PALA VISION

PALA VISION

ഉഴവൂർ – ഉറവിട മാലിന്യ സംസ്കരണ രംഗത്ത് മാതൃക : ജില്ലാ കളക്ടർ

spot_img

Date:

ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് ജില്ലാ കളക്ടർ പ്രസ്താവിച്ചു. ബ്രഹ്മപുരം ഇനി ആവർത്തിക്കാതിരിക്കാൻ എല്ലാ വീടുകളിലും മാലിന്യ സംസ്കരണ ഉപാധികൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണെന്നും കളക്ടർ കൂട്ടിച്ചേർത്തു.

ഉഴവൂർ ഗ്രാമപഞ്ചായത്ത് 2022-2023 വാര്ഷികപദ്ധതി എയ്റോബിക് ഉറവിട മാലിന്യ സംസ്കരണ യൂണിറ്റായ ജിബിൻ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ ശ്രീമതി. പി. കെ ജയശ്രീ. ജി ബിൻ ലഭ്യമായ ഗുണഭോക്താക്കൾ സമൂഹത്തിന് ശുചിത്വസന്ദേശം പകരുന്ന മാതൃകാ യൂണിറ്റുകളായി മാറണമെന്നും ജില്ലാകളക്ടർ നിർദ്ദേശിച്ചു.

ഡംപിങ് യൂണിറ്റുകൾ ഒഴിവാക്കുന്നതിനായി, പൊതുജനങ്ങൾ ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ചു സംസ്ക്കരിക്കുന്നതിന് ശ്രദ്ധിക്കണമെന്നും ഹരിതകര്മ്മനസേനയക്ക് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ കൃത്യമായി നല്കുകയും, അവര്ക്കുള്ള യൂസര് ഫീ യഥാസമയം കൈമാറുന്നതിന് ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേർത്തു.

ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഈ നാട് സഹകരണ സംഘം പ്രസിഡൻറും വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ശ്രീ. സജേഷ് ശശി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ. സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി. ഏലിയാമ്മ കുരുവിള, ബ്ലോക്ക് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ രാമചന്ദ്രൻ, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയര്മാൻ ശ്രീ. തങ്കച്ചൻ കുടിലിൽ, സ്ഥിരസമിതി അധ്യക്ഷർ ആയ ന്യൂജന്റ് ജോസഫ്, അഞ്ചു പി ബെന്നി,ഭരണസമിതി അംഗങ്ങളായ സിറിയക് കല്ലട, സുരേഷ് വി ടി,ജസീന്ത പൈലി, മേരി സജി,ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, ബിനു ജോസ് എന്നിവർ പങ്കെടുത്തു. സെക്രട്ടറി സുനിൽ എസ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.നിർവഹണ ഉദ്യോഗസ്ഥൻ ആയ കപിൽ കെ ഇ, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കെ ആർ എന്നിവർ നേതൃത്വം നൽകി.

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 739600/-രൂപ വകയിരുത്തി 170 കുടുംബങ്ങൾക്കാണ് ജി- ബിൻ വിതരണം ചെയ്തത്. 5200 രൂപ വിലയുള്ള യൂണിറ്റ് 90 ശതമാനത്തിലധികം സബ്സിഡി നൽകിയാണ് പഞ്ചായത്ത് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് വിതരണം ചെയ്യുന്നത്.

വരും വർഷങ്ങലളിലും കൂടുതൽ ഗുണഭോക്താക്കൾക്ക് ജി- ബിൻ വിതരണം ചെയ്യും. മാലിന്യ സംസ്കരണ മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ മുന്നേറ്റമാണ് ഉഴവൂർ ഗ്രാമപഞ്ചായത്ത് കാഴ്ച വച്ചിരിരിക്കുന്നത്. 600 ലധികം കുടുംബങ്ങങ്ങൾക്ക് കഴിഞ്ഞ വർഷം റിംങ് കമ്പോസ്റ്റ് വിതരണം ചെയ്തു.

watch : https://youtu.be/gEAHx3dvc-8

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related