പ്രഭാത വാർത്തകൾ

Date:

  പാലാ വിഷൻ  ന്യൂസ് മാർച്ച് 4 , 2023 ശനി 1198 കുംഭം 20 

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://youtu.be/ZwbE7Ux5Uuo

വാർത്തകൾ

🗞🏵 സംസ്ഥാനത്ത് വൈറല്‍ പനിയും ആസ്തമയുടെ സമാന ലക്ഷണങ്ങളുമായി കുട്ടികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ചികിത്സയില്‍. നാല് ദിവസത്തെ പനിയും തുടര്‍ന്ന് നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലും വലിവുമാണ് പിടിപെടുന്നത്. ഏകദേശം പതിനൊന്നായിരത്തോളം പേരാണ് പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ ഇരട്ടിയോളം രോഗികളാണ് എത്തുന്നത്. കൂടുതല്‍ പേര്‍ കിടത്തിച്ചികിത്സയ്ക്ക് എത്തുന്നതും സ്വകാര്യ ആശുപത്രികളിലാണ്.

🗞🏵 തിരിച്ചടി നേരിട്ട ത്രിപുരയിലെ ജനവിധി പരിശോധിച്ച് വോട്ടുചോർച്ച വിലയിരുത്താൻ സി.പി.എമ്മും കോൺഗ്രസും. ഇരുപാർട്ടികളും തിരഞ്ഞെടുപ്പുഫലം വെവ്വേറെ പരിശോധിക്കുന്നുണ്ട്. മറ്റ് ഇടതുപാർട്ടികളും സ്വന്തംനിലയിൽ വോട്ടുചോർച്ചാവഴിയുടെ അന്വേഷണത്തിലാണ്.

🗞🏵 ഇന്ത്യൻ ആർമിയും ഫ്രഞ്ച് ആർമിയും തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം – ‘FRINJEX-23’ മാർച്ച് 07, 08 തീയതികളിൽ തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽവെച്ച് നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് അടങ്ങുന്ന സംഘമായ ഫോർമാറ്റിൽ സൈനിക അഭ്യാസത്തിൽ ഏർപ്പെടുന്നത്..

🗞🏵 ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടമാർക്ക് നിർദ്ദേശം നൽകി ഐഎംഎ. നിലവിൽ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യമില്ലെന്നാണ് ഐഎംഎ വ്യക്തമാക്കിയിട്ടുള്ളത്. ബാക്റ്റീരിയ രോഗങ്ങൾക്ക് മാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂവെന്നും ഐഎംഎ ആവശ്യപ്പെട്ടു.

🗞🏵 2022-ലെ ​നൊ​ബേ​ൽ സ​മാ​ധാ​ന പു​ര​സ്കാ​ര ജേ​താ​വും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ലെ​സ് ബി​യാ​ലി​യാ​റ്റ്സ്കിക്ക് ബ​ലാ​റുസ് ഭ​ര​ണ​കൂ​ടം ത​ട​വുശിക്ഷ വിധിച്ചു. സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ണ് ബി​യാ​ലി​യാ​റ്റ്സ്കി​യെ 12 വ​ർ​ഷം ത​ട​വി​ന് വി​ധി​ച്ച​ത്.
 
🗞🏵 സംസ്ഥാനത്ത് വ്യവസായ സംരംഭകരുടെ പരാതി പരിഹരിക്കാനായി വ്യവസായ വകുപ്പ് രൂപീകരിച്ച പരാതി പരിഹാര പോർട്ടൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി പി. രാജീവ് പോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംരംഭകരുടെ പരാതികൾക്ക് 30 ദിവസത്തിനുള്ളിൽ പരിഹാരം കാണുന്ന തരത്തിലാണ് പോർട്ടലിന്റെ പ്രവർത്തനം. 10 കോടി രൂപ വരെ നിക്ഷേപമുള്ള സംരംഭവുമായി ബന്ധപ്പെട്ട പരാതി കലക്ടറിന്റെ അധ്യക്ഷതയിലുള്ള ജില്ലാതല സമിതിയാണ് പരിശോധിക്കുക. 10 കോടിക്കു മുകളിലുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ, ജില്ലാ സമിതിയുടെ തീരുമാനത്തിനുമേലുളള അപ്പീൽ എന്നിവ സംസ്ഥാന സമിതിയാണ് പരിശോധിക്കുക.
 
🗞🏵 ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബു​ള്ള​റ്റി​ന് തീ​പി​ടി​ച്ചു. ഉ​ട​ന്‍ റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി​നി​ര്‍​ത്തി​യ​പ്പോ​ള്‍ തീ​പ​ട​ര്‍​ന്ന് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് വാ​ഹ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി​യു​ടെ ബൈ​ക്കി​ലാ​ണ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ പു​ക വ​ന്ന​ത്. ഉ​ട​നെ ബു​ള്ള​റ്റ് വ​ഴി​യ​രി​യി​ലേ​ക്ക് മാ​റ്റി നി​ര്‍​ത്തി​യ​ശേ​ഷം ഇ​യാ​ള്‍ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു.

