spot_img

മൂലമറ്റം സെൻ്റ് ജോർജിൽ”ഒരു വട്ടം കൂടി” 27 ന്

Date:

മൂലമറ്റം : സെൻ്റ് ജോർജ് യു.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഡിസംബർ 27 ന് ” ഒരു വട്ടം കൂടി ” എന്ന പേരിൽ പൂർവാധ്യാപക – അനധ്യാപക – വിദ്യാർഥി മഹാസംഗമം നടത്തും . ഉച്ച കഴിഞ്ഞ് 1.15 ന് രജിസ്ട്രേഷൻ . 1.30 ന് മൺമറഞ്ഞ പൂർവാധ്യാപകരെയും വിദ്യാർഥികളെയും അനുസ്മരിച്ചുള്ള “സ്മരണാഞ്ജലി ” . തുടർന്നുള്ള പൊതുസമ്മേളനം സർക്കാർ ചീഫ് വിപ്പ് ഡോ : എൻ ജയരാജ് ഉദ്ഘാടനം ചെയ്യും . മാനേജർ ഫാ : കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും . ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് റ്റി.കെ മുഖ്യാതിഥിയായിരിക്കും . പൂർവ വിദ്യാർഥിയും സിവിൽ ജഡ്ജിയുമായ അരവിന്ദ് ബി എടയോടി സന്ദേശം നൽകും .

പഞ്ചായത്ത് പ്രസിഡൻറ് കെ.എസ് വിനോദ് , വാർഡ് മെമ്പർ ഉഷ ഗോപിനാഥ് , ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , പി. റ്റി .എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ , എസ് എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി , ജൂബിലി ജനറൽ കൺവീനർ റോയ് ജെ കല്ലറങ്ങാട്ട് എന്നിവർ പ്രസംഗിക്കും .മുൻ പ്രഥമാധ്യാപകർ , അനധ്യാപകർ , കലാ – സാംസ്കാരിക – സാഹിത്യ- സാമൂഹ്യ – രാഷ്ട്രീയ മേഖലകളുടെ പ്രതിനിധികളായ പൂർവവിദ്യാർഥികൾ എന്നിവർ ഓർമകൾ പങ്കുവയ്ക്കും . പൂർവാധ്യാപകരെയും ആദ്യ ബാച്ചിലെ വിദ്യാർഥികളെയും ആദരിക്കും . സ്നേഹ വിരുന്നും കലാസന്ധ്യയും ഉണ്ടായിരിക്കും .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related