🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മാർച്ച് 15 , 2023 ബുധൻ 1198 മീനം 1
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
വാർത്തകൾ
🗞🏵 രാജ്യത്ത് പലയിടങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന പനി, ചുമ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവയ്ക്ക് പിന്നിൽ H3N2 ഇൻഫ്ളുവൻസ വൈറസ് ആണെന്ന് ഐ.സി.എം.ആർ. കേരളത്തിലെ H3N2 കേസുകളുടെ എണ്ണം പതിമൂന്ന് ആയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്യുന്നു.
🗞🏵 ബ്രഹ്മപുരത്തെ തീയും പുകയും ശമിച്ചെങ്കിലും ഒരാഴ്ച കൂടി നിരീക്ഷണം തുടരുമെന്ന് അഗ്നിശമനസേന. മാലിന്യത്തിനടയിൽ നിന്നും വീണ്ടും തീപിടിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിരീക്ഷണം തുടരുന്നുണ്ടെന്നും ഇതിനായി ഏതാനും യൂണിറ്റുകൾ പ്ലാന്റിൽ തുടരുമെന്നും ജില്ലാ ഫയർ ഓഫീസർ ഹരികുമാർ വ്യക്തമാക്കി.
🗞🏵 സർക്കാർ-ഗവർണർ പോരിനിടെ രാഷ്ട്രപതിക്കൊപ്പം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വിരുന്നിനു വിളിച്ച് ഗവർണറുടെ നയതന്ത്രം. രാഷ്ട്രപതിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന ദ്രൗപതി മുർമുവിന്റെ ബഹുമാനാർഥമാണ് ഗവർണറുടെ വിരുന്ന്. വിരുന്നുനയതന്ത്രത്തിന്റെ ഫലമായി പോരിന് എരിവുകുറയുമോയെന്ന ചോദ്യത്തിൽ കൗതുകമുണ്ട്.
🗞🏵 ഇരുപക്ഷത്തും കനത്ത നാശമുണ്ടാക്കി കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് പ്രവിശ്യാപട്ടണമായ ബഹ്‌മുതിൽ രൂക്ഷയുദ്ധം തുടരുന്നു. കൂടുതൽ സൈനികർക്കു പുറമേ ജയിലുകളിൽനിന്നുള്ള സ്ത്രീതടവുകാരെയും റഷ്യ യുദ്ധഭൂമിയിലേക്ക് അയയ്ക്കുന്നതായി റിപ്പോർട്ടുണ്ട്. സ്ത്രീതടവുകാരുമായുള്ള ട്രെയിൻ കഴിഞ്ഞയാഴ്ച ഡോണെറ്റ്സ്ക് മേഖലയിലേക്കു പുറപ്പെട്ടതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയവും റഷ്യയിലെ തടവുകാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയും വെളിപ്പെടുത്തി.
🗞🏵 ബ്ലൂ ടിക് വെരിഫിക്കേഷന്റെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നനും പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ വെബ്‌സൈറ്റുകൾ ഫേസ്ബുക് ഉപഭോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ് സെഷൻ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയിൽ നിർമിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാൽ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ/ പേജുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
🗞🏵 പോലീസിന് വേണ്ടി പുതുതായി വാങ്ങിയ 333 വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഉച്ചയ്ക്ക് 12.30 ന് തൈക്കാട് പോലീസ് മൈതാനത്താണ് ചടങ്ങ്. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
🗞🏵 പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ വീണ്ടും പോലീസ് നീക്കം. ഇസ്ലമാബാദ് പോലീസ് ഇമ്രാൻ ഖാന്റെ ലഹോറിലെ വസതിക്കു സമീപമെത്തി. പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) ചെയർമാനായ ഇമ്രാന്റെ വസതിക്ക് പുറത്ത് കവചിത പോലീസ് വാഹനങ്ങൾ എത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
🗞🏵 ദക്ഷിണ കിഴക്കൻ ആഫ്രിക്കയിലെ മലാവിയിലും മൊസാംബിക്കിലും വീശിയടിച്ച ഫ്രെഡി ചുഴലിക്കാറ്റിൽപ്പെട്ട് നൂറിലേറെ പേർ മരിച്ചു. മണ്ണിടിച്ചലിൽപ്പെട്ട് 134 പേരെ കാണാതായി. 16 പേർക്ക് പരിക്കേറ്റു. ഫെബ്രുവരിയിൽ നാശം വിതച്ച ഫ്രെഡി ചുഴലിക്കാറ്റിന്റെ രണ്ടാം തരംഗമാണ് മേഖലയെ ദുരിതത്തിലാക്കിയത്. ഇരു രാജ്യങ്ങളിലും കടുത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്
🗞🏵 ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസിൽ വീണ്ടും കൂട്ടപിരിച്ചുവിടലിന് കളമൊരുങ്ങുന്നു. 10,000 ജീവനക്കാരെ പിരിച്ചുവിടുമെന്നും 5,000 ഒഴിവുകളിൽ പുതുതായി നിയമനം നടത്തില്ലെന്നുമാണ് കമ്പനി അറിയിച്ചത്.
നാല് മാസം മുമ്പ് 11,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഈ നടപടി.
🗞🏵 ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പരിശോധിച്ചുവരികയാണെന്നും നിയമനകാര്യത്തിൽ ഒരാഴ്ചക്കകം തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. 1996 ഫെബ്രുവരി മുതൽ ബാക്ക് ലോഗ് കണക്കാക്കി റോസ്റ്റർ തയാറാക്കി സമന്വയ പോർട്ടലിൽ രേഖപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഭിന്നശേഷി സംവരണം പാലിക്കുന്നതുമായി ബന്ധപ്പെട്ട് റോസ്റ്റർ തയാറാക്കി നിയമനം നടത്തുന്ന മുറയ്ക്ക് അർഹമായ നിയമനങ്ങൾ അംഗീകരിക്കും.
🗞🏵 വ്യവസായങ്ങളെ ആകർഷിക്കാനായി പകൽ സമയം വൈദ്യുതി വില കുറയ്ക്കാൻ ആലോചിക്കുന്നതായി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. പകൽ സമയത്ത് വിപണിയിൽ നിന്നുള്ള വൈദ്യുതി വിലകുറവിൽ ലഭ്യമാണ്. വൈകുന്നേരം മുതൽ കൂടിയ വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം 480.5 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികൾ പൂർത്തിയാക്കി.
🗞🏵 വിഖ്യാത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ “പൂക്കുളി’ എന്ന നോവൽ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന്റെ ലോംഗ്ലിസ്റ്റിൽ ഉൾപ്പെട്ടു. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ “Pyre’ ആണ് പട്ടികയിൽ ഉൾപ്പെട്ടത്. വ്യത്യസ്ത ജാതിയിൽപ്പെട്ട പ്രണയിതാക്കളുടെ ജീവിതം പറയുന്ന കൃതിയാണ് പൂക്കുളി.
🗞🏵 കേന്ദ്രീകൃതമായ മാലിന്യസംസ്കരണ സംവിധാനങ്ങളാണ് ബ്രഹ്മപുരത്തെ മാലിന്യത്തീക്ക് ഇടയാക്കിയതെന്നു മേധാ പട്കർ. അന്തരിച്ച ഡോക്യുമെന്ററി സംവിധായകൻ കെ.പി. ശശി അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. വികേന്ദ്രീകൃതമായ സംസ്കരണ സംവിധാനങ്ങളാണ് ആവശ്യം. കേന്ദ്രീകൃതമായ മാലിന്യ സംസ്കരണ സംവിധാനം അഴിമതിക്ക് ഇടയാക്കുന്നു. അതാണ് ബ്രഹ്മപുരത്ത് കാണാനാകുന്നത്
🗞🏵 ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി ബസിന് ചിറയിൻകീഴ് അഴൂരിൽ യാത്രയ്ക്കിടെ തീ പിടിച്ചു. 39 യാത്രക്കാരുമായി ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിലാണ് തീപിടിച്ചത്. 12 മണിയോടെ ബസ് ചിറയിൻകീഴ് അഴൂരിൽ എത്തുമ്പോൾ റേഡിയേറ്ററിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് സൈഡിലേക്ക് മാറ്റുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയുമായിരുന്നു
🗞🏵 സ്വർണവില ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 560 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,520 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 1840 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയതോടെ, മാർച്ചിൽ ആദ്യമായി സ്വർണവില 42,000 രൂപ പിന്നിട്ടിരിക്കുകയാണ്.
🗞🏵 ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീയണയ്ക്കാൻ പ്രവർത്തിച്ച അഗ്നിശമന സേനയ്ക്ക് അഭിനന്ദനം അറിയിച്ച് ഹൈക്കോടതി. തീകെടുത്തിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് കൃത്യമായ അംഗീകാരവും റിവാർഡും സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ബ്രഹ്മപുരം തീപിടുത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ കഥയെന്ന് അവകാശപ്പെട്ട് ‘മലബാർസിംഹംവാരിയൻകുന്നൻ’ എന്ന പേരിൽ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ട് സംവിധായകൻ ഫൈസൽ ഹുസൈൻ. നൂറിലധികം കലാകാരൻമാർ ഭാഗമായ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ആനക്കാംപൊയിൽ വന മേഖലയായിരുന്നു. ഏറെ സാഹസം നിറഞ്ഞ ചിത്രീകരണാനുഭവം പ്രേക്ഷകർക്ക് പുത്തൻ കാഴ്ച സമ്മാനിക്കും എന്ന് ഫൈസൽ അവകാശപ്പെടുന്നു.
🗞🏵 സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച മുതൽ വെള്ളി വരെയണ് മഴ ലഭിക്കുക. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും വേനൽമഴക്ക് കൂടുതൽ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
🗞🏵 മദ്യപിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ നടപടി. മൂന്ന് കൈസ്ആർടിസി ഡ്രൈവർമാരെയാണ് സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവർത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ എടിഒയും ഉൾപ്പെടെ അഞ്ച് പേരെയും സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
🗞🏵 ബ്രഹ്മപുരം മാലിന്യസംഭരണകേന്ദ്രം ‘ഡയോക്‌സിൻ ബോംബ്’ ആണെന്ന പഠനറിപ്പോർട്ട് നാലുവർഷത്തോളമായി സംസ്ഥാനസർക്കാരിനുമുന്നിൽ. ബ്രഹ്മപുരത്തെ മാലിന്യം കത്തുമ്പോൾ ഹാനികരമായ അളവിൽ ഡയോക്‌സിൻ അന്തരീക്ഷത്തിൽ എത്തുന്നെന്നും മുലപ്പാലിലടക്കമുള്ള സാന്നിധ്യം പഠനവിധേയമാക്കണമെന്നും ശുപാർശയുണ്ട്. 2019 ഫെബ്രുവരിയിൽ ബ്രഹ്മപുരത്ത് തീപ്പിടിത്തമുണ്ടായപ്പോഴായിരുന്നു പഠനം നടന്നത്.
🗞🏵 വ്യോമയാന മേഖലയിലെ സൈബർ സുരക്ഷാ സംവിധാനത്തിന് പ്രത്യേക ബജറ്റ്. പാർലമെന്ററി കമ്മിറ്റിയാണ് പ്രത്യേക ബജറ്റ് ശുപാർശ ചെയ്തത്. സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിന് ശക്തവും സമഗ്രവുമായ സംവിധാനം ഒരുക്കണമെന്ന ആവശ്യമാണ് കമ്മിറ്റി മുന്നോട്ടുവെച്ചിട്ടിട്ടുള്ളത്. കഴിഞ്ഞദിവസം നടന്ന ഗതാഗതം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയ്ക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടിൽ ശുപാർശ മുന്നോട്ട് വെച്ചത്.
🗞🏵 ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനി വിവാഹിതനാകുന്നു. വജ്രവ്യാപാരിയുടെ മകൾ ദിവ ജയ്മിൻ ഷായാണ് ജീത് അദാനിയുടെ വധു. ഇവർ തമ്മിലുള്ള വിവാഹ നിശ്ചയം മാർച്ച് 12 ന് നടന്നു. അഹമ്മദാബാദിൽ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും കുടുംബവും മാത്രമാണ് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.
🗞🏵 ബെംഗളൂരുവിനെ ഞെട്ടിച്ച് റെയിൽവേ സ്റ്റേഷനിൽ വീണ്ടുമൊരു സ്ത്രീയുടെ മൃതദേഹം കൂടി. എം വിശ്വേശ്വരയ്യ ടെർമിനൽ (എസ്എംവിടി) റെയിൽവേ സ്റ്റേഷന്റെ പ്രധാന ഗേറ്റിന് സമീപമാണ് ഉപേക്ഷിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. ഡ്രമ്മിനുള്ളിൽ ആയിരുന്നു സ്ത്രീയുടെ മൃതദേഹം. മരിച്ച സ്ത്രീക്ക് 32-35 വയസ്സിനിടയിൽ പ്രായമുണ്ടെന്ന് കർണാടകയിലെ പോലീസ് സൂപ്രണ്ട് (റെയിൽവേ) എസ്.കെ സൗമ്യലത പറഞ്ഞു. കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
🗞🏵 ബെംഗളൂരുവിനെ ഞെട്ടിച്ച് റെയിൽവേ സ്റ്റേഷനിൽ വീണ്ടുമൊരു സ്ത്രീയുടെ മൃതദേഹം കൂടി. എം വിശ്വേശ്വരയ്യ ടെർമിനൽ (എസ്എംവിടി) റെയിൽവേ സ്റ്റേഷന്റെ പ്രധാന ഗേറ്റിന് സമീപമാണ് ഉപേക്ഷിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. ഡ്രമ്മിനുള്ളിൽ ആയിരുന്നു സ്ത്രീയുടെ മൃതദേഹം. മരിച്ച സ്ത്രീക്ക് 32-35 വയസ്സിനിടയിൽ പ്രായമുണ്ടെന്ന് കർണാടകയിലെ പോലീസ് സൂപ്രണ്ട് (റെയിൽവേ) എസ്.കെ സൗമ്യലത പറഞ്ഞു. കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
🗞🏵 മലപ്പുറം ജില്ലയിലെ കൊളത്തൂരിൽ വൻ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചു കടത്തിയ ഒരു ക്വിന്‍റല്‍ ചന്ദനശേഖരവുമായി രണ്ടു പേർ അറസ്റ്റിലായി. മഞ്ചേരി സ്വദേശി അലവിക്കുട്ടി, ഏറ്റുമാനൂർ സ്വദേശി സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. അന്താരാഷ്ട്ര വിപണിയില്‍ അരക്കോടിയോളം രൂപ വിലവരുന്ന ചന്ദനമാണ് പിടികൂടിയത്.
🗞🏵 മദ്യലഹരിയിൽ ട്രെയിൻ യാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ടിടിഇയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ബെഗുസാറായ് സ്വദേശിയായ മുന്ന കുമാർ ആണ് പിടിയിലായത്.
കോൽക്കത്തയിൽ നിന്ന് അമൃത്സറിലേക്ക് സർവീസ് നടത്തുകയായിരുന്ന അകാൽ തക്ത് എക്സ്പ്രസിൽ ബിഹാറിൽ നിന്ന് അമൃത്സറിലേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ തലയിലേക്ക് കുമാർ മൂത്രമൊഴിക്കുകയായിരുന്നു
🗞🏵 ആത്മീയപ്രഭാഷകനും ചിന്തകനുമായ സാധു ഇട്ടിയവിര (101) വിടപറഞ്ഞു. കോതമംഗലം താലൂക്കിലെ കുറ്റിലഞ്ഞി എന്ന ഗ്രാമത്തിൽനിന്നും
വളർന്ന് ലോകമാകെ സഞ്ചരിച്ച് ആത്മീയ പ്രബോധനം നടത്തി പ്രശസ്തനായിമാറിയ സാധു ഇട്ടിയവിര ആധ്യാത്മിക പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ
വളരെയേറെ ശ്രദ്ധേയനായി.
അന്താരാഷ്ട്ര പ്രസിദ്ധമായ ഷ്വൈറ്റ്സർ
അവാർഡ് ജേതാവാണ്.
101-ാം പിറന്നാൾദിനം ഈ വരുന്ന മാർച്ച് 18 ന് ശനിയാഴ്ച ആഘോഷിക്കാൻ ഇരിക്കെ ജന്മമാസത്തിൽതന്നെ
തന്റെ ധന്യവും ശ്രേഷ്ഠവുമായിരുന്ന
ജീവിതയാത്രക്ക് വിരാമം കുറിച്ചു.
മലയാളത്തിലും ഇംഗ്ലീഷിലുമായി 150 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആറായിരത്തിലേറെ ലേഖനങ്ങളും. അൻപതിനായിരത്തോളം പ്രസംഗങ്ങളും സാധു ഇട്ടിയ വിരയെ ലോകമെങ്ങും അറിയപ്പെടുന്നയാളാക്കി.
