രാമപുരം മാർ ആഗസ്തീനോസ് കോളേജ് അണിയിച്ചൊരുക്കിയ “മിഴിവ് ” കലാസന്ധ്യ രാമപുരം പള്ളി പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു. വിദ്യാർത്ഥികളും അധ്യാപകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

അധ്യാപകരായ ഷിൻസ് സെബാസ്റ്റ്യൻ, മരിയറ്റ ഡി കാപ്പൻ എന്നിവർ സംവിധാനം ചെയ്ത ഡ്രാമ റീഫണ്ട് ഡാൻസ്, മ്യൂസിക് ബാൻഡ്, മൈം,മാജിക് ഷോ, സ്കിറ്റുകൾ,സോങ്സ് തുടങ്ങിയ കലാ പരിപടികൾ ശ്രദ്ധയാകർഷിച്ചു.
കലാസന്ധ്യ പാലാ രൂപതാ വികാരി ജനറാൾ റെവ. ഡോ. ജോസഫ് മലേപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മാനേജർ റവ ഡോ ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ്, സിജി ജേക്കബ്, സനൂപ്, രാജിവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em visit our website pala.vision
