പ്രഭാത   വാർത്തകൾ   2024   നവംബർ   01

Date:

വാർത്തകൾ

  • വഖഫ് ഭേദഗതി ബിൽ

വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിൽ രാജ്യം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്തു തന്നെ കേരളത്തിലെ കൊച്ചി മുനമ്പം പ്രദേശത്തെ ജനങ്ങൾക്കു വഖഫ് നിയമങ്ങളുടെ പേരിൽ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ, കേരള രാഷ്ട്രീയത്തിന് തന്നെ നാണക്കേടാകുന്ന തരത്തിൽ ജനാധിപത്യപരമായ ഇടപെടലുകൾ പോലും നടത്താൻ കൂട്ടാക്കാത്ത സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടും, കൊച്ചി മുനമ്പത്തെ മനുഷ്യ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും 2024 ഒക്ടോബർ 31ന് 3 മണിക്ക് കെ.സി.വൈ.എം സംസ്ഥാന സമിതിയും, വിവിധ രൂപത നേതൃത്വങ്ങളും സമരപ്പന്തൽ സന്ദർശിച്ചു.

  • തൃശൂരിൽ വിമാനത്താവള മാതൃകയിൽ ഹൈടെക് റെയിൽവേ സ്റ്റേഷൻ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചതോടെ ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്നത്. വിമാനത്താവള മാതൃകയിൽ പുതുക്കിനിർമിക്കുന്ന സ്റ്റേഷനിൽ മൾട്ടിലവൽ പാർക്കിംഗാണ് ഒരുക്കുന്നത്. പുനർനിർമ്മിക്കുന്ന സ്റ്റേഷന്റെ 3D മാതൃക സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.അടുത്ത 100 വർഷത്തെ ആവശ്യം മുന്നിൽ കണ്ടുള്ള എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് പുതിയ സ്റ്റേഷൻ നിർമ്മിക്കാൻ ഒരുങ്ങുന്നത്.

  • തുരുത്തിപ്പള്ളി ഇടവകയിൽ ജപമാല മാസാചരണസമാപനം

ഒക്ടോബർ 31 ജപമാല മാസ സമാപന ദിനമായി വളരെ ആഘോഷമായി തുരുത്തിപ്പള്ളി ഇടവകയിൽ ആചരിച്ചു. ഇടവക ജനം മുഴുവൻ ജപമാലയും കൈകളിലേന്തി പരി. അമ്മയുടെ മധ്യസ്ഥം നേടി ദേവാലയത്തിൽ ഒരുമിച്ച് ചേർന്നത് വിശ്വാസത്തിൻ്റെ ഒരു വലിയ പ്രഘോഷണമായിരുന്നു. കുട്ടികളും യുവജനങ്ങളും മുതിർന്നവരുമെല്ലാം ജപമണികൾ കൈകളിലും അധരങ്ങളിലുമേന്തി അണിചേർന്നപ്പോൾ ദൈവാനുഗ്രഹത്തിൻ്റെ സംരക്ഷണം ഇടവകമുഴുവൻ അനുഭവിക്കുകയായിരുന്നു. പ്രസ്തുത ജപമാല റാലിയ്ക്കും ക്രമീകരണങ്ങൾക്കും ഇടവകവികാരി റവ. ഫാ. ജോസ് നെല്ലിക്ക ത്തെരുവിൽ നേതൃത്വം വഹിച്ചു. കൈക്കാരന്മാരും സിസ്റ്റേഴ്സും വിവിധ ഭക്ത സംഘടനകളുടെ നേതൃത്വം വഹിക്കുന്നവരും വികാരിയച്ചനോടൊപ്പം അണിചേർന്നപ്പോൾ ജപമാല തുരുത്തിപ്പള്ളി ഇടവകയ്ക്ക് സംരക്ഷണ കവചമായി മാറുന്ന കാഴ്ച ഏറെ ആത്മീയ ഉണർവ്വ് പകർന്നു.

  • എം ആർ അജിത് കുമാറിന് തിരിച്ചടി

ADGP എം ആർ അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലില്ല. എം ആർ അജിത് കുമാറിന് തത്കാലം മെഡൽ നൽകേണ്ടതില്ലെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. എം ആർ അജിത് കുമാറിന് ഒരു അറിയിപ്പ് വരുന്നതുവരെ പൊലീസ് മെഡൽ നൽകാവൂ എന്നാണ് ഉത്തരവിൽ പറയുന്നത്.

  • ആയിരങ്ങൾ അണിച്ചേർന്ന ജപമാല റാലി

ചെമ്മലമറ്റം : ജപമാല മാസാചരണ സമാപനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിലെ മുപ്പത് വാർഡുകളിൽ നിന്ന് ആയിരങ്ങൾ അണിചേർന്ന ജപമാല റാലി ശ്രദ്ധയമായി വൈകുന്നേരം അഞ്ച് മണിക്ക് വിവിധ വാർഡുകളിൽ നിന്ന് ആരംഭിച്ച ജപമാല റാലി പള്ളിയിൽ എത്തി തുടർന്ന് ലദിഞ്ഞും വി.കുർബാനയും അർപ്പിച്ചു ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ എന്നിവർ നേതൃർത്വം നല്കി .

  • കാറുകൾ തമ്മിൽ കുട്ടിയിടിച്ചു പരിക്കേറ്റ മരട് സ്വദേശികളായ രവി ചന്ദ്രൻ

പാലാ . കാറുകൾ തമ്മിൽ കുട്ടിയിടിച്ചു പരിക്കേറ്റ മരട് സ്വദേശികളായ രവി ചന്ദ്രൻ (42 ) സത്യവതി ( 65) ഷീല ( 4 1 ) ഹനീഷ് കാ (12) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . 5. 30 യോടെ വെള്ളികുളം ഭാഗത്ത് വച്ചാണ് അപകടം. കുടുംബാഗങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്

  • അബ്രഹാം ഈറ്റയ്ക്കക്കുന്നേൽ 50-ാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം നവംബർ 2 ശനിയാഴ്‌ച ഭരണങ്ങാനത്ത്

ഭരണങ്ങാനം: ചെറുപുഷ്‌പം മിഷൻലീഗിൻ്റെ ആദ്യകാല ഡയറക്‌ടറും ഡി.എസ്.റ്റി., എം.എസ്.റ്റി. സഭകളുടെ സ്ഥാപകരിൽ ഒരാളുമായ ഫാ. അബ്രഹാം ഈറ്റയ്ക്കക്കുന്നേലിൻ്റെ 50-ാം ചരമവാർഷിക അനുസ്‌മരണ സമ്മേളനം നവംബർ 2 ശനിയാഴ്‌ച രാവിലെ ഭരണങ്ങാനം സെൻ്റ് മേരീസ് ഫൊറോന ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഈറ്റയ്ക്കക്കുന്നേൽ കുടുംബയോഗം പ്രസിഡൻ്റ് പ്രമോദ് ഫിലിപ്പ്, ട്രഷറർ ജോർജ് സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

  • റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്ന നാല് ഇന്ത്യൻ കമ്പനികൾക്കെതിരെ അമേരിക്ക വിലക്കേർപ്പെടുത്തി

ഇന്ത്യയിൽ നിന്നുള്ള നാല് കമ്പനികൾ അടക്കം റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്ന 400 കമ്പനികൾക്കെതിരെ അമേരിക്ക വിലക്കേർപ്പെടുത്തി. യുക്രെയിൻ എതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന തരത്തിൽ ഇടപെട്ടു എന്നാണ് കമ്പനികൾക്കെതിരായ കുറ്റം. 12 ഓളം രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് എതിരെയാണ് അമേരിക്കയുടെ നടപടി.

  • സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളില്‍ കുതിപ്പ്

കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്തുണ്ടായ ഗതാഗത നിയമലംഘന കേസുകളും അതിനായി നല്‍കിയ പിഴ തുകയും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗതാഗത നിയമലംഘനത്തിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 62,81458 കേസുകള്‍. ഇ ചലാന്‍ പോര്‍ട്ടല്‍ വഴി മാത്രം എടുത്ത കേസുകളുടെ കണക്കാണ്. 18537 ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു. നിയമലംഘകരിൽ നിന്ന് 526 കോടി പിഴ ഈടാക്കന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

  • യുദ്ധം തുടരുമെന്ന് പുതിയ ഹിസ്ബുള്ള തലവന്റെ ആദ്യ സന്ദേശം

ഇസ്രയേലിനെതിരായ യുദ്ധം തുടരുമെന്ന് ഹിസ്ബുള്ള തലവനായി ചുമതലയേറ്റ നസീം ഖാസിം തന്റെ ആദ്യ പ്രസംഗത്തിൽ വ്യക്തമാക്കി. ഒക്ടോബർ 7 ആക്രമണത്തിന് ശേഷം ഹമാസിനെതിരെ തുടർച്ചയായി ആക്രമണം അഴിച്ചുവിട്ട ഇസ്രയേൽ സേനയും, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിൽ ഏറ്റുമുട്ടൽ മാസങ്ങളായി തുടരുന്നുണ്ട്. ഹിസ്‌ബുള്ള മുൻതലവൻ ഹസൻ നസ്രള്ളയെ ഇസ്രായേൽ ആക്രമണത്തിലൂടെ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ വധിച്ചതോടെയാണ്, സായുധ സംഘത്തിന്റെ പുതിയ തലവനായി നസിം ഖാസിം ചുമതലയേറ്റത്.

  • എത്ര ആസ്വദിച്ചാലും മതിവരാത്തതാണ് കൊച്ചിയുടെ സൗന്ദര്യം

സോളാർ ബോട്ടിൽ കായലും കടലും കൂടി ചേരുന്ന കൊച്ചിയുടെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ജലഗതാഗത വകുപ്പ്. കുറഞ്ഞ നിരക്കിൽ കായൽ യാത്ര ഒരുക്കുകയാണ് രാജ്യത്തെ തന്നെ ആദ്യ സോളാർ ബജറ്റ് ക്രൂയിസായ ഇന്ദ്ര ബോ​ട്ട്​ സ​ർ​വീ​സ്.

  • കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറയുന്നത് നുണയെന്ന്; നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ

മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറയുന്നത് നുണയെന്ന് ഭാര്യ മഞ്ജുഷ.കാര്യങ്ങൾ ഏറ്റുപറയാൻ നവീൻ ബാബുവിന് കളക്ടറുമായി യാതൊരു വിധത്തിലുള്ള ആത്മബന്ധമില്ലെന്നും കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി.

  • പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരം

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരം സംഘടിപ്പിക്കുന്നു . പൊതുവിദ്യാഭ്യാസ മേഖലയിലെ ഹൈസ്കൂൾ, യു.പി. വിഭാഗങ്ങൾക്കായി പ്രത്യേക മത്സരമാണ് നടത്തുന്നത്. ഇരു വിഭാഗങ്ങളിലുമായി ഇരുപതിനായിരം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നു. കൂടാതെ എസ്കോർട്ടിങ്ങ് സ്റ്റാഫിനും പ്രത്യേക സമ്മാനങ്ങൾ നൽകും. ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിൽ നിന്നായി നാല് ടീമുകൾക്ക് വരെ ഒരു സ്കൂളിൽ നിന്നും പങ്കെടുക്കാം. 2024 നവംബർ 15ന് നടത്തുന്ന മത്സരത്തിന് രജിസ്ട്രേഷൻ നടത്താനുള്ള അവസാന തീയതി നവംബർ 10 ആണ്.വിശദ വിവരങ്ങൾക്ക് 9744586325, 8129606503 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

  • തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതികൾ ഓച്ചിറയിൽ പിടിയിൽ

കുണ്ടറ ഇളംമ്പള്ളൂര്‍ സ്വദേശി വിഷ്ണുപ്രിയ, മരുത്തടി സ്വദേശി മിദ്യദത്ത് എന്നിവരാണ് പിടിയിലായത്.വ്യാജമായി തയ്യാറാക്കിയ അപ്പോയിന്‍മെന്റെ് ലെറ്റര്‍ കൈമാറിയായിരുന്നു തട്ടിപ്പ്. ക്ലാപ്പന സ്വദേശിയുടെ മകൾക്ക് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ശരിയാക്കി നല്‍കാം എന്നു പറഞ്ഞ് വിഷ്ണുപ്രിയയും മിദ്യദത്തും എഴുപതിനായിരം രൂപ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ദിവസങ്ങൾക്ക് ശേഷം ജോലി ശരിയായെന്ന് അറിയിച്ച് വ്യാജമായി തയ്യാറാക്കിയ വ്യാജ നിയമന ഉത്തരവ് കൈമാറി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. നിയമന ഉത്തരവിലെ അക്ഷരതെറ്റ് കണ്ട് സംശയം തോന്നിയതോടെ വിവരം ഓച്ചിറ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എക്സൈസിന്റെ കഞ്ചാവ് വേട്ട :.ഒരു കിലോയിൽ അധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കോട്ടയം :യുവാക്കൾക്കും കൗമാരക്കാർക്കും വില്പനയ്ക്കായി പൊതികളാക്കുന്നതിനിടയ്ക്ക് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലൂടെ...

വയനാട് പുനരധിവാസം: പ്രളയബാധിതർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കി കത്തോലിക്കാ സഭ

ജൂലൈമാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്രമഴയിലും, മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല...

കാരുണ്യം സാംസ്ക്കാരിക സമിതി നാളെ 23ന് അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തുന്നു

പാലാ: പാലായിൽ കഴിഞ്ഞ എട്ട് വർഷക്കാലമായി കാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന...

സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര....