പ്രഭാത വാർത്തകൾ

Date:

പാലാ വിഷൻ ന്യൂസ്
ഫെബ്രുവരി 25, 2023 ശനി 1198 കുംഭം 13 

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em

സ്ത്രീ സുരക്ഷയ്ക്ക് മതിൽ കെട്ടിയ കേരളത്തിൽ കഴിഞ്ഞ ആറര വർഷങ്ങൾക്കിടെ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീ പീഡന കേസുകളും, കൊലപാതകങ്ങളും കൂടുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആറര വർഷത്തിൽ 98, 870 സ്ത്രീ പീഡനങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതിൽ തന്നെ 251 കേസുകളിൽ പൊലീസുകാരാണ് പ്രതികൾ. 2199 കൊലപാതകങ്ങളും ഈ കാലയളവിൽ സംസ്ഥാനത്ത് നടന്നു. കഴിഞ്ഞ രണ്ട് വർഷമായി കൊലപാതകവും സ്ത്രീ പീഡന കേസുകളും ഉയർന്നു.

രാ​ജ്യ​ത്ത് സാ​ധാ​ര​ണ​ക്കാ​ർ അ​ഴി​മ​തി കാ​ര​ണം പൊ​റു​തി​മു​ട്ടി​യെ​ന്ന് സു​പ്രീം കോ​ട​തി. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്ന മ​നു​ഷ്യ​ർ​ക്ക് ഇ​തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ക്കാ​തെ പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ലെ​ന്ന് ജ​സ്റ്റി​സ് കെ.​എം ജോ​സ​ഫ് ചൂ​ണ്ടിക്കാ​ട്ടി. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലും ഉ​ത്ത​ര​വാ​ദി​ത്വം വേ​ണ​മെ​ന്ന് ജ​സ്റ്റീസ് ബി.​വി. നാ​ഗ​ര​ത്ന പ​റ​ഞ്ഞു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്ത് കോടതി. ലൈഫ് മിഷൻ അഴിമതിക്കേസിലാണ് നടപടി. അതേസമയം, കേസിൽ ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു. കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും ജാമ്യം വേണമെന്നും ആവശ്യപ്പെട്ടാണ് ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

കേന്ദ്രസർക്കാർ പദ്ധതിയായ ഗ്രീൻഫീൽഡ് ഹൈവേ നിലവിലെ സർവേ പ്രകാരം യാഥാർഥ്യമായാൽ പത്തനാപുരം ടൗൺ ‘അപ്രത്യക്ഷ’മാകും. കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വീട്, സിപിഐ മണ്ഡലം  ഓഫിസ്, സ്കൂൾ, ബഹുനില മന്ദിരങ്ങൾ, പത്തനാപുരം പഞ്ചായത്ത് നിർമിക്കുന്ന സെൻട്രൽ മാൾ എന്നിവ ഉൾപ്പെടെ പൊളിക്കേണ്ടി വരുന്ന രീതിയിലാണ് റോഡിന്റെ സർവേ. മലയോര ഹൈവേ, പത്തനാപുരം-വാളകം ശബരീ ബൈപാസ് എന്നിവയ്ക്ക് 100 മീറ്റർ അകലത്തിൽ സമാന്തരമായാണ് ഗ്രീൻഫീൽഡ് ഹൈവേയും വരിക. 45 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡ് യാഥാർ‍ഥ്യമായാൽ പത്തനാപുരം ടൗണിന്റെ മുക്കാൽ ഭാഗവും ഇല്ലാതാകും. 
 
