spot_img

പ്രഭാത വാർത്തകൾ 2025 ആഗസ്റ്റ് 05

spot_img
spot_img

പ്രഭാത വാർത്തകൾ 2025 ആഗസ്റ്റ് 05

spot_img

Date:

വാർത്തകൾ

🗞️👉 പാലാ അൽഫോൻസാ കോളേജ് ജന്തുശാസ്ത്ര ഗവേഷണ വിഭാഗം പുതിയ മില്ലിപീഡ് സ്പീഷീസ് കണ്ടെത്തി

പാലാ : പാലാ അൽഫോൻസാ കോളേജ് ജന്തുശാസ്ത്ര ഗവേഷണ വിഭാഗം കേരളത്തിലെ പാലക്കാട് ജില്ലയിലെ ധോണി വനത്തിൽ പുതിയൊരു മില്ലിപീഡ് സ്പീഷീസ് നെ കണ്ടെത്തി. ശാസ്ത്രീയമായി ഗ്നോമോഗ്നാഥസ് ധോണി (Gnomognathus dhoni) എന്ന് പേരിട്ടിരിക്കുന്ന ഈ സ്പീഷീസ് ഗ്നോമോഗ്നാഥസ് (Gnomognathus) ജനുസ്സിൽപ്പെടുന്നതാണ്. ധോണി വനപ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യത്തെ ഉയർത്തി കാട്ടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പുതിയ സ്പീഷീസിന് ഗ്നോമോഗ്നാഥസ് ധോണി എന്ന പേര് നൽകിയിരിക്കുന്നത്. ഈ പ്രദേശത്ത് അധികമായി ശ്രദ്ധിക്കപ്പെടാതെ പോയ വളരെ പ്രത്യേകമായ ആവാസ വ്യവസ്ഥയിൽ നിന്നും 2024 -ൽ നടത്തിയ ഫീൽഡ് സർവേയിൽ ആണ് ബ്രൗൺ കളറിലുള്ള ഏകദേശം 3 മില്ലീമീറ്റർ വ്യാസവും 59 മില്ലീമീറ്റർ നീളവുമുള്ള ഈ ചെറിയ മില്ലിപീഡകളെ കണ്ടെത്തിയത്. ലോകത്തിലെ hottest biodiversiy hotspots കളിൽ ഒന്നായ പശ്ചിമഘട്ടത്തിലെ ജന്തു വൈവിധ്യങ്ങളുടെ കണ്ടെത്തലും വർഗ്ഗീകരണവും ഇനിയും പഠന വിഷയമാക്കേണ്ടതുണ്ടെന്ന് ഈ കണ്ടെത്തൽ വ്യക്തമാക്കുന്നു. അൽഫോൻസ കോളേജ്, ജന്തുശാസ്ത്ര ഗവേഷണ വിഭാഗത്തിലെ ഡോ. മഞ്ജു എലിസബത്ത് കുരുവിളയുടെ മാർഗ്ഗനിർദ്ദേശത്തോടെ ഗവേഷണ വിദ്യാർത്ഥിയായ മിസ്. നിഖില സുധാകരനാണ് ഈകണ്ടെത്തൽ നടത്തിയത്.
ഈ സ്പീഷീസിന്റെ കണ്ടെത്തലും ഔദ്യോഗിക വിവരണവും അന്താരാഷ്ട്ര ജേർണലായ Zootaxa -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

🗞️👉 ഇനി മുതൽ ഭിന്നശേഷിക്കാർക്ക് ഏഴരപ്പൊന്നാനയെ നേരിൽ കാണാം

ഉത്സവം കൺകുളിർക്കെ കാണാം ക്ഷേത്ര മതിൽക്കകത്തെ പരിപാടികൾ ആസ്വദിക്കാം ഏഴരപ്പൊന്നാനയെ നേരിൽ കണ്ട് തൊഴാം. ഭിന്നശേഷിക്കാർക്ക് അനായാസം ക്ഷേത്രത്തിൽ പ്രവേശിക്കാനായി റാമ്പ് ഒരുങ്ങി.സംസ്ഥാനത്ത്‌ ആദ്യമായി ഏറ്റുമാനൂർ ക്ഷേത്രത്തിലാണ് റാമ്പ്‌ സംവിധാനം ഒരുക്കിയത്. ക്ഷേത്രത്തിന്റെ തെക്ക്‌ വശത്ത് സ്റ്റേജിനോട് ചേർന്ന കവാടത്തിലും കൃഷ്ണ കോവിലിലുമാണ് റാമ്പ്‌ സജീകരിച്ചത്‌. മന്ത്രി വി എൻ വാസവൻ റാമ്പ്‌ ഉദ്‌ഘാടനം ചെയ്തു.

🗞️👉 ട്രംപിന് മറുപടിയുമായി ഇന്ത്യ

കൂടുതല്‍ താരിഫ് ചുമത്തുമെന്ന ഭീഷണി ഉന്നയിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഇന്ത്യ. യുക്രെയ്ന്‍ സംഘര്‍ഷത്തിന് ശേഷം റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ലക്ഷ്യം വക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. ആഗോള ഊര്‍ജ്ജ വിപണി സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ഇറക്കുമതിയെ അമേരിക്ക സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യയെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ തന്നെ റഷ്യയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.

🗞️👉 വെള്ളികുളത്ത് വള്ളം എത്തി

വെള്ളികുളം:വെള്ളികുളത്തെ പള്ളി കുളത്തിൽ വള്ളം ഇറങ്ങിയത് നാട്ടുകാർക്ക് ഒരു അത്ഭുത കാഴ്ചയായി.കായലോരത്ത് മാത്രം കാണുന്ന വള്ളം മലയോരമേഖലയിൽ അതിഥിയായി എത്തിയത് നാട്ടുകാർക്ക് കൗതുകവും നവ്യാനുഭവവുമായി മാറി.ഇപ്പോൾ പള്ളിവക കുളത്തിൽ മീൻ വളർത്തൽ നടന്നുവരികയാണ്. ഗിഫ്റ്റി, തിലോപ്പിയ ഇനത്തിൽപ്പെട്ട മൂയിരത്തിലധികം മീൻ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. പള്ളിവക കുളത്തിലെ മീൻ വളർത്തൽ ഇതിനോടകം ഏറെ പ്രശസ്തമാണ്.

🗞️👉 തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ കഞ്ചാവ് കണ്ടെത്തി

തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. ഇന്നലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. ഡോഗ് സ്ക്വാഡാണ് ജയിലിലെ ഗ്രൗണ്ടിന് സമീപത്തുനിന്ന് കഞ്ചാവ് കണ്ടെത്തിയത്. കുപ്പിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ. കഴിഞ്ഞദിവസം ഉച്ചയോടുകൂടിയാണ് ജയിലിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തുന്നത്. മൂന്ന് പൊതി കഞ്ചാവാണ് കണ്ടെത്തിയത്. സംഭവത്തിൽ പൂജപ്പുര പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.

🗞️👉 മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്ക് പുരസ്‌കാരങ്ങൾ നൽകും. സംസ്ഥാന തലത്തിൽ മികച്ച ക്ഷീരകർഷകൻ, മികച്ച വാണിജ്യ ക്ഷീര കർഷകൻ, മികച്ച സമ്മിശ്ര കർഷൻ എന്നീ വിഭാഗങ്ങളിലെ കർഷകർക്ക് 1 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും. മികച്ച പൗൾട്രി കർഷകൻ, മികച്ച കർഷക/സംരംഭക, മികച്ച യുവകർഷകൻ എന്നീ വിഭാഗങ്ങളിലെ കർഷകർക്ക് 50,000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകും. കൂടാതെ ജില്ലാ തലത്തിൽ മികച്ച ക്ഷീര കർഷകന് 20,000 രൂപയുടെ ക്യാഷ് അവാർഡും, മികച്ച സമ്മിശ്ര കർഷകന് 10,000 രൂപയുടെ ക്യാഷ് അവാർഡും നൽകും. അപേക്ഷാ ഫോമുകൾ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. വിശദവിവരങ്ങൾക്ക്: http://www.ahd.kerala.gov.in.

🗞️👉 പി.വി അൻവറിനെതിരെ കേസെടുത്ത് പൊലീസ്

ടെലിഫോൺ ചോർത്തലിൽ മുൻ എം.എൽ.എ പി.വി അൻവറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. തന്റെ ഫോൺ അൻവർ ചോർത്തിയെന്ന കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണ് കേസടുത്തത്. മുരുകേഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. മലപ്പുറം ഗസ്റ്റ് ഹൗസിൽ കഴിഞ്ഞ സെപ്റ്റംബർ 1ന് നടത്തിയ വാർത്താസമ്മേളനത്തിൽ പി.വി അൻവർ താൻ പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം പലരുടെയും ഫോൺ നമ്പർ ചോർത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നലെയാണ് മുരുഗേഷ് നരേന്ദ്രൻ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് മുരുകേഷ് ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.

🗞️👉 ലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തി ഊർജിതമാക്കി പ്ലാന്റേഷൻസ് ഡയറക്ടറേറ്റ്

തൊഴിലാളി ലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികൾ ഊർജ്ജിതമാക്കി പ്ലാന്റേഷൻസ് ഡയറക്റ്ററേറ്റ്. തോട്ടം മേഖലയുടെ ഉന്നമനത്തിനായി 2023 ൽ പ്രത്യേകമായി രൂപീകരിച്ച ഡയറക്ട്രേറ്റ്, നിരവധി പ്രവൃത്തികൾ ഇതിനോടകം പൂർത്തീകരിച്ച് കഴിഞ്ഞു. ലയങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ജൂലൈ 29 വരെ 86 വിശദമായ പദ്ധതി രൂപരേഖകൾ സമർപ്പിച്ചിട്ടുണ്ട്.. ഇതിൽ 3908 ലേബർ ലൈൻ യൂണിറ്റുകളുടെ പ്രവൃത്തി ഉൾപ്പെടുന്നു. ഇതിനകം 52 പദ്ധതി രൂപരേഖകൾക്ക് അംഗീകാരം ലഭിച്ചു. ഇതിൽ 40.84 കോടി രൂപയുടെ പ്രവൃത്തിയും 11.11 കോടി രൂപയുടെ സബ്സിഡിയും ഉൾപ്പെടുന്നു. ഇതുവരെ 80,81,106 രൂപ തോട്ടമുടമകൾക്ക് സബ്സിഡിയായി അനുവദിച്ചിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 2024-25ലെ സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചിരുന്നു.

👉🗞️ ധര്‍മ്മസ്ഥല: പതിനൊന്നാം സ്‌പോട്ടിനടുത്തുള്ള വനമേഖലയില്‍ അസ്ഥികള്‍

ധര്‍മസ്ഥലയില്‍ മണ്ണ് നീക്കം ചെയ്തുള്ള പരിശോധനയില്‍ വീണ്ടും അസ്ഥികള്‍ ലഭിച്ചതായി സൂചന. പതിനൊന്നാം സ്‌പോട്ടില്‍ നിന്ന് നൂറ് അടി മാറി നടത്തിയ പരിശോധനയില്‍ ആണ് അസ്ഥികള്‍ കണ്ടെത്തിയതായി സൂചയുള്ളത്. പതിനൊന്നാം സ്‌പോട്ടില്‍ ഇന്ന് പരിശോധന നടത്തുമെന്ന് പറഞ്ഞിരുന്നതാണ്. പ്രത്യേക അന്വേഷണസംഘം ഈ വനമേഖലയില്‍ പ്രവേശിച്ചെങ്കിലും മണ്ണ് നീക്കി പരിശോധന നടത്തിയില്ല. പതിനൊന്നാം സ്‌പോട്ടായി സാക്ഷി ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്നും കുറേയേരെ ദൂരം മാറി ഉള്‍ക്കാട്ടിലാണ് വിശദമായ പരിശോധന നടന്നതെന്നും ആരോപണമുയരുന്നുണ്ട്. 

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related