അമേരിക്കൻ പ്രസിഡന്റ് ഡോൺൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് നരേന്ദ്ര മോദി. 18 ശതമാനത്തിലേക്ക് തീരുവ കുറച്ചതിന് ട്രംപിന് നന്ദിയെന്ന് മോദി എക്സിലും ഫേസ്ബുക്കിലും കുറിച്ചു. എന്നാൽ, വ്യാപാര കരാർ ആയെന്ന് സ്ഥിരീകരിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
‘വ്യാപാര കരാർ’ എന്ന പരാമർശം പോസ്റ്റിൽ ഉപയോഗിച്ചില്ല. അതേ സമയം, ട്രംപിൻറെ നേതൃത്വം ലോകസമാധാനത്തിന് സഹായകരമെന്നും ട്രംപിൻറെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും പ്രധാനമന്ത്രി.
രണ്ടു സാമ്പത്തിക വ്യവസ്ഥകൾ ഒന്നിച്ചു വരുന്നത് ജനങ്ങൾക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ, റഷ്യൻ എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവയും പിൻവലിക്കും. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 50ൽ നിന്ന് 18 ലേക്ക് ആകും.












