അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷാ ഡ്രിൽ നടക്കും. വൈകീട്ട് അഞ്ച് മണിക്കാണ് സുരക്ഷാ ഡ്രിൽ. പഞ്ചാബ്, ജമ്മുകശ്മീർ, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ്
സുരക്ഷാ ഡ്രിൽ നടക്കുക. ബ്ലാക് ഔട്ടുകളും അപായ സൈറണുകളും സുരക്ഷാ ഡ്രില്ലിന്‍റെ ഭാഗമായി ഉണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ച മോക് ഡ്രില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.













