പ്ലസ് ടു അടിസ്ഥാനയോഗ്യത യോടെ ജർമനിയിൽ നഴ്സിംഗ് പഠിക്കാം. (സയൻസ് , കൊമേഴ്സ്’ഹ്യുമാനിറ്റീസ് വ്യത്യാസമില്ല) അതിനാവശ്യം ജർമൻ ഭാഷയിൽ B2 ലെവൽ സർട്ടിഫിക്കറ്റ് ആണ്. പഠന ചിലവ്, ഡോക്യുമെൻറ് ട്രാൻസിലേഷൻ, വിസ പ്രോസസിംഗ്, ഫ്ലൈറ്റ് ടിക്കറ്റ് എന്നതിന് എല്ലാം ചേർത്ത് ഒരു ലക്ഷത്തോളം രൂപ മാത്രമേ ആകെ ചിലവ് വരുന്നുള്ളൂ.
🅱️2️⃣ ലെവൽ പരീക്ഷ പാസാകുന്ന എല്ലാ വിദ്യാർത്ഥികൾക്കും ജർമ്മനിയിൽ നഴ്സിങ്ങ് പ്രവേശനം ലഭിക്കുന്നതാണ്.
നോർത്ത് പറവൂരിൽ കർമ്മലീത്താ സഭ (O.Carm) നടത്തുന്ന ക്രിസ് കാപ്പൽ കോളേജിൽ ജർമൻ ഭാഷയിൽ ആവശ്യമായ പരിശീലനം നൽകി വരുന്നു. നിലവിൽ പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യവും ഉണ്ട്. ഇവിടെ പഠിച്ച് 🅱️2️⃣ ലെവൽ പരീക്ഷ പാസാകുന്ന എല്ലാ വിദ്യാർത്ഥികൾക്കും ജർമ്മനിയിൽ നഴ്സിങ്ങ് പ്രവേശനം ലഭിക്കുന്നതാണ്.
എന്തുകൊണ്ട് ജർമ്മൻ?🇩🇪
നിലവിലെ കണക്കുകൾ അനുസരിച്ച് രണ്ടര ലക്ഷത്തിലധികം ഒഴിവുകൾ നഴ്സിങ്ങ് മേഖലയിൽ ജർമ്മനിയിൽ മാത്രം ഉണ്ട്. ജർമ്മൻ ഭാഷയിൽ പ്രാവീണ്യം നേടിയാൽ ജർമ്മനി കൂടാതെ ഓസ്ട്രിയ, സ്വിറ്റ്സർലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കും കുടിയേറ്റം എളുപ്പമാണ്. മറ്റു യൂറോപ്യൻ രാജ്യങ്ങളിലേതിനെക്കാൾ ഉയർന്ന ശമ്പളവും ജീവിതനിലവാരവും സുരക്ഷിതത്വവും ഈ രാജ്യങ്ങളിലുണ്ട്. അതിനാൽ ബാങ്ക് ലോണുകളെയും സ്വർണ്ണപ്പണയത്തെയുമൊന്നും ആശ്രയിക്കാതെ ജീവിതം കരുപ്പിടിപ്പിക്കാൻ നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണ് ഇത്. ജർമ്മനിയിൽ ചെന്ന് നഴ്സിങ്ങ് പഠനം ആരംഭിച്ചാൽ ഒരു ലക്ഷം ഇന്ത്യൻ രൂപക്ക് തുല്യമായ യൂറോ ഗ്രാന്റായി ഓരോ മാസവും എല്ലാ നഴ്സിങ്ങ് വിദ്യാർത്ഥികൾക്കും ലഭിക്കും. അതിനാൽ ജർമ്മനിയിലെ പഠന- ജീവിതച്ചെലവുകൾക്ക് കുടുംബത്തെ ഭാരപ്പെടുത്തേണ്ടതില്ല. എന്നു മാത്രമല്ല ശ്രമിച്ചാൽ ഗ്രാന്റ് മിച്ചം പിടിച്ച് നാട്ടിലേക്ക് ഒരു തുക അയച്ചു കൊടുക്കാനും സാധിക്കും. ചുരുക്കത്തിൽ പഠിക്കുമ്പോൾത്തന്നെ സമ്പാദിക്കാനും വീട്ടുകാരെ സാമ്പത്തികമായി സഹായിക്കാനും കഴിയും.
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ വാട്ട്സാപ്പിൽ സന്ദേശം അയയ്ക്കുകയോ ചെയ്യുക.
ഫാ. ടൈറ്റസ് രാൻസി കളപ്പുരയ്ക്കൽ, ഡയറക്ടർ +919656145353
രഹന രവി
അസി.ഡയറക്ടർ
+919846948048