പ്രഭാത വാർത്തകൾ

Date:

  🗞🏵  പാലാ വിഷൻ  ന്യൂസ് 🗞🏵
മാർച്ച് 5 , 2023 ഞായർ 1198 കുംഭം 21 

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://pala.vision/daily-bible-reflection-59/

വാർത്തകൾ

🗞🏵 എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9ന് ആരംഭിക്കും. ഫലം മെയ് രണ്ടാം വാരം വരും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 10 മുതല്‍ ആരംഭിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ 3ന് നടക്കും. 2960 പരീക്ഷാ കേന്ദ്രങ്ങളിലായാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്. മാര്‍ച്ച് 29 വരെയാണ് പരീക്ഷ. 2023 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്കുള്ളത്.

🗞🏵 ചരക്കുഗതാഗതത്തിലും യാത്രക്കാരുടെ എണ്ണത്തിലും വർധനയുമായി ദക്ഷിണറെയിൽവേ. മുൻവർഷത്തെ അപേക്ഷിച്ച് നടപ്പുസാമ്പത്തികവർഷം യാത്രക്കാരുടെ എണ്ണം ഇരട്ടിയായപ്പോൾ ചരക്കുഗതാഗതത്തിൽനിന്നുള്ള വരുമാനം 31 ശതമാനം വർധിച്ചു. ലക്ഷ്യമിട്ടതിനെക്കാൾ അധികവരുമാനമാണ് കഴിഞ്ഞ ഏപ്രിൽമുതൽ ഈവർഷം ഫെബ്രുവരിവരെ നേടിയിരിക്കുന്നത്.

🗞🏵 ബംഗാളിൽ സഗാർദിഗി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയം തൃണമൂൽ കോൺഗ്രസിനും മമതാ ബാനർജിക്കും ഞെ‌ട്ടലായി. ബംഗാൾ നിയമസഭയിൽ സിപിഎമ്മിനും കോൺഗ്രസിനും അംഗങ്ങളുണ്ടായിരുന്നില്ല. ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിൽ കോൺഗ്രസിന് ആദ്യ അംഗത്തെ ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥി ബൈരോൺ ബിശ്വാസിന് 22,986 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 
 
🗞🏵 അതിരപ്പള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാര്‍ക്കില്‍ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാർക്കിൽ പരിശോധന നടത്തിയിരുന്നു.

🗞🏵 എ​സ്ഡി​പി​ഐ ബ​ന്ധം ആ​രോ​പി​ച്ച് ആ​ല​പ്പു​ഴ സി​പി​എ​മ്മി​ൽ കൂ​ട്ട രാ​ജി. 38 അം​ഗ​ങ്ങ​ൾ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കി. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഷീ​ദ് മു​ഹ​മ്മ​ദി​ന്‍റെ ബി​സി​ന​സ് പ​ങ്കാ​ളി എ​സ്‌​ഡി​പി​ഐ നേ​താ​വെ​ന്നാ​ണ് രാ​ജി​വ​ച്ച​വ​രു​ടെ പ​രാ​തി. ചെ​റി​യ​നാ​ട് സൗ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ് രാ​ജി​വ​ച്ച​ത്. രാ​ജി​വ​ച്ച​വ​രി​ൽ നാ​ല് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രു​ണ്ട്. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും ഇ​വ​ർ പ​രാ​തി ന​ൽ​കി. ഷീ​ദ് മു​ഹ​മ്മ​ദ് പ​ക​ൽ സി​പി​എ​മ്മും രാ​ത്രി എ​സ്‌​ഡി​പി​ഐ എ​ന്നു​മാ​ണ് രാ​ജി​വ​ച്ച​വ​രു​ടെ ആ​രോ​പ​ണം. 

🗞🏵 സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരും. പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് സാധാരണയെക്കാള്‍ അഞ്ച് ഡിഗ്രി കൂടുതലാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചിട്ടില്ല. സൂര്യാതപം, നിര്‍ജലീകരണം എന്നിവ വരാതെ ശ്രദ്ധിക്കണമെന്നും രണ്ടുദിവസത്തിനകം ചൂട് കുറയുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.

🗞🏵 മേഘാലയയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരുണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയ്ക്ക് ഗവര്‍ണറുടെ ക്ഷണം. മാര്‍ച്ച് ഏഴിന് രാവിലെ 11 മണിക്ക് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും 32 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് കോണ്‍റാഡ് സാങ്മ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തേക്കും
 
🗞🏵 ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ അണയ്ക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുമെന്ന് എറണാകുളം കലക്ടര്‍ ഡോ. രേണുരാജ്. തീ അണയ്ക്കാന്‍ അഗ്‌നിരക്ഷാസേന തന്നെ ശ്രമം തുടരും. ഇതിനു ഹെലികോപ്റ്റര്‍ പ്രയോജനപ്പെടില്ലെന്നാണ് വിലയിരുത്തല്‍. ശക്തിയേറിയ മോട്ടറുകള്‍ എത്തിച്ച് സമീപത്തെ പുഴയില്‍നിന്ന് വെള്ളം പമ്പു ചെയ്യുമെന്നും കലക്ടര്‍ അറിയിച്ചു.

🗞🏵 കേംബ്രിഡ്‌ജ്‌ സർവകലാശാലയിൽ ഇന്ത്യയുടെ ശത്രുരാജ്യമായ ചൈനയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈന സമാധാനത്തിന്റെ ഒരു കക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ഉദാഹരണങ്ങളിലൂടെ തന്റെ ആശയം വിശദീകരിക്കാൻ രാഹുൽ ശ്രമിക്കുകയുമുണ്ടായി. ചൈനയുടെ തന്ത്രത്തെക്കുറിച്ച് പറഞ്ഞ അദ്ദേഹം അതിലൂടെ ഉണ്ടാക്കിയെടുത്ത വികസനത്തെക്കുറിച്ചും സംസാരിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ ആശയങ്ങളിലൂടെയും അദ്ദേഹം വിശദീകരണം നടത്തി.
 
🗞🏵 എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ അനുനയിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ നീക്കമുണ്ടെന്ന വാദം ആവർത്തിച്ച് ജയരാജൻ. കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണമെന്ന് വിമാനക്കമ്പനി ആവശ്യപ്പെട്ടതായി ഇ പി ജയരാജൻ വ്യക്തമാക്കി. ഫോണിലൂടെയാണ് ഇക്കാര്യം ഇൻഡിഗോ ആവശ്യപ്പെട്ടത്.
എന്നാൽ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് ഇ പി മറുപടി നൽകി.

🗞🏵 താൻ സ്ഥാപിച്ച സാങ്കൽപിക രാഷ്ട്രമായ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുടെ ഇ – പൗരത്വം സൗജന്യമായി നേടാമെന്ന് വ്യക്തമാക്കി ബലാത്സംഗക്കേസ് പ്രതിയും ആൾദൈവവുമായ നിത്യാനന്ദ. ഇത് ചൂണ്ടിക്കാട്ടി നിത്യാനന്ദ ട്വിറ്ററിൽ കുറിപ്പിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഹിന്ദു വിരുദ്ധരുടെ പീഡനം ഏൽക്കുകയാണെന്നു രാജ്യത്തിന്റെ പ്രതിനിധി വിജയപ്രിയ നിത്യാനന്ദ കഴിഞ്ഞ ദിവസം ഒരു യുഎൻ സമിതി യോഗത്തിൽ പങ്കെടുത്തു പറഞ്ഞിരുന്നു.
 
🗞🏵 ബാബറി മസ്ജിദ്-രാമജന്മഭൂമി വിധിയിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി ഇവിടെ ധനിപൂർ മസ്ജിദ് നിർമ്മിക്കുന്നതിനുള്ള അന്തിമ അനുമതി നൽകിയിരുന്നു. ഉത്തർപ്രദേശ് സർക്കാർ നൽകിയ അഞ്ച് ഏക്കർ സ്ഥലത്ത് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്) ട്രസ്റ്റ് നിർമിക്കുന്ന മസ്ജിദ് ബാബറിനെക്കാൾ വളരെ വലുതാണെന്ന് റിപ്പോർട്ട്. 

🗞🏵 നിതീഷ് കുമാർ വീണ്ടും ബിജെപിയോട് അടുക്കുന്നതായി സൂചനകൾ. ജെഡിയു, ആർജെഡി കക്ഷികൾക്ക് ഇടയിൽ ഭിന്നതയെന്ന ഊഹാപോഹങ്ങൾ ശക്തമാകുമ്പോൾ, പ്രത്യേകിച്ചും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്മേൽ തേജസ്വി യാദവിന് അധികാരം കൈമാറാൻ ആർജെഡി സമ്മർദം ചെലുത്തുന്ന സാഹചര്യത്തിലാണ് അഭ്യൂഹങ്ങൾ ശക്തമാവുന്നത്. ആർജെഡിയുമായി സഖ്യത്തിലേർപ്പെട്ടതോടെ ബീഹാറിൽ അക്രമസംഭവങ്ങൾ തുടർക്കഥ ആകുകയാണ്.

🗞🏵 മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റിൽ. ചെ​റു​കു​ന്ന് പ​ള്ളി​ക്ക​ര സ്വ​ദേ​ശി കൊ​റ്റി​ല വ​ള​പ്പി​ൽ അ​ബ്ദു​റ​ഹി​മാ​നെ​യാ​ണ് (37) അറസ്റ്റ് ചെയ്തത്. ക​ണ്ണ​പു​രം പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

🗞🏵 ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിൽ അറസ്റ്റിലായ എട്ട് എസ് എഫ് ഐ പ്രവർത്തകർക്കും ജാമ്യം. ജില്ലാ പ്രസിഡൻ്റ് ജിതിൻ ബാബു അടക്കമുള്ള പ്രവർത്തകർ സ്റ്റേഷൻ ജാമ്യം ലഭിച്ച് പുറത്ത് പോയി. അതിക്രമം നടത്തിയ എസ്എഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു .

🗞🏵 വി​ള​യൂ​രി​ൽ വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ ​നി​ന്ന് ഒ​മ്പ​ത് കി​ലോ ക​ഞ്ചാ​വും ആ​റ് ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നും പി​ടി​ച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വി​ള​യൂ​ർ ക​ണ്ടേ​ങ്കാ​വ് ചി​റ​തൊ​ടി വീ​ട്ടി​ൽ സ​ഹ​ദ് എ​ന്ന സെ​യ്ത​ല​വി​യെ ആണ് അ​റ​സ്റ്റ് ചെ​യ്തത്.വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 1.45-ന് ആണ് ​കാ​റി​ൽ​ നി​ന്ന് നി​രോ​ധി​ത ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. 

🗞🏵 ഏഷ്യാനെറ്റിന്റെ ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന റോവിങ് വാർത്തയിൽ ലഹരിക്കടിമയാണെന്ന് 14 വയസ്സുള്ള പെൺകുട്ടി വെളിപ്പെടുത്തിയ റിപ്പോർട്ടിന്മേൽ കേസെടുത്ത് പോലീസ്. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനന്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പി വി അന്‍വര്‍ എം എല്‍ എയുടെ പരാതിയിലാണ് നടപടി. 
 
🗞🏵 തൃശൂർ കുട്ടനെല്ലൂരിലെ കാർ ഷോറൂമിൽ വൻ തീപിടുത്തം. മൂന്ന് ആഢംബര കാറും കെട്ടിടവും പൂർണമായും കത്തി നശിച്ചു. മൂന്ന് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. ഹൈസണ്‍ മോട്ടോഴ്സിന്‍റെ കുട്ടനെല്ലൂരിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 

🗞🏵 ഛണ്ഡി​ഗ​ഡ് ഷ​ഹീ​ദ് ഭ​ഗ​ത് സിം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 10 കോ​ടി രൂ​പ മൂ​ല്യം വ​രു​ന്ന 18 കി​ലോ​ഗ്രാം അ​ന​ധി​കൃ​ത സ്വ​ർ​ണം പി​ടി​കൂ​ടി. കേ​സി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ദു​ബാ​യ്‌​യി​ൽ നി​ന്ന് പ​ഞ്ചാ​ബി​ലേ​ക്ക് എ​ത്തി​യ വി​മാ​ന​ത്തി​നു​ള്ളി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.
 
🗞🏵 ഡ​ല്‍ഹി​യി​ൽ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ലെ ക്രിസ്ത്യന്‍ ബുക്ക് സ്റ്റാളിനു നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഗിദിയോൺ ഇന്റർനാഷണല്‍ എന്ന ക്രിസ്ത്യന്‍ സംഘടനയുടെ സ്റ്റാളിന് നേരെയാണ് ജയ് ശ്രീറാം വിളികളും മുഴക്കിയെത്തിയ തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്. സ്റ്റാളിൽനിന്ന് ബൈബിളുകൾ സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നാല്പതോളം പേരടങ്ങുന്ന സംഘം മുദ്രാവാക്യം വിളിച്ച് പുസ്തകസ്റ്റാളിലേക്ക് എത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിന് പിന്നില്‍ ഹിന്ദു യുണൈറ്റഡ് ഫ്രണ്ട് എന്ന സംഘടനയാണെന്നാണ് വിവരം.

🗞🏵 കൊല്ലം രൂപതയുടെ മുൻ മെത്രാനായിരുന്ന ബിഷപ്പ് ജോസഫ് ഗബ്രിയേൽ ഫെർണാണ്ടസ് കാലംചെയ്തു. 97 വയസ്സായിരിന്നു. ഇന്ന് മാർച്ച് 4 ശനിയാഴ്ച രാവിലെ 9.30 ന് കൊല്ലം ബെൻസിഗർ ആശുപത്രിയിൽവെച്ചായിരിന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ന്യുമോണിയ പിടിപെടുകയായിരുന്നു. കേരള കാത്തലിക് ബിഷപ്സ് കൗൺസിലിന്റെ (കെസിബിസി) വൈസ് പ്രസിഡന്റ്, സിബിസിഐ ഹെൽത്ത് കമ്മീഷൻ ചെയർമാൻ, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ എപ്പിസ്കോപ്പൽ കമ്മീഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

🗞🏵 കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19-ന് പാക്കിസ്ഥാനിലെ ലാഹോറിലെ സ്വന്തം വസതിയില്‍ നിന്നും അഞ്ചുപേരടങ്ങുന്ന മുസ്ലീം സംഘം തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ഇരയാക്കിയ പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടി, നേരിട്ട പീഡനങ്ങള്‍ വിവരിച്ചുക്കൊണ്ട് നടത്തിയ അഭിമുഖം അനേകരെ ഈറനണിയിക്കുന്നു. പതിനാല് വയസ്സുള്ള കിന്‍സ സിന്ധു എന്ന പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡി’ന് നല്‍കിയ അഭിമുഖത്തിലൂടെ കടന്നുപോയ ദുരിതദിനങ്ങള്‍ വിവരിച്ചത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

http://വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക് https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em 👉 visit our website pala.vision


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...