ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് ഗിന്നസ്സ് റെക്കോഡിനായി നൃത്ത പരിപാടി നടത്തിയത്. പരിപാടിയുടെ നടത്തിപ്പിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം, ഉമാ തോമസിന് അപകടം പറ്റിയ സംഭവത്തില്‍ പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. ദുര്‍ബല വകുപ്പുകള്‍ ഇട്ട് പൊലീസ് കേസെടുത്തു എന്നാണ് പരാതി. യുഡിഎഫ് ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഡിജിപി പരാതി ഐജിക്ക് കൈമാറി. നിസാര വകുപ്പുകള്‍ ഉള്‍പ്പെടുത്തിയത് കേസ് അട്ടിമറിക്കാന്‍ എന്നും ആരോപണമുണ്ട്. നടന്‍ സിജോയ് വര്‍ഗീസിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision