Date:

മിഷൻ ക്വസ്റ്റ് 2023

സീറോമലബാർ മിഷൻ ഓഫീസും മതബോധന കമ്മീഷനും സംയുക്തമായി നടത്തുന്ന ‘മിഷൻ ക്വസ്റ്റ് ‘എന്ന ഓൺലൈൻ ക്വിസ്, 2023 ഒക്ടോബർ ഇരുപത്തെട്ടാം തിയ്യതി ശനിയാഴ്ച വൈകുന്നേരം എട്ടുമണിക്ക് ഗൂഗിൾ ഫോം ഉപയോഗിച്ച് നടത്തപ്പെടും.

ദൈവവചനം, കൂദാശകൾ, കൂദാശാനുകരണങ്ങൾ, തിരുസഭ,സഭയുടെ പ്രേഷിതദൗത്യങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ അറിവുലഭിക്കത്തക്ക രീതിയിലാണ് പഠനഭാഗം ക്രമീകരിച്ചിരിക്കുന്നത്. പഠനവിഷയങ്ങൾ സരളമായി മനസ്സിലാക്കുന്നതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ പഠനസഹായികൾ തയ്യാറാക്കി വെബ്സൈറ്റിൽ ലഭ്യമാക്കും.   

മതബോധന വിദ്യാർഥികൾക്കും മുതിർന്നവർക്കും വെവ്വേറെ നടത്തപ്പെടുന്ന മത്സരങ്ങളിൽ രൂപതാതലത്തിലും ആഗോളതലത്തിലും വിജയികളുണ്ടാവും.  വിജയികൾക്ക് ക്യാഷ് അവാർഡും പ്രശസ്തിപത്രവും ലഭിക്കും. വി. മർക്കോസിന്റെ സുവിശേഷത്തിൽനിന്ന് നാല്പതുശതമാനവും കൂദാശകൾക്കും കൂദാശാനുകരണങ്ങൾക്കുമായി മുപ്പതുശതമാനവും സീറോമലബാർസഭയെക്കുറിച്ചുള്ള പൊതുവിജ്ഞാനത്തിന് മുപ്പതുശതമാനവുമാണ് പാഠ്യപദ്ധതിയിൽ ഇടം നൽകിയിരിക്കുന്നത്. ഇന്ത്യക്കു വെളിയിലുള്ള നാലുരൂപതകൾക്ക് സമയക്രമത്തിൽ വ്യത്യാസമുണ്ട്.  

മുപ്പത്തഞ്ചു രൂപതകളിലും വിവിധ പ്രവാസീമേഖലകളിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന സീറോമലബാർ വിശാസികളെ തിരുവചന-സഭാപഠനത്തിനായി ഒരു വേദിയിൽ കൊണ്ടുവരാൻ പരിശ്രമിക്കുന്നുവെന്നത് ഈ പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. വ്യക്തിപരമായും, മതബോധന ക്ലാസ്സുകളിലും, ഭക്തസംഘടനകളുടെ മീറ്റിംഗുകളിലും, കുടുംബകൂട്ടായ്മകളിലുമൊക്കെ വിശകലനം ചെയ്യപ്പെടാവുന്ന രീതിയിലാണ് പഠനസഹായികൾ തയ്യാറാക്കിയിരിക്കുന്നത്. “സഭയെ അറിഞ്ഞ് സഭയെ സ്നേഹിക്കാം, മിഷനെ അറിഞ്ഞ് മിഷനറിയാകാം’’ എന്നതാണ് ഈ പഠനപദ്ധതിയുടെ ലക്ഷ്യം. മിഷൻ ക്വസ്റ്റ് എന്ന പഠന പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ എംവിഡിയുടെ നടപടി

ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ അബ്ദുൽ അസീസാണ്...

വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് മണ്ഡലത്തിൽ

മൂന്ന് കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗങ്ങളിൽ പങ്കെടുക്കുക. സുരേഷ് ഗോപിയും കെ സുരേന്ദ്രനും...

കരിപ്പൂരിൽ നിന്നുള്ള വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) നെയാണ് കരിപ്പൂർ പൊലീസ്...

മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഏഴ് ആനകൾ ചരിഞ്ഞ നിലയിൽ

മരണ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനകളുടെ പോസ്റ്റ് മാർട്ടം...