ഒഡീഷ തീരത്ത് ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) മിസൈൽ സംവിധാനമായ സോളിഡ് ഫ്യുവൽ ഡക്റ്റഡ് റാംജെറ്റ് (എസ്എഫ്ഡിആർ) ബൂസ്റ്റർ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
എസ്എഫ്ഡിആർ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പൽഷൻ, സൂപ്പർസോണിക് വേഗതയിൽ വളരെ ദൂരെയുള്ള ആകാശ ഭീഷണികളെ തടസ്സപ്പെടുത്താൻ മിസൈലിനെ പ്രാപ്തമാക്കുന്നുവെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പറഞ്ഞു. എസ്എഫ്ഡിആറിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആർഡിഒയെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. രാജ്യത്തെ മിസൈൽ സാങ്കേതികവിദ്യകളുടെ വികസനത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഐടിആർ വിന്യസിച്ചിട്ടുള്ള ടെലിമെട്രി, റഡാർ, ഇലക്‌ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റങ്ങൾ തുടങ്ങിയ നിരവധി ഉപകരണങ്ങൾ ക്യാപ്‌ചർ ചെയ്‌ത ഡാറ്റയിൽ നിന്ന് സിസ്റ്റത്തിന്റെ പ്രകടനം സ്ഥിരീകരിച്ചിട്ടുണ്ട്.