🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഒക്ടോബർ 18, 2023 ‘ ബുധൻ 1199 കന്നി 31
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹര്‍ജികള്‍ തള്ളി. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹര്‍ജിയില്‍ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പറഞ്ഞത്. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.
🗞🏵 ജമ്മുകാഷ്മീരിലെ അരണിയ സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈനികർ. വെടിവയ്പ്പിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സി(ബിഎ സ്എഫ്)ലെ രണ്ടു ജവാന്മാർക്ക് പരിക്കേറ്റു. ബിഎസ്എഫ് തിരിച്ചടിച്ചതായാണ് വിവരം. 2021 ഫെബ്രുവരിയിൽ ഇന്ത്യയും പാകി സ്ഥാൻ സൈന്യവും തമ്മിലുള്ള വെടിനിർ ത്തൽ ധാരണയ്ക്ക് ശേഷം കരാർ ലംഘി ക്കുന്ന ആദ്യത്തെ പ്രധാന സംഭവമാണിത്. വിഷയവുമായി ബന്ധപ്പെട്ട് ബിഎസ്എഫ് ഇതുവരെയും ഔദ്യോഗിക പ്രതികരണം ന ടത്തിയിട്ടില്ല.
🗞🏵 രണ്ടരവയസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ഒഡീഷ സ്വദേശി പിടിയിൽ. എറണാകുളം പെരുമ്പാവൂരിനടുത്ത് വെങ്ങോല പൂണൂരിൽ നിന്നാണ് അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നത്.സംഭവത്തിൽ ഒഡീഷ ഫുൾവാനി സ്വജേശി സിമാചൽ ബിഷോയിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് പോകുമ്പോൾ പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ ബഹളം വെക്കുകയായിരുന്നു.
🗞🏵 സ്വവർഗ വിവാഹം രാജ്യത്ത് നിയ പരമാക്കാതിരുന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് കെസിബിസി പ്രോ ലൈഫ് സമിതി. വിവാഹം എന്നത് സ്ത്രീ യും പുരുഷനും ചേർന്ന് നടത്തേണ്ട കർമാ നുഷ്ഠാനമാണെന്നിരിക്കെ ഒരേ വർഗത്തി ൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹ മായി വിശേഷിപ്പിക്കുന്നത് യാതൊരു തര ത്തിലും അംഗീകരിക്കാവുന്നതല്ലെന്ന് സമി തി വിലയിരുത്തി.
🗞🏵 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർപട്ടികയിൽ 2,68,51,297 വോട്ടർമാരാണുള്ളത്. ഇതിൽ 1,27,26,359 പുരുഷൻമാരും 1,41,24,700 സ്ത്രീകളും 238 ട്രാൻസ്‌ജെൻഡർകളുമാണുള്ളത്. സംക്ഷിപ്ത പുതുക്കലിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ അനർഹരായ 8,76,879 വോട്ടർമാരെ ഒഴിവാക്കിയും പുതിയതായി പേര് ചേർക്കുന്നതിന് അപേക്ഷിച്ച 57640 പേരെ ഉൾപ്പെടുത്തിയുമാണ് അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്.
🗞🏵 നടൻ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് മരണം. 71 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
🗞🏵 20 എം.എല്‍.എമാരുമായി മൈസുരുവിലേക്ക് പോകാനുള്ള മന്ത്രിയുടെ നീക്കത്തിന് പിന്നാലെ കര്‍ണാടകയില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍. പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് ജാര്‍ക്കിഹോളി കിത്തൂര്‍, മധ്യ കര്‍ണാടക മേഖലയില്‍നിന്നുള്ള എം.എല്‍.എമാരുമായി കൂട്ടത്തോടെ ബസില്‍ മൈസുരുവിലേക്ക് പോകാന്‍ പോകാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഹൈക്കമാന്‍ഡ് ഇടപ്പെട്ടതിനെത്തുടര്‍ന്ന് യാത്ര ഉപേക്ഷിച്ചു.
🗞🏵2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയോ മുൻ അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധിയെയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നാമനിർദേശം ചെയ്തേക്കാമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ.
🗞🏵 തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് സ്ത്രീകളുൾപ്പെടെ 11 പേർ മരിച്ചു. അടുത്തടുത്തായ രണ്ട് സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. 2 പേർക്ക് പരുക്കേറ്റു. ശിവകാശിക്ക് സമീപമാണ് ആദ്യസ്ഫോടനമുണ്ടായത്. മിനിട്ടുകൾക്ക് ശേഷം കമ്മപട്ടി ഗ്രാമത്തിലും സ്ഫോടനമുണ്ടായി.
🗞🏵 ഹമാസിന്റെ കേന്ദ്രങ്ങളിൽ കടന്നുകയറി ആക്രമണം നടത്താൻ ഇസ്രയേൽ സജ്ജമായിരിക്കുന്നുവെന്ന് റിപ്പോർട്ട്. വിദേശികൾ ഉൾപ്പെടെ 199 പേരെയാണ് ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയത്. കരയിലൂടെയുള്ള ആക്രമണത്തിന് എല്ലാം സജ്ജമാക്കിയെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് ഡൽഹിയിലെ ഇസ്രയേലി എംബസ്സിയിലെ മുതിർന്ന നയതന്ത്രജ്ഞൻ വെളിപ്പെടുത്തി
🗞🏵 മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അടുത്ത മാസം കുറ്റപത്രം സമർപ്പിക്കും. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി. മോൺസൺ മാവുങ്കൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐ ജി ലക്ഷ്മണ, എബിൻ എബ്രഹാം, എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്പി സന്തോഷ് എന്നിങ്ങനെ ഏഴ് പ്രതികൾ ആണ് കേസില്‍ ഉള്ളത്.
🗞🏵 ഭാര്യയ്ക്ക് എതിരെ ക്രൂരത എന്ന കുറ്റം നിലനില്‍ക്കണമെങ്കില്‍ നിയമ സാധുതയുള്ള വിവാഹം ആവശ്യമാണെന്ന് ഹൈക്കോടതി ഒരുമിച്ചു ജീവിക്കാമെന്നു പരസ്പരം ഉടമ്പടിയുണ്ടാക്കി ജീവിക്കുന്നവരെ ഭാര്യാ-ഭര്‍ത്താക്കന്മാരായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സോഫി തോമസാണ് വിധി പുറപ്പെടുവിച്ചത്.
🗞🏵 മുന്‍ മന്ത്രി എം.എം മണി ഇടുക്കി കുട്ടാറില്‍ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ സ്വാഗതം ചെയ്തതത് ആളൊഴിഞ്ഞ കസേരകള്‍. ഉദ്ഘാടനത്തിന് ആളുകള്‍ എത്താത്തതില്‍ കുപിതനായ മണി പഞ്ചായത്ത് പ്രസിഡന്റിനെ ശകാരിച്ചു. കരുണാപുരം പഞ്ചായത്തിന്റെ ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം.
🗞🏵 സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ തീവ്ര ന്യൂനമര്‍ദ്ദ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് രംഗത്ത്. ഈ മാസം 21 ന് മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ചക്രവാതചുഴി തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
🗞🏵 സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ പേര് മാറ്റാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കായിക മേളയെ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന് പേര് മാറ്റാനാണ് പദ്ധതി. സ്‌കൂള്‍ ഒളിമ്പിക്‌സെന്ന പേര് അടുത്ത വര്‍ഷം മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കായിക മേളയെ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന് പേര് മാറ്റുന്നതോടെ അടുത്ത വര്‍ഷം മുതല്‍ മത്സരയിനങ്ങളില്‍ ഗെയിംസ് ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
🗞🏵 മധ്യപ്രദേശിൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടന പത്രിക അധ്യക്ഷൻ കമൽനാഥ് പുറത്തിറക്കി. സംസ്ഥാനത്തിന് സ്വന്തമായി ഐപിഎൽ ടീം രൂപീകരണവും മധ്യപ്രദേശിലെ എല്ലാ ആളുകൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും, ഒബിസി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണവും കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
🗞🏵 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി സിനിമാ താരങ്ങൾ. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം അല്ലു അർജുൻ (പുഷ്പ) ഏറ്റുവാങ്ങി. മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ആലിയ ഭട്ട് (ഗംഗുഭായ് കത്ത്യാവാടി), കൃതി സനോൺ (മിമി) എന്നിവരും ഏറ്റുവാങ്ങി. മലയാളത്തിൽ നിന്നും ‘ഹോം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസ് പ്രത്യേകം പുരസ്‌കാരം സ്വീകരിച്ചു.
🗞🏵 തമിഴ്നാട് വിരുദുനഗര്‍ ജില്ലയിലെ ശിവകാശിയില്‍ രണ്ട് പടക്ക നിര്‍മാണ ശാലകളിലുണ്ടായ സ്ഫോടനത്തില്‍ മരണം പതിമൂന്ന് ആയി. ശിവകാശിയിലെ കിച്ചനായകംപട്ടിയിലെയും രംഗപാളയയിലെയും രണ്ടു പടക്ക നിര്‍മാണശാലകളിലാണ് അപകടമുണ്ടായത്. കിച്ചനായകംപട്ടിയില്‍ ഒരാളും രംഗപാളയത്ത് 12പേരുമാണ് മരിച്ചത്. പടക്കങ്ങള്‍ പൊട്ടിച്ച് പരിശോധിക്കുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്.
🗞🏵 ഇന്ത്യന്‍ ബഹിരാകാശ പദ്ധതിക്കായി വലിയ ലക്ഷ്യങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2035നകം ഇന്ത്യ സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണമെന്നും 2040 തോടെ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കണമെന്നും നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. ചൊവ്വയിലേക്കും ശുക്രനിലേക്കും ദൗത്യങ്ങള്‍ അയക്കണമെന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. മുന്നോട്ടുള്ള യാത്രക്കായി പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കാനാണ് ഇസ്രൊയ്ക്ക് നിര്‍ദ്ദേശം. ഗഗന്‍യാന്‍ പദ്ധതി അവലോകന യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.
🗞🏵 സ്വര്‍വര്‍ഗ വിവാഹം സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി. അതേസമയം, സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ഹര്‍ജിയിലുള്ള തന്റെ പ്രത്യേക വിധിപ്രസ്താവത്തിലാണ് ചീഫ് ജസ്റ്റിസ്, സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കാനുള്ള അവകാശമുണ്ടെന്നു വ്യക്തമാക്കിയത്.
🗞🏵 മയക്കുമരുന്നു രാജാവ് അലി അഗ്സർ ഷിറാസിയെ അറസ്റ്റ് ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. മുംബൈ കേന്ദ്രീകരിച്ച് വലിയ മയക്കു മരുന്ന് റാക്കറ്റാണ് ഷിറാസിയുടെ കീഴിലുള്ളത്.
🗞🏵 ബിജെപി എംപി നിഷികാന്ത് ദുബെയ്ക്ക് എതിരെ വക്കീൽ നോട്ടീസ് അയച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ദുബെയുടെ ആരോപണത്തെ തുടർന്നാണ് നോട്ടീസ്. നിഷികാന്ത് ദുബെയുടെ അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിക്കും മഹുവ മൊയ്ത്ര വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്
🗞🏵 തമിഴ്നാട്ടില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ഒക്ടോബര്‍ 22, 29 തിയതികളില്‍ തമിഴ്നാട്ടിലുടനീളം 35 സ്ഥലങ്ങളില്‍ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകള്‍ നടത്താനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
🗞🏵 കെഎസ്ആർടിസി ബസിന് തീപിടിച്ചു. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
🗞🏵 അടിവസ്ത്രത്തിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മുക്കം സ്വദേശി കെകെ ഷർഹാനാണ് പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 93 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത്.
🗞🏵 ഗർഭസ്ഥ ശിശുവിന് ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങളുള്ളതിനാൽ 24 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി. കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗർഭഛിദ്രത്തിന് അനുമതി തേടി എറണാകുളം വൈപ്പിൻ സ്വദേശിനിയും ഭർത്താവും നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് അനുമതി നൽകിയത്.
🗞🏵 ബെൽജിയത്തിന്റെ അതിർത്തിയോട് ചേർന്ന് വടക്കൻ ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന അരാസിലെ ഗാംബെറ്റ ഹൈസ്‌കൂളിൽ ഇസ്ലാമിക തീവ്രവാദി അധ്യാപകനെ കൊലപ്പെടുത്തിയതില്‍ കത്തോലിക്ക മെത്രാന്‍ നടുക്കം രേഖപ്പെടുത്തി. അരാസിലെ ബിഷപ്പ് ഒലിവിയർ ലെബോർഗ്നെയാണ് അധ്യാപകന്റെ കൊലപാതകത്തെയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റ തീവ്രവാദി ആക്രമണത്തെയും അപലപിച്ചു രംഗത്ത് വന്നിരിക്കുന്നത്. ഒക്‌ടോബർ 13-ന് നടന്ന ദുരന്ത വാർത്ത നടുക്കത്തോടെയാണ് കേട്ടതെന്നും അക്രമം ഒരിക്കലും ദൈവത്തിൽ നിന്നുള്ളതല്ലായെന്നും ബിഷപ്പ് പറഞ്ഞു.
🗞🏵 അമേരിക്കയിലെ ടെന്നസ്സിയിലെ സ്വകാര്യ ക്രിസ്ത്യന്‍ ലിബറല്‍ ആര്‍ട്സ് സര്‍വ്വകലാശാലയായ മില്ലിഗണ്‍ സര്‍വ്വകലാശാലക്ക് ജീവകാരുണ്യ ഫൗണ്ടേഷനായ ലില്ലി എന്‍ഡോവ്മെന്റ് പന്ത്രണ്ട് ലക്ഷം ഡോളറിന്റെ ഗ്രാന്റ് അനുവദിച്ചു. ഫലപ്രദമായ സുവിശേഷ പ്രഘോഷണത്തിനും, വികസനത്തിനും വേണ്ടിയാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം, വിദ്യാഭ്യാസം, സാമുദായിക വികസനം എന്നിവക്ക് വേണ്ടി നിലകൊള്ളുന്ന സ്വകാര്യ ജീവകാരുണ്യ ഫൗണ്ടേഷനാണ് ലില്ലി എന്‍ഡോവ്മെന്റ്.
🗞🏵 ബഹ്‌റൈന്‍ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേല്‍- പാലസ്തീന്‍ പ്രശ്നം രൂക്ഷമായിരിക്കെയാണ് സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ബഹ്‌റൈനും വത്തിക്കാനും തമ്മിലുള്ള അടുത്ത ഉഭയകക്ഷി ബന്ധം, സംയുക്ത സഹകരണം, സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം, സംഭാഷണം, ജനങ്ങൾക്കിടയിൽ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തുവെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 30 മിനിറ്റോളം നീണ്ടു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision