പ്രഭാത വാർത്തകൾ

Date:

🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഒക്ടോബർ 9, 2023 തിങ്കൾ 1199 കന്നി 22

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5

വാർത്തകൾ

🗞🏵 സംഘർഷ ഭൂമിയായി മാറിയ ഇസ്രയേലിൽ മലയാളി യുവതിക്ക് മിസൈൽ ആക്രമണത്തിൽ പരുക്കേറ്റതായി വിവരം. വടക്കൻ ഇസ്രയേലിലെ അഷ്കിലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുന്ന ഷീജ ആനന്ദിനാണു പരുക്കേറ്റത്. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയാണു ഷീജ. യുവതി അപകടനില തരണം ചെയ്തെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം.

🗞🏵 ഹമാസ് ആക്രമണം രൂക്ഷമായതിന് പിന്നാലെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് പലസ്തീൻ സായുധ സംഘടനയായ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇതോടെ 1973ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തുന്നത്. നീണ്ടു നിൽക്കുന്ന യുദ്ധത്തിനാണ് ഇസ്രയേൽ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു
 
🗞🏵 ഹമാസിനെതിരെ ഇസ്രയേൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഹമാസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോർട്ട്. ഹമാസ് പിഎസ് എന്ന ഔദ്യോഗിക വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇന്ത്യൻ ഹാക്കർമാരാണ് ഇതിന് പിന്നിലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ സൈബർ ഫോഴ്സ് എന്ന എക്സ് അക്കൗണ്ടിലും പങ്കുവെച്ചിട്ടുണ്ട്

🗞🏵 ഇസ്രയേൽ- ഹമാസ് പോരാ ട്ടം രൂക്ഷമാകുന്നതിനിടെ ഇസ്രേലി കുടും ബത്തെ ഹമാസ് തടവിലാക്കിയതിന്റെ വീ ഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. അച്ഛനും അമ്മയും മൂന്നുമക്കളുമടങ്ങിയ കുടുംബത്തിലെ മൂത്തകുട്ടി കൊല്ലപ്പെട്ടതാ യാണ് വീഡിയോയിൽ നിന്ന് ലഭിക്കുന്ന സൂചന.
 
🗞🏵 നിലവിൽ പാക്കിസ്ഥാന്റെ ഭാഗമാ യ സിന്ധ് പ്രവിശ്യ’യെ ഇന്ത്യയോടു കൂട്ടി ച്ചേർക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രീരാമജന്മഭൂമി 500 വർഷങ്ങൾക്കു ശേഷം വീണ്ടെടുക്കാമെങ്കിൽ എന്തുകൊണ്ട് ‘സി ന്ധ്’ പാക്കിസ്ഥാനിൽ നിന്ന് തിരിച്ചെടുത്തു കൂടായെന്നും യോഗി ചോദിച്ചു

🗞🏵 ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ 1,000 പേർ കൊല്ലപ്പെട്ടു. പലസ്തീൻ പ്രദേശമായ ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസ് തീവ്രവാദികൾ ഇസ്രയേലിൽ നട ത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 600-ലധികം പേരാണ് കൊല്ലപ്പെട്ടത്. ആയി രത്തിലധികം പേർക്ക് പരിക്കേറ്റു.ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗാസയിൽ 370 പേർ കൊല്ലപ്പെട്ടു. 1700ഓളം പേർക്ക് പരിക്കേറ്റതായി ഗാസ അധികൃതർ അറിയിച്ചു.

🗞🏵 ഗാസയെ വിജനദ്വീപാക്കുമെന്ന് പ്രഖ്യാപിച്ച്  ഹമാസിനുനേരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ഗാസയിലെ ഹമാസ് താവളങ്ങളില്‍ തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഇതുവര 400 പേരെ വധിച്ചെന്നും ഇസ്രയേല്‍ പ്രതിരോധസേന(ഐ.ഡി.എഫ്.) വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 313 പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
 
🗞🏵 ഈ വർഷത്തെ വന്യജീവി വാരാഘോഷ പരിപാടികൾ സമാപിച്ചു.  കോഴിക്കോട് ജില്ലയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാനുള്ള സാധ്യതകൾ സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും പ്രാരംഭ പഠനം നടത്തിയതായും ഉദ്ഘാടന സമ്മേളത്തിൽ അദ്ദേഹം വ്യക്തമാക്കി.

🗞🏵 അപകടത്തില്‍ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ്‌ ബിഹാര്‍ പോലീസ്. വഴിയാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് പോലീസിന്റെ മനുഷ്യത്വരഹിതമായ നടപടി പുറംലോകമറിയുന്നത്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്.
 
🗞🏵 ആർട്ടിക്കിൾ 370 റദ്ദാക്കി, ജമ്മു കശ്മീർ, ല‍ഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷം നടന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിന് വൻ വിജയം. 26 സീറ്റുകളിലേക്ക് നടന്ന ലഡാക്ക് ഓട്ടണമസ് ഹിൽ കൗൺസിൽ-കാർഗിൽ തിരഞ്ഞെടുപ്പിൽ നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം 22 സീറ്റ് നേടി. നാഷനൽ കോൺഫറൻസ് 12 സീറ്റുകളിലും കോൺഗ്രസ് 10 സീറ്റുകളിലും വിജയിച്ചു.

🗞🏵 ക്രമക്കേടുകളെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിൽ വായ്പ തിരിച്ചു പിടിക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് വലിയ പലിശ ഇളവ് നൽകുമെന്നും ഒരു വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനം ഇളവ് അനുവദിക്കുമെന്നും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പികെ ചന്ദ്രശേഖരന്‍ അറിയിച്ചു.

🗞🏵 കടലിൽ പോകുന്ന ചെറുവള്ളങ്ങൾക്ക് നിയമം കർശനമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മുനമ്പം അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ചെറുവള്ളങ്ങൾ മതിയായ സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കാതെ കടലിൽ പോകുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നു എന്നാണ് സർക്കാർ വിലയിരുത്തൽ.

🗞🏵 ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് – ഇസ്രയേൽ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ജോ ബൈഡൻ ആശങ്ക രേഖപ്പെടുത്തി സംസാരിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായിട്ടാണ് അദ്ദേഹം ഫോണിൽ സംസാരിച്ചത്. അമേരിക്കയുടെ പിന്തുണയും ഈ സമയം അറിയിച്ചു.
 
🗞🏵 ഗാസയില്‍ 400ലധികം ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന. ഡസന്‍ കണക്കിന് ഭീകരരെ ബന്ദികളാക്കിയിട്ടുണ്ട്. പട്ടണങ്ങളില്‍ ഭീകരര്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ടെന്നും ഉന്നത ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

🗞🏵 വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒരു കോടി രൂപ വിലമതിയ്ക്കുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്. ട്രിച്ചി വിമാനത്താവളത്തിലാണ് സംഭവം. എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടിച്ചെടുത്തത്. കോലാലംപൂരിൽ നിന്ന് ട്രിച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്.
 
🗞🏵 ഇസ്രായേൽ സംഘർഷത്തിൽ ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയാറെടുക്കാനുള്ള നിർദ്ദേശം വ്യോമ – നാവിക സേനകൾക്ക് നൽകി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇസ്രയേലിലെ സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇസ്രയേലിലെ സംഭവ വികാസങ്ങളിൽ ആശങ്ക വേണ്ടെന്നും എന്തുകാര്യങ്ങൾക്കും ഇന്ത്യൻ എംബസിയെ ബന്ധപ്പെടണമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.

🗞🏵 വന്ദേ ഭാരത് കടന്ന് പോകുമ്പോള്‍ മറ്റു എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംപി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വന്ദേ ഭാരത് കടന്ന് പോകാന്‍ മറ്റു ട്രെയിനുകള്‍ 20 മുതല്‍ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണെന്നും അതുകാരണം എക്‌സ്പ്രസ് ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് നിശ്ചിത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് എത്തിച്ചേരുക എന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി

🗞🏵 നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായി എംഎല്‍എയുടെ കൂറ് മാറ്റം. ബര്‍വാഹ എംഎല്‍എ സച്ചിന്‍ ബിര്‍ള ബിജെപിയില്‍ ചേര്‍ന്നു.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ എന്നിവരുടെ സാന്നിധ്യത്തിൽ, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.

🗞🏵 പലസ്തീനിലെ ഗാസ മേഖലയില്‍ ഇസ്രായേലും ഹമാസും നടത്തുന്ന ആക്രമണത്തെയും പ്രത്യാക്രമണത്തെയും അപലപിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. എത്രയും പെട്ടെന്ന് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണം. വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ വിവേചനരഹിതമായി പലസ്തീന്‍ ഭൂമി കൈവശപ്പെടുത്തുകയും തുടര്‍ന്ന് വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം സ്ഥാപിച്ചുവെന്നും സിപിഎം വിമര്‍ശിച്ചു.

🗞🏵 പന്തളം നാലുകെട്ട് കൊട്ടാരത്തില്‍ പൂരം നാള്‍ മംഗല തമ്പുരാട്ടി അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. കൊട്ടാരത്തിലെ കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് വാലായ്മ ഉള്ളതിനാൽ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം 12 ദിവസത്തേക്ക് അടച്ചു. ശുദ്ധിക്രിയകള്‍ക്കുശേഷം ക്ഷേത്രം തുറക്കും.

🗞🏵 രാജ്യം വിടാനുള്ള ശ്രമത്തിനിടെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി. കുവൈത്തിലേക്ക് കടക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നെടുമങ്ങാട് തൊളിക്കോട് സ്വദേശി സുല്‍ഫി ഇബ്രാഹിമിനെയാണ് പൊലീസ് പിടികൂടിയത്. വലിയ തുറ പൊലീസ് വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത സുല്‍ഫി ഇബ്രാഹിമിനെ എന്‍ഐഎയ്ക്ക് കൈമാറി.
 
🗞🏵 ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ യുവതികളുടെ കെണി. മലപ്പുറം സ്വദേശിയായ കോഴിക്കോട്ടെ ബിസിനസുകാരന് നഷ്ടപ്പെട്ടത് 2.88കോടി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതികളാണ് ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തിന് കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വാഗ്ദാനംചെയ്ത് നാല്‍പ്പതുകാരനെ സാമ്പത്തികത്തട്ടിപ്പിനിരയാക്കിയത്. ജൂലായ് 5-നും ഓഗസ്റ്റ് 16-നും ഇടയിലെ രണ്ടുമാസകാലയളവിലാണ് ബിസിനസുകാരന്‍ ഇവരെ വിശ്വസിച്ച്‌ വലിയ നിക്ഷേപം നടത്തിയത്.

🗞🏵 പട്ടാമ്പിയിൽ ഭാര്യയേയും ഭർത്താവിനേയും വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി കൊപ്പം മുളയൻകാവിൽ പുരയ്ക്കൽ ഷാജി ഭാര്യ സുചിത്ര എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് വ്യക്തമാക്കി
 
🗞🏵 മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ കസഖ്സ്ഥാൻ, തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതുഇടങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ട്. കസഖ്സ്ഥാൻ കൾച്ചർ ആൻഡ് ഇൻഫർമേഷൻ മന്ത്രി ഐദ ബാലയേവ, വെള്ളിയാഴ്ച അസ്താനയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

🗞🏵 ഇസ്രയേൽ–പലസ്തീൻ സംഘർഷം വീണ്ടും രൂക്ഷമായിരിക്കെ, ഈജിപ്തിൽ പൊലീസ് ഉദ്യോഗസ്ഥൻ 2 ഇസ്രയേൽ വിനോദസഞ്ചാരികളെയും .ഒരു ഈജിപ്ഷ്യൻ പൗരനെയും വെടിവച്ചുകൊന്നു. ഒരു പ്രാദേശിക മാധ്യമമാണു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്

🗞🏵 ഇസ്രായേലിലെയും ഗാസയിലെയും അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഫ്രാൻസിസ് പാപ്പ. ഇന്ന് ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ വിശ്വാസികളെ അഭിസംബോധന ചെയ്തുള്ള പ്രതിവാര സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഭീകരതയും യുദ്ധവും ഒരു പ്രശ്‌നവും പരിഹരിക്കില്ല, മറിച്ച് നിരപരാധികളായ ജനങ്ങൾക്ക് കൂടുതൽ ദുരിതങ്ങളും മരണവും മാത്രമേ നൽകൂവെന്നും ഇസ്രായേലിലെയും ഗാസയിലെയും ആക്രമണങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കണമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...