പ്രൊഫഷണൽ രംഗത്ത് നിയമ നിർമ്മാണം നടത്തണം: ജോസ് കെ മാണി എം പി

Date:

പ്രൊഫഷണൽ രംഗത്തെ വെല്ലുവിളികൾ മറികടക്കുവാൻ നിയമ നിർമ്മാണം നടത്തണം: ജോസ് കെ മാണി എം പി

കോട്ടയം: പ്രൊഫഷണൽ ജോലി ചെയ്യുന്നവർ നേരിടുന്ന വെല്ലുവിളികൾ മറികടക്കുവാൻ കാലാനുസൃതമായുള്ള നിയമ നിർമ്മാണം ആവശ്യമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി അഭിപ്രായപ്പെട്ടു. കേരള പ്രൊഫഷണൽ ഫ്രണ്ട് (എം) സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രി ആക്രമണം പോലെയുള്ള പ്രതിസന്ധികൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഡോക്ടമാർ ഉൾപ്പെടെയുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ ആശുപത്രി സംരക്ഷണ നിയമത്തിൽ തന്നെ സമൂല മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് പോലെ തന്നെ മറ്റുള്ള എല്ലാ പ്രൊഫഷണൽ രംഗത്തും വേണ്ട തൊഴിൽ സംരക്ഷണം നിലനിർത്തുന്നതിനുവേണ്ട സമൂലമായ നിയമനിർമ്മാണം നടത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

സ്ഥാനമൊഴിഞ്ഞ സംസ്ഥാന പ്രസിഡന്റ് അനിൽ മാത്യു ( സന്തോഷ് കുഴിക്കാട്) അധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ രംഗത്ത് പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ ദീർഘ വീക്ഷണത്തിന്റെ ഫലമായാണ് അദ്ദേഹം കോട്ടയം പാർലമെന്റ് അംഗമായിരുന്നപ്പോൾ കോട്ടയം പാലയിൽ ഐഐഐടി കൊണ്ടുവരാൻ കഴിഞ്ഞതെന്ന് യോഗത്തിൽ സംസാരിച്ച പാർട്ടി ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ശ്രീ. സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ പറഞ്ഞു.

ജോബ് മൈക്കിൾ എംഎൽഎ, പ്രസിഡന്റ് ഡോ. ബിബിൻ കെ ജോസ്, സെക്രട്ടറി ഡോ. മിലിന്ത് തോമസ് തെമാലിൽ, വൈസ് പ്രസിഡന്റുമാരായ ബേബി സെബാസ്റ്റ്യൻ, സാജൻ എസ്, സെബിൻ അപ്രേം തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ

92-101 കാലയളവില്‍ സേവനം ചെയ്ത വിശുദ്ധ ക്ലമന്റ് ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു;...

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...