കൊച്ചി∙ വൈദ്യുതി മുടങ്ങിയതിനാൽ മൊബൈൽഫോൺ വെളിച്ചത്തിൽ വിദ്യാർഥികൾ എഴുതിയ പരീക്ഷകൾ മഹാരാജാസ് കോളജ് റദ്ദാക്കി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വൈദ്യുതി മുടങ്ങിയപ്പോൾ പകരം സംവിധാനം ഏർപ്പെടുത്താൻ കഴിയാതെ വന്നതാണ് വിദ്യാർഥികൾ മൊബൈൽഫോൺ ഉപയോഗിക്കാൻ കാരണം. ഇതു പരീക്ഷയുടെ നിബന്ധനകൾക്ക് വിരുദ്ധമാണെന്നു കണ്ടെത്തുകയും ഈ കാര്യം ഗവേണിങ് കൗൺസിൽ അംഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്തതായി പ്രിൻസിപ്പൽ പറഞ്ഞു.