ഇസ്രായേലിലെ മലയാളികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. കാര്‍ഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണമെന്ന് എംബസി നിര്‍ദേശം നല്‍കി. ഇപ്പോള്‍ കീഴടങ്ങി തിരിച്ചുപോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ല. അല്ലെങ്കില്‍ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നല്‍കേണ്ടിവരും. ബിജു കുര്യന് ഇസ്രായേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ആ​തി​ഥേ​യ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ലി​ൽ. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.സെ​മി​യി​ൽ ഇം​ഗ്ല​ണ്ടി​നെ ആ​റ് റ​ണ്‍​സി​നു കീ​ഴ​ട​ക്കി​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മു​ന്നേ​റ്റം. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക 164/4 (20), ഇം​ഗ്ല​ണ്ട് 158/8 (20). 55 പ​ന്തി​ൽ 68 റ​ണ്‍​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ത​സ്മി​ൻ ബ്രി​റ്റ്സ് ആ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

കേ​ര​ളം വി​ട്ടു​പോ​കു​ന്ന കു​ട്ടി​ക​ൾ, ഇ​ത്ര​യും സ്ഥ​ലം ലോ​ക​ത്തെ​ങ്ങു​മി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്ക​ണ​മെ​ന്നു ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ.  യു​വ​ത​ല​മു​റ​യെ ന​മു​ക്ക് ഒ​ന്നും പ​ഠി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല, പ​ക്ഷേ അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ക​ഴി​യും. അ​ക്ക​രെ​പ്പ​ച്ച എ​ന്ന ചി​ന്താ​ഗ​തി യു​വ​ത​ല​മു​റ ഉ​പേ​ക്ഷി​ക്ക​ണം. വ​രും ത​ല​മു​റ​യ്ക്കാ​യി കേ​ര​ളം ഒ​ന്നും ക​രു​തി​വ​ച്ചി​ട്ടി​ല്ല. അ​തേ​ക്കു​റി​ച്ച് ചി​ന്തി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ ചൂ​ട് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി. പ​ക​ല്‍ 11 മു​ത​ല്‍ മൂ​ന്ന് വ​രെ​യു​ള്ള സ​മ​യ​ത്ത് സൂ​ര്യ​പ്ര​കാ​ശം കൂ​ടു​ത​ല്‍ സ​മ​യം ഏ​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. നി​ര്‍​ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ വെ​ള്ളം കു​ടി​ക്ക​ണം. കു​ടി​വെ​ള്ളം എ​പ്പോ​ഴും കൈ​യി​ല്‍ ക​രു​ത​ണം. ജ​ലം പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ക്ക​ണം. വേ​ന​ല്‍​മ​ഴ ല​ഭി​ക്കു​മ്പോ​ള്‍ പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ക്ക​ണം

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി സ​ഹാ​യ വി​ത​ര​ണ​ത്തി​ൽ അ​ടി​മു​ടി ക്ര​മ​ക്കേ​ടെ​ന്ന് വി​ജി​ല​ൻ​സ്. ഉ​ദ​ര​രോ​ഗ​ത്തി​ന് ഒ​രു ദി​വ​സം ചി​കി​ത്സ തേ​ടി​യ ആ​ൾ​ക്ക് ഹൃ​ദ്രോ​ഗ​ത്തി​നു പ​ണം ന​ൽ​കി​യെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി.കൊ​ല്ല​ത്ത് ഒ​രു കേ​ടു​മി​ല്ലാ​ത്ത വീ​ട് പു​തു​ക്കി പ​ണി​യാ​ൻ നാ​ല് ല​ക്ഷം അ​നു​വ​ദി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ൽ 13 പേ​ർ​ക്കു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത് ഒ​രു ഡോ​ക്ട​റെ​ന്നും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി.
 
മു​ൻ രാ​ഷ്ട്ര​പ​തി പ്ര​തി​ഭ പാ​ട്ടീ​ലി​ന്‍റെ ഭ​ർ​ത്താ​വ് ദേ​വി​സിം​ഗ് ശേ​ഖാ​വ​ത്ത് (89) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സം മു​മ്പാ​ണ് അ​ദ്ദേ​ഹ​ത്തെ പൂ​നെ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

സ​ർ​വ​ക​ലാ​ശാ​ല, ലോ​കാ​യു​ക്ത അ​ട​ക്ക​മു​ള്ള ഒ​രു ബി​ല്ലി​ലും ഒ​പ്പി​ടാ​തെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കേ​ര​ളം വി​ട്ടു. എ​ട്ടു ബി​ല്ലു​ക​ളി​ൽ ഒ​പ്പി​ട​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു അ​ഞ്ച് മ​ന്ത്രി​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി രാ​ജ്ഭ​വ​നി​ൽ നേ​രി​ട്ടെ​ത്തി ച​ർ​ച്ച ന​ട​ത്തി​യി​ട്ടും വ​ഴ​ങ്ങാ​തെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി.

പരമോന്നത കോടതികളെ പോലും കേന്ദ്രസർക്കാർ വിലക്കെടുക്കാൻ ഉള്ള ശ്രമം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമങ്ങൾ കടുത്ത നിയന്ത്രണത്തിനും സെൻസർഷിപ്പിനും വിധേയമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊളീജിയം സംവിധാനത്തിൽ പോലും കേന്ദ്രസർക്കാർ ഇടപെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

തങ്ങൾക്ക് പ്രത്യേക അജണ്ടകളൊന്നും ഇല്ലെന്ന് ബിബിസി. തങ്ങളെ മുന്നോട്ട് നയിക്കുന്നത് ലക്ഷ്യമാണെന്നും ബി.ബി.സി. ഡയറക്ടർ ജനറൽ ടിം ഡേവി അറിയിച്ചു. ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവനക്കാർക്ക് ഇ-മെയിലിലൂടെ നൽകിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
 
വിദ്യാര്‍ത്ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി തളളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രഛൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിഷയം സർക്കാർ പരിഗണിക്കേണ്ടതാണെന്നും, തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും കോടതി നിരീക്ഷിച്ചു.

കശ്മീരിൽ കണ്ടെത്തിയ ലിഥിയം നിക്ഷേപം ലേലത്തിൽ വെയ്ക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കശ്മീരിലെ റിയാസി ജില്ലയിൽ കണ്ടെത്തിയ 5.9 ദശലക്ഷം ടൺ വരുന്ന ലിഥിയം നിക്ഷേപമാണ് സർക്കാർ ലേലത്തിൽ വെയ്ക്കുന്നത്. ഇതിനുള്ള നടപടികൾ ഈ വർഷം ജൂൺ ആദ്യ പാദത്തിൽ കേന്ദ്രം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ലിഥിയം ഇന്ത്യയിൽ മാത്രമേ ശുദ്ധീകരിക്കപ്പെടുകയുള്ളൂവെന്നും സംസ്‌കരണത്തിനായി വിദേശത്തേക്ക് അയക്കരുതെന്നും സർക്കാർ നിബന്ധന വയ്ക്കുമെന്നാണ് വിവരം. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമാണത്തിലെ മുഖ്യഘടകമാണ് ലിഥിയം.
 
കഞ്ചാവും ഹാഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. തണ്ണീർമുക്കം കണ്ണങ്കര പുതുക്കരി വീട്ടിൽ പി എ വിയാസിനെയാണ്​ (28) അറസ്റ്റ് ചെയ്തത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്​പെക്ടർ എസ്​ സതീഷും സംഘവും ​ചേർന്നാണ്​ പിടികൂടിയത്​.

അ​രൂ​രിൽ ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി​ എ​ക്സൈസ് സം​ഘത്തിന്റെ പി​ടി​യിൽ. അ​സം കാ​മ​രൂ​പ് സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ അ​ലി (31) എ​ന്ന​യാ​ളെയാണ് അറസ്റ്റ് ചെയ്തത്. ച​ന്തി​രൂ​രി​ലും പ​രി​സ​ര​ത്തും അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന ആളാണ് അറസ്റ്റിലായത്.

യു​വാ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍. ആ​ദി​ച്ച​ന​ല്ലൂ​ര്‍ ത​ഴു​ത്ത​ല കാ​വു​വി​ള വി​ള​യി​ല്‍പു​ത്ത​ന്‍ വീ​ട്ടി​ല്‍ നി​ഷാ​ദ് ആ​ണ് അറസ്റ്റിലായത്. കൊ​ട്ടി​യം പൊ​ലീ​സാണ് അറസ്റ്റ് ചെയ്തത്.ക​ഴി​ഞ്ഞ ​ദി​വ​സം കൊ​ല്ലം ബൈ​പാ​സി​ന് സ​മീ​പം മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ഫോ​ണി​ല്‍ സം​സാ​രി​ച്ചു​ നി​ന്ന ന​സീ​റി​നെ​യും സു​ഹൃ​ത്ത് ധ​നേ​ഷി​നെ​യു​മാ​ണ് നി​ഷാ​ദും സു​ഹൃ​ത്ത്​ ക​രി​ക്കോ​ട് സ്വ​ദേ​ശി അ​ഭി​ലാ​ഷും ചേ​ര്‍ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എം​എ​ൽ​എ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ സാ​ക്ഷി​യെ വെ​ടി​വ​ച്ച് കൊ​ന്നു. പ്ര​യാ​ഗ്‌​രാ​ജി​ലാ​ണ് സം​ഭ​വം.2005ൽ ​ബ​ഹു​ജ​ൻ സ​മാ​ജ് പാ​ർ​ട്ടി എം​എ​ൽ​എ രാ​ജു പാ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​യ ഉ​മേ​ഷ് പാ​ൽ, കാ​റി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന​തി​നി​ടെ അ​ജ്ഞാ​ത​ന്‍റെ വെ​ടി​യേ​റ്റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്

ജ​മ്മു​കാ​ഷ്മീ​രി​ലെ അ​ന​ന്ത്‌​നാ​ഗ് ജി​ല്ല​യി​ൽ ഭീ​ക​രാ​ക്ര​മ​ണം. ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബി​ജ്‌​ബെ​ഹ​റ​യി​ലെ ഹ​സ​ൻ​പോ​റ ത​വേ​ല പ്ര​ദേ​ശ​ത്തെ പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് വീ​ര​മൃ​ത്യു വ​രി​ച്ച ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ അ​ലി മു​ഹ​മ്മ​ദ് ഗ​നാ​യി​യു​ടെ മ​ക​ൻ ആ​സി​ഫ് ഗ​നാ​യ്ക്കാ​ണ് വെ​ടി​യേ​റ്റ​ത്.

ഈസ്‌റ്ററിന് നോമ്പ് എടുക്കുമ്പോൾ മത്സ്യമാംസാദികള്‍ വര്‍ജിക്കുന്നതിനൊപ്പം മൊബൈല്‍ ഫോണും സീരിയലും ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആവശ്യപ്പെട്ടു. തലമുറകള്‍ മാറുമ്പോള്‍ പഴയരീതികള്‍ മാത്രം പിന്തുടര്‍ന്നാല്‍ പോരെന്നും നോമ്പും മാറണമെന്നും  പറഞ്ഞു. ഇഷ്ടമുള്ള കാര്യങ്ങള്‍ ഒഴിവാക്കി ആശാ നിഗ്രഹത്തിലൂടെയുള്ള പരിത്യാഗം കൂടിയാണ് നോമ്പ്. ഈ സമയം മൊബൈലിന്റെയും സീരിയലിന്റെയും ഇഷ്‌ടം കുറയ്‌ക്കാന്‍ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നാണ്’ ബിഷപ്പ് ജോര്‍ജ് മഠത്തികണ്ടത്തില്‍ ആവശ്യപ്പെട്ടത്.

ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണകൂടത്തിന് കീഴില്‍ ദേശവ്യാപകമായി ക്രൈസ്തവര്‍ നേരിടുന്ന വിവിധങ്ങളായ മതപീഡനങ്ങളെ കുറിച്ച് വിവരിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ചൈന എയിഡ്’ ഫെബ്രുവരി 14-ന് പുറത്തുവിട്ട 63 പേജുകളുള്ള ‘2022-ലെ വാര്‍ഷിക മതപീഡന റിപ്പോര്‍ട്ട്’ലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.സി.പി) ക്രൈസ്തവര്‍ക്കും, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കുമെതിരെയുള്ള തങ്ങളുടെ അടിച്ചമര്‍ത്തല്‍ ശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. “ക്രിസ്തീയ വിശ്വാസത്തെ കമ്മ്യൂണിസ്റ്റൂവല്‍ക്കരിക്കുക” എന്ന സര്‍ക്കാര്‍ നയം, ചൈനീസ് സംസ്കാരത്തിന്റേയും, ഭാഷയുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ ക്രൈസ്തവരില്‍ സമ്മര്‍ദ്ധം ചെലുത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വർഷം ഒക്ടോബറിൽ റോമിൽ ആരംഭിക്കുന്ന സിനഡിനൊരുക്കമായി ഏഷ്യൻ ഭൂഖണ്ഡാടിസ്ഥാനത്തിലുള്ള അസംബ്ലിക്ക് ബാങ്കോക്ക് അതിരൂപതയുടെ പാസ്റ്ററൽ ട്രെയിനിംഗ് സെന്ററിൽ ഇന്നലെ തുടക്കം. രൂപതാ, ദേശീയതലത്തിലുള്ള ചർച്ചാസമ്മേളനങ്ങൾക്കുശേഷം നടക്കുന്ന ഈ അസംബ്ലിയിൽ 29 രാജ്യങ്ങളിൽ നിന്നുള്ള 17 മെത്രാൻ സമിതികളുടെയും രണ്ടു മെത്രാൻ സിനഡുകളുടെയും പ്രതിനിധികളായി 80 പേരാണു സംബന്ധിക്കുന്നത്. ഞായറാഴ്ച സമ്മേളനം സമാപിക്കും.

ഈസ്റ്റര്‍ ദിനത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാക്ക് പ്രസിഡന്റ് ആരിഫ് അല്‍വിയുടെ നടപടി വിവാദത്തില്‍. ലോകരക്ഷകനായ ക്രിസ്തുവിന്റെ ഉത്ഥാന തിരുനാള്‍ ഇത്തവണ കൊണ്ടാടുന്ന ഏപ്രില്‍ 9നു നിശ്ചയിച്ച പഞ്ചാബ്, ഖൈബര്‍ പഖ്തുണ്‍ഖ്വാ പ്രവിശ്യാ അസംബ്ലികളിലെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന്‍ ക്രിസ്ത്യന്‍ നേതാക്കളോടൊപ്പം പ്രതിപക്ഷവും ആവശ്യപ്പെട്ടിരിക്കുകയാണ്. തീരുമാനം ഏകപക്ഷീയമായിപ്പോയെന്നു കാരിത്താസ് പാക്കിസ്ഥാന്റെ ചാപ്ലൈനായ ഫാ. ഇനയത്ത് ബര്‍ണാര്‍ഡ് പറഞ്ഞു. പ്രവിശ്യ അസംബ്ലി പിരിച്ചുവിട്ട് 90 ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടില്ലെങ്കില്‍, പ്രവിശ്യാ ഗവര്‍ണര്‍മാര്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാമെന്നാണ് പാക്ക് ഭരണഘടനയില്‍ പറയുന്നത്.

ഭൂതോച്ചാടകനും, ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന്റെ സ്ഥാപകനുമായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമ ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ സിനിമയുടെ ട്രെയിലര്‍ പുറത്ത്. തന്റെ പൗരോഹിത്യ കാലത്ത് പതിനായിരകണക്കിന് ഭൂതോച്ചാടനങ്ങള്‍ നടത്തിയിട്ടുള്ള ഇറ്റാലിയന്‍ വൈദികനായ ഫാ. അമോര്‍ത്തിന്റെ ആത്മീയ പോരാട്ടം കേന്ദ്രമാക്കിയുള്ള സിനിമ സോണി എന്റർടെയ്മെന്റ് ആണ് പുറത്തിറക്കുന്നത്.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...