2024 ഒക്ടോബർ 14 തിങ്കൾ 1199 കന്നി 28
വാർത്തകൾ
- അനധികൃതമായി സ്കൂളുകൾ തുടങ്ങുന്നത് വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി
ആർക്കും ഒരു വീടെടുത്ത് സ്കൂൾ തുടങ്ങാവുന്ന അവസ്ഥയാണുള്ളത്, എന്താണ് അവർ പഠിപ്പിക്കുന്നതെന്ന് നമ്മൾ അറിയണ്ടേ? അത്തരം സ്കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ സ്കൂളുകൾ പോലും സംസ്ഥാനത്തിൻ്റെ എൻഒസി വാങ്ങിയാണ് പ്രവർത്തിക്കുന്നത്. അപ്പോഴാണ് ഇവിടെ ചിലർക്ക് അതൊന്നും വേണ്ടാത്തത്.
- ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണായക ചർച്ചകൾക്കായി കെപിസിസി നേതൃയോഗം കൊച്ചിയിൽ നടന്നു
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം ചേർന്നത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
- ആലപ്പുഴ കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി
ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേരാണ് സിപിഐ വിട്ടത്. ഇവരെല്ലാം സിപിഎമ്മിൽ ചേർന്നു. CPI വിട്ടെത്തിയവരെ CPM ജില്ലാ സെക്രട്ടറി ആർ.നാസറിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നേരത്തെ CPM വിട്ട് സിപിഐൽ ചേർന്ന ഏതാനും പേരും തിരികെ എത്തിയവരിൽ ഉണ്ട്. ഏരിയ നേതൃത്വത്തോടുള്ള എതിർപ്പാണ് സിപിഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്. എന്നാൽ സംഘടന തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങവേയാണ് രാജി എന്നാണ് സിപിഐ പ്രാദേശിക നേതൃത്വം പറയുന്നത്.
- ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി
അഭിമുഖ വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. വിശ്വാസ്യത ഇല്ലെന്ന ഗവർണറുടെ വാക്കിൽ മുഖ്യമന്ത്രി പ്രതിഷേധവും രേഖപ്പെടുത്തി. പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുത്. മറുപടി നൽകാൻ കാലതാമസം ഉണ്ടായത് വിവരങ്ങൾ ശേഖരിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി, ഗവർണറെ അധികാരപരിധി ഓർമപ്പെടുത്തുകയും ചെയ്തു.
- വനിത ടി20 ലോക കപ്പില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ
വനിത ട്വന്റി ട്വന്റി ലോക കപ്പില്‍ ടീം ഇന്ത്യ ഇന്ന് കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. ഷാര്‍ജയില്‍ വൈകീട്ട് ഏഴരക്കാണ് അവസാനത്തേതും നിര്‍ണായകവുമായ ഗ്രൂപ്പ് മത്സരത്തിനായി ഇറങ്ങുക. മൂന്ന് വിജയവും ഒരു തോല്‍വിയും അടക്കം ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതുള്ള ഓസീസിന് സെമിഫൈനല്‍ പ്രവേശം ഏതാണ്ട് ഉറപ്പാക്കപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യക്കാകട്ടെ ഈ മത്സരം വിജയിച്ചെ മതിയാകൂ എന്നതാണ്. ഇതുവരെയുള്ള മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമായി ഇന്ത്യ നിലവില്‍ രണ്ടാം സ്ഥാനത്താണ്. തിങ്കളാഴ്ച ന്യൂസിലന്‍ഡ്-പാകിസ്ഥാ മത്സരഫലം കൂടി പരിഗണിച്ചായിരിക്കും ഇന്ത്യയുടെ മുന്നോട്ട്‌പോക്ക്.
- സംഘടനാ ശക്തി വിളിച്ചോതി ഓട്ടോ മൊബൈൽ സ്പെയർ റീട്ടെയ്ലേഴ്സ് അസോസിയേഷൻ നാലാമത് കോട്ടയം ജില്ലാ സമ്മേളനം നടത്തി
പാലാ :ആരോഗ്യപരമായ മത്സരത്തിലൂടെ പോസിറ്റിവ് എനർജി സാംശീകരിച്ച് ജീവിതത്തിൽ മുന്നേറ്റമുണ്ടാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ.ഓട്ടോ മൊബൈൽ സ്പെയർ റീട്ടെയ്ലേഴ്സ് അസോസിയേഷൻ നാലാമത് കോട്ടയം ജില്ലാ സമ്മേളനം പി എ ജേക്കബ്ബ് പുകടിയേൽ നഗറിൽ (മിൽക്ക് ബാർ ആഡിറ്റോറിയം) ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. സമ്മേളനത്തിൽ അംഗങ്ങളുടെ മക്കളിൽ ഉന്നത വികജയം കരസ്ഥമാക്കിയവരെ മാണി സി കാപ്പൻ മെമന്റോ നൽകി ആദരിച്ചു .വിനു കണ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിജു പൂപ്പത്ത്;ബിജു പി ;കെ ജി ഗോപകുമാർ;ഷാജി വലിയാകുന്നത്ത്;ശ്രീനിവാസൻ കോഴിക്കോട്;ലത്തീഫ് ഹാഷിം ;രാജേഷ് പാലാ ;മധുസൂദനൻ ;രാജു ;ആന്റണി അഗസ്റ്റിൻ ;രൂപേഷ് റോയി ;പ്രവീൺ പ്രിൻസ് ;ഫിലിപ്പ് ജോസഫ് ;സജീവ് ഫ്രാൻസിസ് ;അബ്ദുൽ നിസാർ പൊന്തനാൽ ;സജി കുമാർ ;നിഖിത എസ നായർ എന്നിവർ പ്രസംഗിച്ചു.തോമസ് മൈലാടിയിൽ സ്വാഗതവും ; സജി കുമാർ കൃതജ്ഞതയും അർപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
- പ്രവർത്തനവർഷം *ഉദ്ഘാടനം*ചെയ്തു .
കാഞ്ഞിരമറ്റം : കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരമറ്റം യൂണിറ്റ് പ്രവർത്തന ഉദ്ഘാടനം രൂപത ഡയറക്ടർ റവ.ഡോ.ജോർജ് വർഗീസ് ഞാറകുന്നേൽ നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ശ്രീ മാത്തുക്കുട്ടി ഞായറുകളും അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർറവ.ഫാ.ജോസഫ് മണ്ണനാൽ അനുഗ്രഹപ്രഭാഷണം നടത്തി. ശ്രീ എമ്മാനുവൽ നിധിരി, ടോമി കണ്ണിറ്റുമ്യലിൽ,ഫാ. ജോസഫ് മഠത്തിപറമ്പിൽ, ജോസ് ചെരിപ്പുറം, റോബേഴസ് തോമസ്, സജിമോൻ നാഗമറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു.