ ബന്ദിയാക്കിവെച്ചിരിക്കുന്ന ഇസ്രായേലി കുട്ടികളെ മോചിപ്പിച്ചാല്‍ താന്‍ ഹമാസിന്റെ ബന്ദിയാകുവാന്‍ തയാറാണെന്ന് വിശുദ്ധ നാട്ടിലെ ലത്തീന്‍ കത്തോലിക്കരുടെ തലവനും ജെറുസലേമിലെ പാത്രിയാര്‍ക്കീസുമായ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല. ഹമാസ് ഭീകരര്‍ ബന്ദിയാക്കിവെച്ചിരിക്കുന്ന ഇസ്രായേലി കുട്ടികളെ തിരികെ കൊണ്ടുവരുവാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

🗞🏵 നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം വീട്ടുതടങ്കലിലാക്കിയ എട്ടു കത്തോലിക്ക വൈദികരെ കൊടിയ മര്‍ദ്ദനങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച എല്‍ ചിപ്പോട്ടെ ജയിലിലേക്ക് മാറ്റി. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭയ്ക്കെതിരായ അടിച്ചമര്‍ത്തല്‍ വീണ്ടും ശക്തിപ്പെടുത്തിയതിന്റെ സൂചനയായിട്ടാണ് ഒക്ടോബര്‍ 15-ലെ നടപടിയെ നിരീക്ഷിച്ചു വരുന്നത്. ഔര്‍ ലേഡി ഓഫ് ഫാത്തിമാ നാഷണല്‍ സെമിനാരിയില്‍ വീട്ടുതടങ്കലിലായിരുന്ന വൈദികരെയാണ് എല്‍ ചിപ്പോട്ടെ ജയിലിലേക്ക് മാറ്റിയത്.

🗞🏵 ജാര്‍ഖണ്ഡിന്റെ രണ്ടാം തലസ്ഥാനം എന്നറിയപ്പെടുന്ന ഡുംകായില്‍ നാലു ദിവസങ്ങളായി നടന്നുകൊണ്ടിരുന്ന ബേസിക് എക്ലേസ്യല്‍ കമ്മ്യൂണിറ്റീസ് (ബി.ഇ.സി) സിനഡ് കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നടന്ന ബൈബിള്‍ പ്രദിക്ഷണം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒക്ടോബര്‍ 15ന് നടന്ന പ്രദിക്ഷണത്തില്‍ ഹൈന്ദവര്‍ അടക്കം ഇരുപത്തിഅയ്യായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. പരമ്പരാഗത സാന്താളി വേഷം ധരിച്ച വിശ്വാസികള്‍ നൃത്തവും, പാട്ടുമായിട്ടാണ് പ്രദിക്ഷിണത്തില്‍ പങ്കെടുത്തത്. മനോഹരമായി അലങ്കരിച്ച വാഹനത്തില്‍ ബൈബിളും പ്രദര്‍ശിപ്പിച്ചിരുന്നു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘ബൈഡന് നേരെയോ കമലയ്ക്ക് നേരെയോ കൊലപാതക ശ്രമമില്ല’: എലോൺ മസ്ക്

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ പ്രതികരിച്ച്...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ കേരളത്തിന് നിർദേശം

റേഷൻ കാർഡ് മസ്റ്ററിങ് ഒന്നര മാസത്തിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിന് കേന്ദ്രത്തിന്റെ...

മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന്...

ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്

സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് ഉത്രാടം വരെയുള്ള ഒന്‍പത്...