പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി ഇന്ന് തമിഴ്നാട്ടിലെ കന്യാകുമാരിയിലെത്തും. വൈകീട്ട് കന്യാകുമാരിയിലെത്തുന്ന മോദി 31ന് രാവിലെ ഒരു ദിവസം നീണ്ടുനിൽക്കുന്ന ധ്യാനത്തിനായി വിവേകാനന്ദപ്പാറയിലേക്ക് പോകുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ജൂൺ ഒന്നിന് മടങ്ങുമെന്നാണ് സൂചന. ധ്യാനം തുടരാനാണ് തീരുമാനമെങ്കിൽ ഒന്നിനും അദ്ദേഹം വിവേകാനന്ദ പാറയിൽ ഉണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.