കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽ നിന്ന് തട്ടിയെടുത്ത 39 ലക്ഷം രൂപ പ്രതി ഷിബിൻ ലാൽ കുഴിച്ചിട്ടു. പ്രതിയുമായുള്ള തെളിവെടുപ്പിനിടെ വീടീന് സമീപത്തെ പറമ്പിൽ നിന്ന്
പണം പൊലീസ് കണ്ടെടുത്തു. ഷിബിൻ ലാലിന്റെ പേഴ്സും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും പണത്തിനൊപ്പം കണ്ടെത്തി. ഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ
മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നൂള്ളൂ. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയെന്നും, തന്റെ കയ്യില്‍ ഇത്രയും പണം മാത്രമേ ഉള്ളൂവെന്നുമാണ് ഷിബിന്‍ലാല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.













