🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മാർച്ച് 13 , 2023 തിങ്കൾ 1198 കുംഭം 29
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/BXFwtUhe5ZJGNrol1M1iPE
വാർത്തകൾ
🗞🏵 സ്വവര്‍ഗവിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. ഒരേ ലിംഗത്തില്‍പെട്ടവര്‍ വിവാഹം കഴിക്കുന്നത് ഇന്ത്യയുടെ കുടുംബ സങ്കല്‍പ്പത്തിന് വിരുദ്ധമാണെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം വാദിക്കുന്നു. വിവാഹമെന്ന സങ്കല്‍പം തന്നെ വ്യത്യസ്ത ലിംഗങ്ങളില്‍ പെട്ടവരുടെ കൂടിച്ചേരലാണ്. സാമൂഹികവും, സാംസ്കാരികവും, നിയമപരവുമായ കാര്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണ് വിവാഹം. അതിനെ മാറ്റിമറിക്കുകയോ, ലഘൂകരിക്കുകയോ ചെയ്യുന്ന വ്യഖ്യാനങ്ങളിലേക്ക് കോടതികള്‍ പോകരുതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
🗞🏵 ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ സംസ്ഥാനങ്ങളിൽ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള സംസ്ഥാങ്ങൾക്കാണ് നിർദ്ദേശം നൽകിയത്. ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് നടപ്പിലാക്കരുതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.
🗞🏵 ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബവും അനധികൃതമായി നേടിയ വരുമാനം 600 കോടിയോളം വരുമെന്ന് ഇഡി. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് കോഴ വാങ്ങി റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് ലാലു പ്രസാദിനെതിരായ കേസ്. ഇ ഡി നടത്തിയ റെയ്‌ഡിൽ കണക്കില്‍ പെടാത്ത ഒരു കോടി രൂപയും വിദേശ കറന്‍സിയും 1900 ഡോളറും 540 ഗ്രാം സ്വര്‍ണക്കട്ടിയും 1.5 കിലോയിലധികം സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിരിക്കുകയാണ്
🗞🏵 ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിൽ തേജസ്വി യാദവ് 150 കോടി വിപണി വിലയുള്ള ബംഗ്ലാവ് വാങ്ങിയത് വെറും 4 ലക്ഷം രൂപയ്ക്കാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലാലു പ്രസാദ് യാദവിന്റെയും മക്കളുടെയും വീടുകളില്‍ ദിവസങ്ങളായി ഇഡി റെയ്ഡ് നടത്തി വരുകയായിരുന്നു. എബി എക്സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ നാലുനില ബംഗ്ലാവ് തേജസ്വി യാദവിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ് – ഇഡി വെളിപ്പെടുത്തുന്നു.
🗞🏵 സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ പേരില്‍ കുട്ടനാട്ടില്‍ കൊയ്ത്ത് നിർത്തിച്ചതായി ആരോപണം. എടത്വ കണിയാംകടവ് പാടത്ത് ഏഴ് യന്ത്രങ്ങള്‍ ഉപയോഗിച്ച് നടന്ന കൊയ്ത്താണ് നിര്‍ത്തിച്ചത്. 12 മണിയോടെ സി.പി.എം പ്രവര്‍ത്തകര്‍ എത്തിയാണ് കൊയ്ത്ത് നിര്‍ത്തിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. നെല്ല് ചുമട്ടു തൊഴിലാളികളെയും ഇവർ ഭീഷണിപ്പെടുത്തി.കുട്ടനാട്ടിലെ സ്വീകരണത്തിൽ പങ്കെടുത്തില്ലെങ്കിൽ ജോലി നിഷേധിക്കുമെന്നായിരുന്നു ഭീഷണി.
🗞🏵 ഇന്തോനേഷ്യയിലെ സജീവ അഗ്‌നിപര്‍വ്വതമായ മെറാപി പൊട്ടിത്തെറിച്ച് ഏഴ് കിലോമീറ്റര്‍ ചാരം മൂടി. രാജ്യത്തിന്റെ ദുരന്ത നിവാരണ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്തോനേഷ്യയിലെ യോഗ്യകാര്‍ത്ത മേഖലയിലാണ് മെറാപി അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. അഗ്‌നി പര്‍വ്വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം ഒന്നര കിലോമീറ്ററോളം ഒഴുകിയെത്തിയെന്നാണ് റിപ്പോര്‍ട്ട്.
🗞🏵 ഇടുക്കി ജില്ലയിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അപകടകാരിയായ കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് കുമളിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മാസക്കാലമായി ചിന്നക്കനാൽ, ശാന്തൻപാറ പ്രദേശത്ത് ഭീതി പടർത്തിയ അരികൊമ്പനെ പിടിക്കുന്നതിനുള്ള പ്രത്യേക സംഘം ഈ മാസം 16 ന് ജില്ലയിലെത്തുമെന്ന് മന്ത്രി പറഞ്ഞു.
🗞🏵 തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ രൂക്ഷമായ വായുമലിനീകരണംമൂലം ഒരാഴ്ചയ്ക്കിടെ രണ്ടുലക്ഷത്തോളം പേർ ആശുപത്രിയിലായി. 1.1 കോടിപ്പേരാണ് ലോകത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഇവിടെ താമസിക്കുന്നത്. ഏതാനും ദിവസങ്ങളായി ചാരനിറത്തിൽ പുകമൂടി നിൽക്കുകയാണ് നഗരം.
🗞🏵 ചൈനീസ് പ്രസിഡന്റായി മൂന്നാംവട്ടവും തിരഞ്ഞെടുക്കപ്പെട്ട ഷി ജിൻപിങ്ങിന് വിപ്ലവാഭിവാദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകരാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ശബ്ദമായി ചൈന മാറിയത് അഭിനന്ദനാർഹമാണ്. കൂടുതൽ സമർത്ഥമായ ചൈനയ്ക്കുവേണ്ടിയുള്ള തുടർശ്രമങ്ങൾക്ക് മുഖ്യമന്ത്രി വിജയാശംസകൾ നേർന്നു. ട്വീറ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ അഭിനന്ദന സന്ദേശം.
🗞🏵 ബ്രഹ്മപുരത്തെ തീപ്പിടിത്തം സംബന്ധിച്ച് യു.എസ്. അഗ്നിരക്ഷാസേനാ വിദഗ്‌ധന്റെ അഭിപ്രായം തേടി ജില്ലാ ഭരണകൂടം. ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഡപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഓൺലൈനിൽ കൂടിയാലോചന നടത്തി. കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയ ജോർജ് ഹീലി, പ്ലാസ്റ്റിക് മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും നിർദേശിച്ചു.
🗞🏵 ജമ്മു കാഷ്മീരിലെ രജൗരിയിൽ നിയന്ത്രണരേഖയ്ക്കു സമീപത്തുനിന്ന് ആയുധങ്ങളും ലഹരിമരുന്നുകളും സൈന്യം പിടിച്ചെടുത്തു. ഇന്റലിജൻസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്. ശനിയാഴ്ച നൗഷേര സെക്ടറിലെ ഝാംഗറിൽനിന്ന് കൈത്തോക്കുകളും രണ്ടു കിലോഗ്രാം ലഹരിമരുന്നും സ്ഫോടകവസ്തുക്കളും പിടികൂടിയിരുന്നു. ഭീകരരുടെ വലിയൊരു ആക്രമണ പദ്ധതിയാണ് സൈന്യം തകർത്തതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
🗞🏵 അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രി എൻ. കിരൺ കുമാർ റെഡ്ഡി കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക്. കിരൺ കുമാർ കോൺഗ്രസിൽനിന്നും രാജിവച്ചു. ദേശീയ രാഷ്ട്രീയത്തിൽ ഉചിതമായ സ്ഥാനം നൽകുമെന്ന് ഉറപ്പ് ലഭിച്ചാൽ ബിജെപിയിൽ ചേരുമെന്നാണ് വിവരം.അവിഭക്ത എപിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരുന്നു കിരൺ കുമാർ റെഡ്ഡി
🗞🏵 വെസ്റ്റ് ബാങ്കിലെ സൈനിക പോസ്റ്റിന് നേരെ ആക്രമണം നടത്തിയ മൂന്ന് പലസ്തീനിയൻ പോരാളികളെ ഇസ്രയേൽ സൈന്യം വധിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിന്റെ വടക്കൻ മേഖലയിലുള്ള നാബ്ലസ് പട്ടണത്തിലെ സൈനിക പോസ്റ്റിന് നേരെ ആക്രമണം നടത്തിയ ലയൺസ് ഡെൻ പോരാളി സംഘത്തിൽപ്പെട്ടവരാണ് മരിച്ചത്.
🗞🏵 സംസ്ഥാനത്ത് ഈ വർഷം മുതൽ പുതിയ താങ്ങുവില അനുസരിച്ച് കൊപ്ര സംഭരണം നടത്താനുള്ള അനുമതി നൽകി കേന്ദ്രസർക്കാർ. നാഷണൽ അഗ്രികൾച്ചറൽ കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ വഴിയാണ് സംഭരണം നടത്താൻ സാധിക്കുക. ആറ് മാസം കൊണ്ട് 50,000 ടൺ മിൽ കൊപ്ര സംഭരിക്കാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. സംഭരണം ആരംഭിക്കുന്ന തീയതി സംസ്ഥാന സർക്കാറിന് തീരുമാനിക്കാവുന്നതാണ്
🗞🏵 കേരളം എടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും എടുത്തിരിക്കുമെന്ന് സുരേഷ് ഗോപി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
🗞🏵 സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വർണക്കടത്തിൽ അടക്കം കമ്മ്യൂണിസ്റ്റുകാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ 2024 തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
🗞🏵 അമേരിക്കയിലെ പ്രശസ്ത ബാങ്കായ സിലിക്കൺ വാലി ബാങ്ക് (എസ് വി ബി) തകർന്നു. 2008 നു ശേഷം അമേരിക്കയിലുണ്ടായ വലിയ ബാങ്ക് തകർച്ചയാണിത്. ഇന്ത്യയിലുൾപ്പെടെയുള്ള ബാങ്കുകൾക്ക് ധനസഹായം നൽകി വന്നിരുന്ന ബാങ്കാണിത്. ഇന്ത്യയിൽ നിന്നുള്ള 200 സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുള്ള വൈ കോമ്പിനേറ്റർ എന്ന അമേരിക്കൻ ടെക്‌നോളജി സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ, പ്രശ്‌നബാധിത ബാങ്കായ സിലിക്കൺ വാലി ബാങ്കുമായി (എസ്‌വിബി) ഒരു പരിധിവരെ ഇടപാടുകൾ ഉള്ളതാണ്.
ബാങ്കിന്റെ ഓഹരിവിലയിൽ 60% വരെ ഇടിവ് നേരിട്ടു. പരിഭ്രാന്തരായ നിക്ഷേപകർ പണം പിൻവലിക്കുകയും കൂടി ചെയ്തതോടെയാണ് ബാങ്ക് തകർന്നത്
🗞🏵 അമേരിക്കയിൽ സിലിക്കൺ വാലിബാങ്ക് (എസ്.വി.ബി.) തകർന്നതിന്റെ ആഘാതം മറ്റുബാങ്കുകളിലേക്ക് വ്യാപിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് ഫെഡറൽ െഡപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (എഫ്.ഡി.ഐ.സി.) യു.എസ്. കേന്ദ്രബാങ്കായ ഫെഡറൽ റിസർവും ചർച്ചനടത്തി.
🗞🏵 ബെംഗളൂരു-മൈസൂര്‍ അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. 8,840 കോടി രൂപ മുതല്‍ മുടക്കിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേയാണ് വികസിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരിനുമിടയിലുള്ള യാത്രാ ദൈര്‍ഘ്യം മൂന്ന് മണിക്കൂറില്‍ നിന്ന് 75 മിനിട്ടായി ചുരുങ്ങും.
🗞🏵 ഭീകരവാദത്തെയും ഭീകരരേയും നേരിടാന്‍ സുശക്തമായ പ്രവര്‍ത്തനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദം ചെറുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നയത്തെയും അമിത് ഷാ ചൂണ്ടിക്കാട്ടി. സിഐഎസ്എഫിന്റെ 54-ാമത് സ്ഥാപനദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഹൈദരാബാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 കേന്ദ്ര സർവീസിൽ നിരവധി ഒഴിവുകൾ. അംഗീകൃത സ്ഥാപനത്തിൽ/ബോർഡിൽ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളിൽ 10, 12, ബിരുദ സർട്ടിഫിക്കറ്റ് ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. 2023 മാർച്ച് 27 ആണ് അവസാന തീയതി. ആകെ 5369 തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്.
🗞🏵 ആസാമില്‍ നിന്നും വ്യാജപ്പേരില്‍ ഹിന്ദുപെണ്‍കുട്ടിയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവ് രണ്ട് മാസമായി ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍. ആസാമിലെ നാഗോണില്‍ നിന്നുള്ള റമീജുല്‍ ഇസ്ലാം എന്നയാളാണ് മുന്ന ഗൊഗോയ് എന്ന പേര് സ്വീകരിച്ച് പെണ്‍കുട്ടിയുമായി അടുത്തത്. സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജപ്പേരിലായിരുന്നു ഇയാള്‍ അക്കൗണ്ടുണ്ടാക്കിയത്. മൂന്ന് കുട്ടികളുടെ പിതാവാണ് റമീജുല്‍ ഇസ്ലാമെന്നാണ് ആസാം പൊലീസ് നല്‍കുന്ന വിവരം
🗞🏵 യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജിം ട്രെയിനർ അറസ്റ്റിൽ. വടൂക്കര ഫോർമൽ ഫിറ്റ്നെസ്സ് സെന്റർ ഉടമയും ട്രെയിനറുമായ പാലക്കൽ സ്വദേശി അജ്മൽ ആണ് പിടിയിലായത്. ജിമ്മിൽ വെച്ച് തന്നെ കയറിപ്പിടിക്കുകയും, പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. നെടുപുഴ പൊലീസ് ആണ് അജ്മലിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മുൻപും സമാനമായ കേസ് ഉള്ളതായി പോലീസ് അറിയിച്ചു.
🗞🏵 സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. കേസിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. പീഡനത്തിനിരയായ യുവതി നൽകിയ പരാതിയിൽ പ്രതികൾ മലപ്പുറം സ്വദേശികളാണെന്ന് സൂചിപ്പിച്ചിരുന്നു. ഇതേതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. മൂന്നിയൂർ, തിരൂരങ്ങാടി സ്വദേശികളായ 50 വയസോളം പ്രായമുള്ള പ്രതികളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
🗞🏵 ചെയ്യാത്ത കുറ്റത്തിന് യുവാവിനെ കൂട്ടം ചേർന്ന് ക്രൂരമായി തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഡിവൈഎസ്പി ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹരിപ്പാട് സ്വദേശി എസ് അരുൺ എന്ന യുവാവിനെയാണ് ഡിവൈഎസ്പി മനോജ് ടി നായർ ഉൾപ്പെടെയുള്ളവർ തല്ലിച്ചതച്ചത്. ഒരു മാസത്തോളം അരുൺ ആശുപത്രിയിൽ കഴിയുകയായിരുന്നു.
🗞🏵 അന്‍പതു വയസ് പിന്നിട്ട കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. 35 വര്‍ഷത്തിനുശേഷം നടന്ന പൂര്‍വവിദ്യാര്‍ത്ഥിസംഗമത്തിൽ കണ്ടുമുട്ടിയ കമിതാക്കളാണ് ഒളിച്ചോടിയത്. മൂവാറ്റുപുഴയില്‍ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്. തുടർന്ന്, മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാള്‍ക്കൊപ്പം ഒളിച്ചോടുകകയായിരുന്നു.മൂവാറ്റുപുഴ സ്വദേശിക്കും ഭാര്യയും കുട്ടികളുമുണ്ട്.
🗞🏵 ന്യൂഡൽഹി വസന്ത്കുഞ്ജ് മേഖലയിൽ സഹോദരന്മാരായ കുട്ടികളെ തെരുവ്നായ്ക്കൾ കടിച്ചുകൊന്നു. സിന്ധി ബസ്തി സ്വദേശികളായ ആനന്ദ്(7), ആദിത്യ(5) എന്നിവരാണ് മരിച്ചത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് സഹോദരന്മാർക്ക് തെരുവ്നായ ആക്രമണം ഏറ്റത്.
🗞🏵 *ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് ദമ്പതികളും മക്കളും ഉള്‍പ്പടെ അഞ്ച് പേര് മരിച്ചു. കാണ്‍പുരിലെ ഹരാമൗ ഗ്രാമത്തിലാണ് സംഭവം. സതിഷ്(27), ഭാര്യ കാജള്‍(24), മക്കളായ സണ്ണി(ഏഴ്), സന്ദീപ്, മകള്‍ ഗുഡിയ(രണ്ട്) എന്നിവരാണ് മരിച്ചത്. മറ്റൊരു യുവതിക്ക് പരിക്കേറ്റു
🗞🏵 കെനിയയില്‍ സ്വവര്‍ഗ്ഗാനുരാഗികളായ ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍, ക്വീര്‍ (എല്‍.ജി.ബി.ടി.ക്യു) പ്രചാരക സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിച്ച സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായി കെനിയയിലെ കത്തോലിക്ക മെത്രാന്‍ സമിതി. എല്‍.ജി.ബി.ടി.ക്യു അസോസിയേഷന്റെ രജിസ്ട്രേഷന്‍ സ്വവര്‍ഗ്ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും അത് ഭരണഘടനക്കും, കെനിയന്‍ ജനതയുടെ ധാര്‍മ്മികതക്കും വിരുദ്ധമാണെന്നും കത്തോലിക്ക മെത്രാന്‍ സമിതി ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു.