നഷ്ട‌പ്പെടുത്തലുകൾ ഉണ്ടാകാതിരിക്കാൻ കൂടുതൽജാഗ്രത അനിവാര്യം : മാർ ജോസഫ് കല്ലറങ്ങാട്ട്

spot_img

Date:

പാലാ: ലഹരിവസ്‌തുക്കളുടെ ഉപയോഗത്തിലൂടെ കുടുംബങ്ങളിലെ കെട്ടുറുപ്പ് കുറഞ്ഞുപോകുകയാണെന്നും മാരകമായ വിപത്തുകൾ ഉണ്ടാകാതിരിക്കാൻ മാതാപിതാക്കളും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത്‌ത്‌ സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഗർഭപാത്രത്തിൽ വച്ച് പിഞ്ചു കുഞ്ഞുങ്ങൾ വധിക്കപ്പെടുന്നതിനെയാണ് ആദ്യകാലങ്ങളിൽ പ്രോലൈഫ് പ്രവർത്ത കർ എതിർത്തിരുന്നതെങ്കിൽ ഇന്ന് ജീവനെ ഹനിക്കുന്ന ശക്തികൾ പിടിമുറുക്കിയി രിക്കുന്നതിനാൽ പ്രോലൈഫ് പ്രവർത്തകരുടെ ജോലിയും ഉത്തരവാദിത്വവും പതിന്മ ടങ്ങ് വർദ്ധിച്ചിരിക്കുകയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.

കെ.സി.ബി.സി പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശ്ശേരി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു. വേദനകളുടെയും കിരാതമായ കൊലപാതകങ്ങളുടെയും കാലങ്ങൾ അവസാനിപ്പിക്കാൻ ഒന്നായി പരി ശ്രമിക്കാമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റ് ഡയറക്‌ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. കെ.സി.ബി.സി പ്രോലൈഫ് ഡയറക്‌ടർ റവ.ഫാ. ക്ലീറ്റസ് കതിർപറ മ്പിൽ, ശ്രീ. ജെയിംസ് ആഴ്‌ചങ്ങാടൻ, ശ്രീ. ജോൺസൺ ചൂരേപറമ്പിൽ, ശ്രീ. സാബു ജോസ്, ജെസ്ലീൻ ജോ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജീവന്റെ സമഗ്ര സംരക്ഷണത്തിനായി പ്രവർത്തിച്ച റവ.ഫാ. ജോസ് കോട്ടയിൽ, ഡോ.കു ര്യൻ മറ്റം, ശ്രീ. ജോയിസ് മുക്കുടം, റവ. സി. വനജ എസ്.എം.എസ്, ശ്രീ. സന്തോഷ് & മിനി മരിയസദനം, കുരുവിനാൽ പുന്നോലിൽ ടോമി & അമ്പിളി എന്നിവരെ പ്രത്യേ കമായി അനുമോദിച്ചു. കെ.സി.ബി.സി പ്രോലൈഫ് ട്രഷറർ ശ്രീ.ടോമി പ്ലാത്തോട്ടം ഏവർക്കും നന്ദി ആർപ്പിച്ചു.

ഇന്നലെ രാവിലെ 8.45 ന് 2025 ലെ പ്രോലൈഫ് ആഘോഷപരിപാടികൾക്ക് ആരംഭം കുറിച്ചു. പാലാ രൂപത വികാരി ജനറാൾ മോൺ സെബാസ്റ്റ്യൻ വേത്താനത്ത് പരി ശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്‌കി. പ്രോലൈഫ് എന്താണെന്നും പ്രോലൈഫ് പ്രവർത്തകരുടെ കടമകൾ എന്താണെന്നും ചൂണ്ടിക്കാണിക്കുന്ന ക്ലാസ്സു കൾക്കും ചർച്ചകൾക്കും റവ. ഡോ. ദേവ് കപ്പൂച്ചിൻ, ശ്രീ. ജോർജ് എഫ്. സേവ്യർ എന്നിവർ നേതൃത്വം നൽകി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related