🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഒക്ടോബർ 6, 2023 വെള്ളി 1199 കന്നി 19
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ
🗞🏵 കോട്ടയം വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം. യന്ത്ര സാമഗ്രികള്‍ക്ക് തീപിടിച്ചു. ആളപായമില്ല. തീ പിടിത്തത്തിൽ കെപിപിഎല്ലിന്റെ പേപ്പര്‍ മെഷീന്റെ മുകള്‍ ഭാഗം പൂര്‍ണമായി കത്തി നശിച്ചു. തീയണയ്ക്കാനുള്ള ശ്രമം രാത്രിയിലും തുടരുകയായിരുന്നു.
🗞🏵 സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. 86 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിലവില്‍ സിഐടിയു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു ആനത്തലവട്ടം ആനന്ദന്‍.
🗞🏵 വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ അപ്രതീക്ഷിതമായി ഉണ്ടായ മേഘവിസ്ഫോടനം ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയരാൻ കാരണമായി. ഇത് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചു. ഇതുവരെ 14 പേരാണ് വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടത്. 102 ഓളം പേരെ കാണാതായതായി സർക്കാർ അറിയിച്ചു. കാണാതായവരിൽ 22 സൈനികരും ഉൾപ്പെടും. അപകടത്തിൽപ്പെട്ട ഒരു സൈനികനെ സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. 20,000 ത്തിലധികം ആളുകളെ ദുരന്തം ബാധിച്ചിട്ടുണ്ട്.
🗞🏵 കെപിസിസി നേതൃയോഗത്തി ൽ കെ. സുധാകരനെയും വി.ഡി. സതീശനെയും വിമർശിച്ച് എ.കെ. ആന്റണി. പ്രതിപക്ഷ നേതാ വും കെപിസിസി പ്രസിഡന്റുമാണ് പാർട്ടിയിൽ ഐക്യം കാണിക്കേണ്ടതെന്ന് ആന്റണി പറഞ്ഞു.
പാർട്ടിയുടെ നേതൃത്വം എന്നാൽ സുധാകരനും സ തീശനുമാണ്. ഇരുവരുമാണ് ഐക്യം കൊണ്ടുവ രേണ്ടത്. അതില്ലെങ്കിലും അണികളെ ബോധ്യപ്പെ ടുത്താനെങ്കിലും കഴിയണമെന്ന് ആന്റണി പറ ഞ്ഞു.
🗞🏵 ഇടപ്പള്ളിയിൽ ജോത്സ്യനെ ശീതളപാനീ യം നൽകി മയക്കി കിടത്തി ആഭരണങ്ങൾ കവർ ന്ന കേസിൽ അറസ്റ്റിലായ യുവതിയുടെ കൂട്ടാളിക ൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കേ സുമായി ബന്ധപ്പെട്ട് തൃശൂർ മണ്ണുത്തി നെച്ചി പറ മ്പിൽ അൻസി (26) യെ എളമക്കര പോലീസ് അറ സ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 24ന് ജ്യോത്സ്യനെ കൊച്ചിയിലേ ക്ക് വിളിച്ചുവരുത്തി ശീതളപാനീയം നൽകി മയ ക്കിയ ശേഷം സുഹൃത്തിന്റെ സഹായത്തോടെ 13.5 പവൻ സ്വർണാഭരണങ്ങളും 30,000 രൂപ വില വരു ന്ന മൊബൈൽ ഫോണും കവരുകയായിരുന്നു.
🗞🏵 യുക്രെയ്നിലെ കാർക്കീവിലുണ്ടായ റഷ്യൻ ആക്രമണത്തിൽ 49 മരണം. വ്യാഴാഴ്ച പലചരക്ക് കടയിലുണ്ടായ റഷ്യൻ റോക്കറ്റ് ആക്രമണത്തിലാണ് 49 പേർ കൊല്ലപ്പെട്ടത്. റഷ്യയിൽ നിന്നും യുക്രെയ്ൻ തിരിച്ചുപിടിച്ച സ്ഥലമാണിത്
🗞🏵 മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണെമന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി മാത്യ കുഴല്‍നാടന്‍ എംഎൽഎ. സംഭവത്തിൽ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് മാത്യു കുഴല്‍നാടൻ പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് തെളിവുകള്‍ നല്‍കിയതായും വിജിലന്‍സ് ഡയറക്ടറെ കണ്ട ശേഷം മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
🗞🏵 അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസി – സ്വകാര്യ ബസുകളിൽ ഇനി സൗജന്യ യാത്ര. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നവംബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
🗞🏵 തട്ടം വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഓരോ മത വിഭാഗങ്ങള്‍ക്കും അവരുടെ ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് വി.ശിവൻകുട്ടി പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്കുള്ളത്. കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോമിനൊപ്പം തട്ടവും അനുവദനീയമാണ്.വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്’- കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് മന്ത്രി പ്രതികരിച്ചു.