🗞🏵 രണ്ടു വര്‍ഷമായി തനിക്കെതിരെ ട്രോളുകള്‍ സൃഷ്ടിച്ചവരും ആക്രമണം നടത്തിയവരും ‘1921: പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയിലൂടെ പുറത്തുവരുന്ന സത്യത്തെ ഭയപ്പെടുന്നവരാണെന്ന് സംവിധായകന്‍ രാമസിംഹന്‍ (അലി അക്ബര്‍) പറഞ്ഞു. അത്തരത്തില്‍ ഭയപ്പെടുന്നവരാണ് സംസ്ഥാനത്തിന്റെ പലയിടത്തും തന്റെ സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറുന്നതെന്നും അലി അക്ബര്‍ പറഞ്ഞു

🗞🏵 സംസ്ഥാനത്ത് ഭക്ഷണവില കൂട്ടി ഹോട്ടലുകള്‍. പാചകവാതക സിലിണ്ടറിന് വില ഉയര്‍ന്നതിനെ തുടര്‍ന്ന് തലസ്ഥാനത്തെ ചില ഹോട്ടലുകള്‍ ഊണിന് അഞ്ചു രൂപവരെ കൂട്ടി. വൈകാതെ എല്ലാ ഹോട്ടലുകള്‍ക്കും വില കൂട്ടേണ്ട സ്ഥിതിയാണെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രതികരിച്ചു. ഇന്നലെയാണ് തലസ്ഥാനത്തെ ചില ഹോട്ടലുകള്‍ വിലവര്‍ധന നടപ്പാക്കിയത്.

🗞🏵 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

🗞🏵 കാര്‍ കത്തി ദമ്പതികള്‍ മരിച്ച ദാരുണ സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് നേരത്തെ തന്നെ മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്രവേഗം തീ ആളിക്കത്താന്‍ കാരണമായത് കാറിനുള്ളിലെ പെട്രോള്‍ സാന്നിധ്യമാണെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കാറിനുള്ളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്നായിരുന്നു കുടുംബത്തിന്റെ അവകാശവാദം.
 
🗞🏵 ലോക നേതാക്കളുടെ പ്രിയങ്കരനായ നേതാവ് നരേന്ദ്ര മോദിയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. റെയ്‌സിന ഡയലോഗില്‍ പങ്കെടുക്കുന്നതിനാണ് ജോര്‍ജിയ മെലോനി ഇന്ത്യയില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന റെയ്‌സിന ഡയലോഗില്‍ മുഖ്യാതിഥിയാണ് മെലോനി.ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും അതിനിയും ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മെലോനി വ്യക്തമാക്കി

🗞🏵 ഈ വർഷം രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്ക് സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് 5.5 ശതമാനമായി ഉയരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. നേരത്തെ 4.8 ശതമാനം വളർച്ച നേടുമെന്ന് പ്രഖ്യാപനങ്ങൾ നടത്തിയിരുന്നെങ്കിലും, പിന്നീട് പുനർനിർണയിക്കുകയായിരുന്നു. രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമാണ് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യ.
 
🗞🏵 വിവാദ ആൾ ദൈവം നിത്യാനന്ദയുടെ പ്രതിനിധി യുഎൻ യോ​ഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി യുഎൻ മനുഷ്യാവകാശ വക്താവ്. നിത്യാനന്ദയുടെ പ്രതിനിധി മാ വിജയപ്രിയ മുന്നോട്ടുവെച്ച നിർദേശങ്ങൾ അപ്രസക്തമാണ്. അവരുടെ നിർദേശങ്ങൾ സമ്മേളനത്തിന്റെ അന്തിമരേഖയിൽ ഉൾപ്പെടുത്തില്ലെന്നും യുഎൻ മനുഷ്യാവകാശ കമ്മിഷൻ വക്താവ് വ്യക്തമാക്കി. മാ വിജയപ്രിയ യോ​ഗത്തിൽ പങ്കെടുത്തതായി യുഎൻ സ്ഥിരീകരിച്ചു. യോ​ഗത്തിൽ ലഘുലേഖകൾ വിതരണം ചെയ്യാനുളള മാ വിജയപ്രിയയുടെ ശ്രമങ്ങളെ തടഞ്ഞതായും യുഎൻ പറഞ്ഞു.

🗞🏵 ഹത്രാസ് കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവർത്തകനായ കമാൽ കെ.പിയെ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയാണ് അറസ്റ്റിലായ കമാൽ കെ.പി. കേസിൽ യുഎപിഎ പ്രകാരം അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മൊബൈലിൽ നിന്ന് കണ്ടെത്തിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഹത്രാസ് സംഭവത്തിനിടെ അക്രമം അഴിച്ചുവിടാൻ രഹസ്യയോഗം നടത്താൻ കമൽ കെ.പി വോയ്സ് നോട്ട് അയച്ചതായി പൊലീസ് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.

🗞🏵 വിവാഹ ചടങ്ങിനിടെ അമിത ശബ്ദത്തിലുള്ള ഡിജെയിൽ അസ്വസ്ഥത തോന്നിയ വരന്‍ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. സുരേന്ദ്രകുമാറെന്ന ആളാണ് അമിത ശബ്ദം മൂലമുള്ള വൈബ്രേഷൻ താങ്ങാനാവാതെ വിവാഹവേദിയില്‍ കുഴഞ്ഞു വീണ് മരിച്ചത്. ബിഹാറിലെ സീതാമര്‍ഹി ജില്ലയിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഉടൻ തന്നെ വരനെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

🗞🏵 വ്യാ​ജ​മ​രു​ന്ന് മ​രു​ന്ന് നി​ർ​മ്മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന മൂ​ന്ന് പേ​രെ നോ​യി​ഡ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​രി​യ​ൺ ബ​യോ​റ്റെ​ക് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ അ​തു​ൽ റാ​വ​ത്ത്, ടു​ഹി​ൻ ഭ​ട്ടാ​ചാ​ര്യ, മൂ​ൽ സിം​ഗ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 2022 ഡി​സം​ബ​റി​ൽ ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ 18 കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ വ്യാ​ജ ക​ഫ് സി​റ​പ്പ് നി​ർ​മിച്ച ക​മ്പ​നി​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

🗞🏵 സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ജ്യൂ​സ് ക​ട​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ജി​ല്ല​ക​ളി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തു​കൂ​ടാ​തെ സ്റ്റേ​റ്റ് ടാ​സ്‌​ക് ഫോ​ഴ്‌​സും പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും.

🗞🏵 : കായംകുളത്ത് വന്‍ സ്പിരിറ്റ് വേട്ട. 61 കന്നാസുകളിലായി വീടിനുള്ളില്‍ സൂക്ഷിച്ച 2135 ലിറ്റർ സ്പിരിറ്റാണ് കായംകുളം എക്സൈസ് സംഘം പിടികൂടി സംഭവത്തിൽ പത്തിയൂര്‍ക്കാല സ്വദേശി സജീവൻ അറസ്റ്റിലാ‌യി. മറ്റൊരു പ്രതി സ്റ്റീഫന്‍ സ്റ്റീഫന്‍ വര്‍ഗീസ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും എക്സൈസ് അറിയിച്ചു
 
🗞🏵 ഏഷ്യാനെറ്റ് ന്യൂസിന്റെ മയക്ക് മരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത വിവാദമായി. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്ന് പരാതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരാതിയിന്മേല്‍ അന്വേഷണം നടക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. 
 
🗞🏵 ലോകപ്രശസ്ത സുറിയാനി പണ്ഡിതനായ പ്രൊഫസർ സെബാസ്ററ്യൻ ബ്രോക്കിനെ ആദരിക്കാനായി പൗരസ്ത്യ സുറിയാനി ഭാഷയിലെ സീറോ-മലബാർ ക്രമത്തിൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്യാമ്പ്യൻ ഹോളിൽവച്ച് ഫെബ്രുവരി 28, ചൊവ്വാഴ്ച സുറിയാനി ഭാഷയിൽ റംശായും (സന്ധ്യാപ്രാർത്ഥന) തുടർന്ന് സ്‌നേഹവിരുന്നും സംഘടിക്കപ്പെട്ടു. ക്യാമ്പ്യൻ ഹോൾ മാസ്റ്റർ ആയ ഫാദർ നിക്കോളാസ് എസ്സ്. ജെയുടെ പ്രത്യേക ക്ഷണപ്രകാരം വിശിഷ്‌ടാഥിതിയായി ഈ ചടങ്ങിൽ സംബന്ധിച്ച മാർ ജോസഫ് സ്രാമ്പിക്കൽ സുറിയാനിയിലുള്ള റംശാക്ക് മുഖ്യകാർമികത്വം വഹിച്ചു.

🗞🏵 ക്രൈസ്തവ വിരുദ്ധ കൊലപാതകങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയില്‍ ഓൾ പ്രോഗ്രസീവ്സ് കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥി ബോലാ ടിനിബു നൈജീരിയയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ പാർട്ടിയെയാണ് തെരഞ്ഞെടുപ്പിൽ യോരുപ ഗോത്രത്തിലെ അംഗമായ മുസ്ലീം മത വിശ്വാസി ടിനിബു പ്രതിനിധീകരിച്ചത്. തെരഞ്ഞെടുപ്പിൽ 29 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തപ്പെട്ടത്. വോട്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും, മറ്റ് ക്രമക്കേടുകളും രാജ്യത്തുടനീളം വ്യാപകമായി നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. 

“മില്ലറ്റ്എക്സ്പോ” ചെറുധാന്യ വിപണന മേള പാലായിൽ

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...