🗞🏵 ഇന്ത്യൻ ഗാനത്തിന് ഓസ്‌കാൻ പുരസ്‌ക്കാരം നേടിക്കൊടുത്ത സുപ്രസിദ്ധ സംഗീത സംവിധായകൻ എം.എം കീരവാണി ക്രിസ്തുനാഥനെ കുറിച്ച് പറയുന്ന വാക്കുകൾ തരംഗമാകുന്നു. ഓരോ പാട്ടും റെക്കോർഡ് ചെയ്യുംമുമ്പ് താൻ യേശുവിനെ സ്മരിക്കാറുണ്ടെന്ന കീരവാണിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്.ഇതര മതദർശനങ്ങളിൽനിന്ന് വ്യത്യസ്ഥമായി യേശു പഠിപ്പിച്ച ക്ഷമയുടെയും കരുണയുടെയും പാഠങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് കീരവാണി വെളിപ്പെടുത്തി. തന്റെ ഗുരുവായ സുപ്രശസ്ത സംഗീതജ്ഞൻ രാജാമണിയും അപ്രകാരം ചെയ്തിരുന്നവെന്നും കീരവാണി സാക്ഷ്യപ്പെടുത്തി.
🗞🏵 പത്രോസിന്റെ അപ്പസ്തോലിക സിംഹാസനത്തില്‍ അവരോധിതനായി ഇന്നലെ ഒരു പതിറ്റാണ്ട് തികച്ച ഫ്രാന്‍സിസ് പാപ്പയ്ക്ക് ആശംസകളുമായി ലോകപ്രസിദ്ധമായ ഈജിപ്തിലെ അല്‍ അസ്ഹര്‍ മുസ്ലീം ദേവാലയത്തിന്‍റെ പരമാചാര്യനും കൗണ്‍സില്‍ ഓഫ് മുസ്ലീം എല്‍ഡേഴ്സ് ചെയര്‍മാനുമായ അഹ്മദ് മുഹമ്മദ് അല്‍ തയ്യിബ്. പ്രിയ സുഹൃത്തും സഹോദരനുമായ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്മളമായ ആശംസകൾ എന്ന വാക്കുകളോടെയാണ് ഗ്രാന്‍ഡ് ഇമാമിന്റെ കത്ത് ആരംഭിക്കുന്നത്. പാപ്പയായും കത്തോലിക്ക തിരുസഭയുടെ തലവനായും താങ്കൾ സേവനം അനുഷ്ഠിക്കുന്നതിന്റെ പത്താം വാർഷികത്തിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതിൽ സന്തോഷിക്കുന്നുവെന്ന്‍ അദ്ദേഹം കുറിച്ചു.
🗞🏵 സംസ്ഥാനത്തെ ക്രൈസ്തവ വിരുദ്ധ പീഡനം സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജാർഖണ്ഡിനോട് സുപ്രീംകോടതി ബെഞ്ച് നിർദ്ദേശിച്ചു. രാജ്യത്തെ ക്രൈസ്തവ വിരുദ്ധ പീഡനം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ സമർപ്പിക്കപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉൾപ്പെടുന്ന മൂന്നംഗ ബെഞ്ച് സംസ്ഥാനത്തോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. നേരത്തെ ബീഹാർ, ഹരിയാന, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ 8 സംസ്ഥാനങ്ങളിൽ നിന്ന് അന്വേഷണ റിപ്പോർട്ട് തേടാന്‍ സുപ്രീംകോടതി ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു. ജാർഖണ്ഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും റിപ്പോർട്ട് സമർപ്പിച്ചതായാണ് വിവരം.
🗞🏵 കരീബിയൻ രാജ്യമായ ഹെയ്തിയിൽ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. പോർട്ട്-ഓ-പ്രിൻസിലെ ക്രോയിക്‌സ് ഡെസ് ബൊക്കെറ്റ് എന്ന പ്രദേശത്ത് നിന്നാണ് ഫാ. ജീൻ-യെവ്സ് മെഡിഡോര്‍ എന്ന മിഷ്ണറി വൈദികനെ തട്ടിക്കൊണ്ടുപോയത്. 1831-ല്‍ സ്ഥാപിതമായ ക്ലെറിക്സ് ഓഫ് സെന്‍റ് വിയേറ്റര്‍ സന്യാസ സമൂഹാംഗമായ വൈദികനെ മാർച്ച് 10 വെള്ളിയാഴ്ചയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈദികനെ കാറിൽ കയറ്റി ആയുധധാരി സംഘം തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്നാണ് വിവരം. പോർട്ട്-ഓ-പ്രിൻസിന്റെ പ്രാന്തപ്രദേശമായ ക്രോയിക്‌സ് ഡെസ് ബൊക്കെറ്റ്, തട്ടിക്കൊണ്ടുപോകല്‍ നടത്തുന്ന 400 മാവോസോ എന്ന സായുധ സംഘത്തിന്റെ നിയന്ത്രണത്തിലാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision