ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ നിരവധി മാതൃകകളുണ്ടെന്നും മിഷൻ ലീഗിലൂടെ പ്രേഷിത പ്രവർത്തനം നടത്തുന്ന അല്‍മായർ മിഷ്ണറിയായി മാറുകയാണെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
“വിളിയറിഞ്ഞ് ഒരുമയോടെ വിളഭൂമിയിലേക്ക്” എന്ന മുദ്രാവാക്യമുയർത്തി ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) സംസ്ഥാനതല വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. സിഎംഎൽ ചെമ്പേരി ശാഖയുടെ രംഗപൂജയോടെ ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത ഡയറക്ടർ ഫാ. ജോസഫ് വടക്കേപ്പറമ്പിൽ സ്വാഗത പ്രഭാഷണവും സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖ പ്രഭാഷണവും നടത്തി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision