ആധുനികശാസ്ത്ര പുരോഗതി, പ്രത്യേകിച്ചും ആശയവിനിമയ പ്രചാരണ മേഖലകളിലെ പുരോഗതി നിശ്ചയമായും മാനവകുലത്തിന് വലിയ ഗുണം ഉണ്ടാക്കിയിട്ടുണ്ട്. അനുദിനജീവിതത്തിലെ പല കാര്യങ്ങളെയും അത് വളരെ ലളിതമാക്കിയിട്ടുണ്ട്. ശാരീരികമായി അകലെ ഉള്ള പ്രിയപ്പെട്ടവരുമായി ബന്ധത്തിലായിരിക്കുവാനും വിവരങ്ങൾ അറിയുന്നതിനും അറിവ് വർദ്ധിപ്പിക്കുന്നതിനും അതു നമുക്കു സഹായകമാണ്.
അതേ സമയം അതിൻ്റെ പരിമിതികളും അപകടങ്ങളും കാണാതിരിക്കരുത്. കാരണം അതു പലപ്പോഴും ധ്രുവീകരണത്തിന് കാരണമാകുന്നു. ബൗദ്ധിക കാഴ്‌ചപ്പാടുകളെ സങ്കുചിതമാക്കുന്നു. യാഥാർത്ഥ്യങ്ങളെയും ദുരുപയോഗത്തെയും ആശങ്കയെയും നിസാരവൽക്കരിക്കുന്നു. വിരോധാഭാസമെന്ന് പറയട്ടെ, ഓൺലൈൻ ഗെയിമുകളുടെയും സോഷ്യൽ മീഡിയായുടെയും ഉപയോഗം ഒറ്റപ്പെടലിലേക്കും നയിക്കുന്നു.