🗞🏵 നിയമനക്കോഴയിലെ ഇടനിലക്കാരന്‍ അഖില്‍ സജീവും സംഘവും കോട്ടയം മെഡിക്കല്‍ കോളേജില്‍ മറ്റൊരു വന്‍ തട്ടിപ്പ് നടത്തിയെന്ന് പോലീസ്. നിയമനക്കോഴയില്‍ അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തപ്പോളാണ് ഇക്കാര്യം വ്യക്തമായത്.മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിനായി ഒരു ഏജന്‍സിയില്‍ നിന്ന് പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍.
🗞🏵 ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കുൽഗാമിൽ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
🗞🏵 ഡല്‍ഹി മദ്യനയക്കേസില്‍ സഞ്ജയ് സിങ് എംപിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ മൂന്നാമത്തെ ആം ആദ്മി നേതാവാണ് അഴിമതി കേസില്‍ അകത്തായത്. തങ്ങളുടെ ചിഹ്നമായ ചൂല്‍ ഉപയോഗിച്ച് അഴിമതിയെ തുടച്ചുനീക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ആംആദ്മിക്കും അരവിന്ദ് കെജ്രിവാളിനും വലിയ നാണക്കേടാണ് തങ്ങളുടെ നേതാക്കളുടെ അറസ്റ്റോടെ ഉണ്ടായിരിക്കുന്നത്.
🗞🏵 ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പോലീസുകാരൻ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കടപ്പ ടൂ ടൗൺ പോലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായ വെങ്കിടേശ്വരലുവാണ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. ബുധനാഴ്ച അർധരാത്രിയായിരുന്നു സംഭവം.
🗞🏵 തീവ്രവാദ വിരുദ്ധ സേനയുടെ എടിഎസ് പാന്‍-ഇന്ത്യ മേധാവികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ‘തീവ്രവാദ വിരുദ്ധ സമ്മേളനം’ ഉദ്ഘാടനം ചെയ്ത ശേഷമായിരിക്കും കൂടിക്കാഴ്ച. രാജ്യത്ത് അടുത്തിടെ ശക്തിയാര്‍ജ്ജിച്ച ഖാലിസ്ഥാന്‍ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സമ്മേളനം വിളിച്ചിരിക്കുന്നത്.
🗞🏵 നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ സുപ്രധാന നീക്കവുമായ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35% സംവരണം ഏര്‍പ്പെടുത്തി. വനം വകുപ്പിലൊഴികെ മറ്റെല്ലാ സര്‍ക്കാര്‍ വകുപ്പുകളിലുമാണ് സംവരണം. ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വനിത വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കം.
🗞🏵 കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി മോഹന്‍ലാല്‍. കേന്ദ്രമന്ത്രിയുടെ രാജ്യതലസ്ഥാനത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അദ്ദേഹത്തെ ക്ഷണിക്കാന്‍ കഴിഞ്ഞതില്‍ രാജീവ് ചന്ദ്രശേഖര്‍ സന്തോഷം പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
🗞🏵 ഉഗാണ്ടയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഉഗാണ്ടയിലെ എന്റബ്ബെ രാജ്യാന്തര വിമാനത്താവളത്തേയും ഇന്ത്യയിലെ മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തേയും ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. ആദ്യ സര്‍വീസ് ഒക്ടോബര്‍ ഏഴിന് തുടങ്ങും. ആദ്യ വിമാനം (യുആര്‍ 430) ശനിയാഴ്ച എന്റബ്ബെയില്‍ നിന്ന് പ്രാദേശിക സമയം രാത്രി 8.15ന് പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ 5.55ന് മുംബൈയില്‍ ഇറങ്ങും.
🗞🏵 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ആദ്യ പതിപ്പ് നിര്‍മ്മാണം പൂര്‍ത്തിയായതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ കോച്ചുകളുടെ നിര്‍മ്മാണം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററില്‍ പങ്കുവച്ചു. 2024 മാര്‍ച്ചോടെ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്ന സൂചനയും മന്ത്രി നല്‍കിയിട്ടുണ്ട്.
🗞🏵 ഘർ വാപസി പരാമർശത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്. മതപരിവർത്തനങ്ങളെ എതിർക്കുന്നതിലും, മതപരിവർത്തനം ചെയ്യപ്പെട്ടവരുടെ മടങ്ങി വരവിനുള്ള ക്യാംപയിൻ ആരംഭിച്ചതിലും ആര്യസമാജത്തിന്റെ പങ്കിനെ യോഗി ആദിത്യനാഥ് പ്രശംസിച്ചതിന് പിന്നാലെയാണ് അഖിലേഷിന്റെ വിമർശനം. ബിജെപി സർക്കാരിനെയും ഘർ വാപസി പ്രചാരണത്തെക്കുറിച്ചുള്ള ആദിത്യനാഥിന്റെ അഭിപ്രായങ്ങളെയും അഖിലേഷ് കടുത്ത ഭാഷയിൽ വിമർശിച്ചു
🗞🏵 1955ലെ ഹിന്ദു വിവാഹ നിയമം അനുസരിച്ച് സാധുവായ വിവാഹത്തിന് സപ്തപദി (സാറ്റ് ഫെയർ) അനിവാര്യമാണെന്ന് അലഹബാദ് ഹൈക്കോടതി. അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വെയ്ക്കാത്ത ഹിന്ദു വിവാഹങ്ങൾ അസാധു ആണെന്നാണ് കോടതിയുടെ ഉത്തരവ്
🗞🏵 മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 6.5 ലക്ഷം രൂപ നല്‍കിയെന്ന നടന്‍ വിശാലിന്റെ ആരോപണത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും മറ്റ് മൂന്നുപേര്‍ക്കെതിരെയും സിബിഐ കേസെടുത്തു. സിബിഎഫ്‌സിയിലെ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, മെര്‍ലിന്‍ മേനഗ, ജീജ രാംദാസ്, രാജന്‍ എംഎ തുടങ്ങിവര്‍ക്കെതിരെയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
🗞🏵 ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ ആഷ മുഖര്‍ജിയും വിവാഹമോചിതരായി. ഭാര്യയിൽ നിന്നും താരം കടുത്ത മാനസിക പീഡനമാണ് അനുഭവിക്കേണ്ടിവന്നതെന്നും കോടതി വിലയിരുത്തി. വര്‍ഷങ്ങളായി ഏകമകനിൽനിന്നു വേർപെട്ടു ജീവിക്കുന്ന ധവാനെ ഭാര്യ സമ്മർദ്ദത്തിലാക്കിയതായും ഡൽഹി പട്യാല ഹൗസ് കോംപ്ലക്സിലെ കുടുംബ കോടതി കണ്ടെത്തി. വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ധവാൻ ഭാര്യയ്ക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നു കോടതി കണ്ടെത്തി.
🗞🏵 വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇന്നലെ രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഷിയാസ് അറസ്റ്റിലായത് കാസര്‍കോട് സ്വദേശിനി വിവാഹ വാഗ്ദാനം നല്‍കി 2021 ഏപ്രില്‍ മുതല്‍ ഷിയാസ് കരീം പീഡിപ്പിച്ചുവെന്നു ആരോപിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
🗞🏵 വിവാഹംശേഷം മതം മാറാൻ നിർബന്ധിച്ചതിനു ദേശീയ ഷൂട്ടിങ് താരത്തിന്റെ മുൻ ഭർത്താവിനു ജീവപര്യന്തം തടവുശിക്ഷ. ഷൂട്ടിങ് താരമായ താര ഷാദിയോയുടെ മുൻ ഭർത്താവ് റാഖിബുൾ ഹസനെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. യഥാര്‍ഥ പേരും മതം സംബന്ധിച്ച വിവരങ്ങളും മറച്ചുവച്ച് രഞ്ജിത് കോലി എന്ന പേരിലാണ് റാഖിബുള്‍ വിവാഹം കഴിച്ചത് .റഖിബുളിന്റെ അമ്മ കൗസർ റാണിക്ക് 10 വർഷവും ഗൂഢാലോചന നടത്തിയതിന് റജിസ്ട്രാർ മുസ്താഖ് അഹമ്മദിനെ 15 വർഷം തടവിനും ശിക്ഷിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.വിധിന്യായത്തിൽ ഇത് ലൗ ജിഹാദ് ആണെന്ന പരാമർശവും ഉണ്ട്.
🗞🏵 കാസർഗോഡ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് പെരിയ കുണിയയിൽ എൻഎ മുഹമ്മദ് ഷഹദിനെ(27)യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസം എട്ടാം തീയ്യതി പടന്നയിലെ മുറിയില്‍വെച്ചും ഒമ്പതിന് കാസർഗോഡ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
🗞🏵 മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി പോലീസിന്റെ നടപടിയെ നിശിതമായി വിമർശിച്ച് ഹൈക്കോടതി. റെയ്ഡിനിടെ ഓഫീസിൽ നിന്നും പോലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾ ഉടന്‍ വിട്ട് നൽകണമെന്ന് ഹൈക്കോടതി അറിയിച്ചു. കംപ്യൂട്ടറുകളും മോണിറ്ററുകളും ഉടന്‍ വിട്ട് നൽകണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പട്ടിക ജാതി/ പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം എടുത്ത കേസില്‍ എന്തിനാണ് ചാനലിന്‍റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നതെന്നാണ് കോടതിയുടെ ചോദ്യം.
🗞🏵 കരുവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് അദ്ധ്യക്ഷനുമായ എം.കെ കണ്ണന് വീണ്ടും ഇഡി നോട്ടീസ് നല്‍കും. ഇതുവരെ ഹാജരാക്കിയ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമല്ലെന്ന് ഇഡി അറിയിച്ചു. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നല്‍കാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.
🗞🏵 കാലാവസ്ഥ പ്രതിസന്ധിയെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും, സ്രഷ്ടാവിനെയും സൃഷ്ടിയെയും കൂടുതൽ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനുമുള്ള ആഹ്വാനം നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പ എഴുതിയ ‘ലൗദാത്തോ സി’ ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചു. ഒക്ടോബർ നാലാം തീയതി വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ തിരുനാൾ ദിനത്തിലാണ് ‘ലൗദാത്തെ ദേയും’ അഥവാ ‘ദൈവത്തെ സ്തുതിക്കുവിന്‍’ എന്ന പേരില്‍ അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചത്. ദൈവത്തിനു പകരം തന്നെത്തന്നെ പ്രതിഷ്ഠിക്കുന്ന മനുഷ്യൻ തനിക്കുതന്നെ അപകടം ക്ഷണിച്ചുവരുത്തുന്നുവെന്ന മുന്നറിയിപ്പുമായുള്ള അപ്പസ്തോലിക പ്രബോധനത്തില്‍ ആറു അധ്യായങ്ങളും 73 ഖണ്ഡികകളും ഉള്‍പ്പെടുന്നു.
🗞🏵 ജെറുസലേമിലെ പുരാതനനഗരത്തില്‍ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ യഹൂദ വര്‍ഗ്ഗീയവാദികള്‍ തുപ്പിയ സംഭവം വിവാദമായതോടെ സംശയിക്കപ്പെടുന്ന അഞ്ചു പേരെ ഇസ്രായേലി പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിന്റെ പേരില്‍ നാലുപേരേയും, ഈ ആഴ്ച ആദ്യം നടന്ന സംഭവത്തിന്റെ പേരില്‍ ഒരാളെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയായവരും ഒരാള്‍ മൈനറുമാണ്. ഒരാളെ ആക്രമണത്തിന്റെ പേരിലും, നാലുപേരെ നിയമവിരുദ്ധമായ പെരുമാറ്റത്തിന്റെ പേരിലുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന്‍ ഇസ്രായേലി പോലീസ് അറിയിച്ചു.
🗞🏵 ധ്രുവീകരിക്കപ്പെട്ട സഭായോഗമല്ല, മറിച്ച് കൃപയുടെയും കൂട്ടായ്മയുടെയും ഇടമാണ് സിനഡ് സമ്മേളനമെന്നും പരിശുദ്ധാത്മാവിൽ വിളിച്ചുകൂട്ടപ്പെട്ട കൂട്ടായ്മയാണിതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഒക്ടോബർ 4ന് മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമ്മികത്വത്തിലായിരിന്നു ബലിയര്‍പ്പണം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision